കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വിശദ വിവരങ്ങള്‍ UID സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ മെയ് 10 നകം അതാത് aeo ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന സര്‍ക്കുലര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അദ്ധ്യാപക പാക്കേജ് നടപ്പിലാക്കല്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകളുടെ വിതരണം, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, വിവിധ മേളകളുടെ നടത്തിപ്പ്, സ്കൂളിലെ സ്റ്റാഫ് ഫിക്സേഷന്‍ തുടങ്ങിയവയൊക്കെ ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ UID രജിസ്ട്രേഷന്‍ അടിസ്ഥാനമാക്കി നടപ്പാക്കാന്‍ ആണ് ഡിപ്പാര്‍ട്ടുമെന്റ് ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ഡാറ്റയെ ആസ്പദമാക്കിയുള്ള അപ്ഡേഷനാണ് ഇപ്പോള്‍ നടത്തേണ്ടത്. അപ്ഡേഷന്‍ നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
സ്കൂളുകളില്‍ നിന്ന് UID Report അതാത് AEO ഓഫീസില്‍ സമര്‍പ്പിക്കുന്ന ദിവസത്തെ കുട്ടികളുടെ എണ്ണമാണ് പരിഗണിക്കേണ്ടത്. 2012-13 വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തിലെ എണ്ണമല്ലെന്ന് പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
1. ഒരു കുട്ടിക്ക് NPR നമ്പര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കില്‍ പ്രസ്തുത 12 അക്ക് നമ്പര്‍ UID കോളത്തില്‍ ചേര്‍ക്കാവുന്നതാണ്.
2. ഇതിനു മുമ്പ് EID ചേര്‍ത്ത് കുട്ടികളുടെ EID നമ്പറിന് സമാനമായി UID Authority അനുവദിച്ചു തന്നിരിക്കുന്ന UID നമ്പറുകള്‍ Edit ബട്ടണ്‍ ക്ലിക്ക് (അല്ലെങ്കില്‍ വെരിഫിക്കേഷന്‍) ചെയ്യുമ്പോള്‍ കാണാവുന്നതാണ്. (വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടേയും UID നമ്പറുകള്‍ ഇത്തരത്തില്‍ ലഭ്യമാകണമെന്നില്ല. ശരിയായ UID നമ്പറുകള്‍ അറിയില്ലെങ്കില്‍ EID മാത്രം ചേര്‍ത്താല്‍ മതിയാകും. EID നമ്പര്‍ ചേര്‍ത്ത് കണ്‍ഫേം ചെയ്യുമ്പോള്‍ EID തെറ്റാണ് എന്ന മെസ്സേജ് വരുന്നുണ്ടെങ്കിലോ '/' എന്ന ചിഹ്നം അടയാളപ്പെടുത്താന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിലോ 28 അക്ക നമ്പര്‍ (എന്‍റോള്‍മെന്റ് സ്ലിപ്പില്‍ കാണുന്ന നമ്പറും വര്‍ഷവും സമയവും കൂടിച്ചേര്‍ന്നത്. / , ; തുടങ്ങിയ ചിഹ്നങ്ങള്‍ ഒഴിവാക്കണം. ഉദാ: 2003/37060/01560 26/11/2012 12:30:45 എന്ന നമ്പര്‍ എന്റര്‍ ചെയ്യേണ്ടത് 2003370600156020121126123045 എന്ന 28 അക്ക നമ്പറായിട്ടാണ്.) എന്റര്‍ ചെയ്യേണ്ടതാണ്.
3. EID യും UID യും ലഭ്യമല്ലെങ്കില്‍ പ്രസ്തുത വിദ്യാര്‍ഥി ആ വിദ്യാലയത്തില്‍ പഠിക്കുന്നത് തന്നെയാണെന്ന് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി റിപ്പോര്‍ട്ടിനൊപ്പം വെക്കേണ്ടതാണ്.
4. ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ നല്‍കിയിരിക്കുന്ന STUDENTS UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാം. മുമ്പ് ഉപയോഗിച്ചിരുന്ന പാസ് വേഡ് ആണ് ഇവിടേയും ഉപയോഗിക്കേണ്ടത്. പാസ് വേഡ് മറന്നു പോയിട്ടുണ്ടെങ്കില്‍ Forgot password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് User Name, Mobile Number എന്നിവ നല്‍കിയാല്‍ നിങ്ങളുടെ മൊബൈലിലേക്ക് പാസ് വേഡ് SMS ആയി വരുന്നതായിരിക്കും. 2012 - 13 വര്‍ഷത്തെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധമാധ്യാപകര്‍ ഉറപ്പു വരുത്തേണ്ടതാണ്.
5. മുമ്പ് നല്‍കിയിരുന്ന വിവരങ്ങള്‍ ഏപ്രില്‍ 30 മുതല്‍ വീണ്ടും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തുക.പാസ് വേഡ് നല്‍കി കയറുമ്പോള്‍ ലഭിക്കുന്ന പേജിലെ മെനു ബാറാണ് താഴെ കാണുന്നത്.
6. Data Entry പേജില്‍ ക്ലിക്ക് ചെയ്ത് ക്ലാസ്സ് അടിസ്ഥാനത്തില്‍ കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയുടേയും പേരിന്റെ വലത്തേ
അറ്റത്ത് Edit, Delete ബട്ടണുകള്‍ കാണാം. Edit ബട്ടണില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ ആ കുട്ടിയുടെ പേരു വിവരങ്ങള്‍ ഏറ്റവും മുകളിലെ ഡാറ്റാ
എന്ട്രി കോളങ്ങള്‍ കാണാം. ഇവിടേ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി Update
ചെയ്യേണ്ടതാണ്.
7. Update ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലുള്ള ഒരു Message കാണാറുണ്ട്.
അത് അവഗണിച്ചു കോണ്ട് Go back One Page ബട്ടണ്‍ ക്ലിക്ക് ചെയ്ത് വീണ്ടും Update ക്ലിക്ക് ചെയ്യാല്‍ Updation നടക്കുന്നതായി കാണാം.
8. LP ക്ലാസുകളില്‍ Edit
ചെയ്യുമ്പോള്‍ UID/EID യോടൊപ്പം Male, Female, Gender, Medium of
Instruction, Relegion, അറബി പഠിക്കുന്നെങ്കില്‍ Yes എന്നിവയും നല്‍കണം.
9. UP ക്ലാസുകളില്‍ Edit ചെയ്യുമ്പോള്‍ UID/EID യോടൊപ്പം Male, Female,
Gender, Medium of Instruction, First Language, First Language Paper ll എന്നിവയും നല്‍കണം.
10. Edit/Delete എന്ന പേജില്‍ ക്ലിക്ക് ചെയ്ത് സ്കുളിലെ മുഴുവന്‍ കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാവുന്നതാണ്.
11. Edit/Delete ക്ലിക്ക് ചെയ്യുമ്പോള്‍ വലിയ ക്ലാസ്സ് മുകളിലും തുടര്‍ന്ന് ചെറിയ ക്ലാസ്സുകള്‍ എന്ന ക്രമത്തിലാണ് പേജ് കാണുക. Class എന്ന ഹെഡില്‍ ക്ലിക്ക് ചെയ്ത് Accending Order ലോ Decending Order ലോ കാണാവുന്നതാണ്. എറ്റവും താഴെ കാണുന്ന View All ക്ലിക്ക് ചെയ്ത് സ്കൂളിലെ മുവുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം.
12. സ്കൂളിലെ മുവുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഹെഡ്മാസ്റ്റര്‍ പ്രസ്തുത ഡാറ്റകള്‍ verify ചെയ്ത് Confirm ചെയ്യേണ്ടതാണ്. ഇതിനായി മെനു ബാറിലെ Verification എന്ന പേജിലാണ് ക്ലിക്ക് ചെയ്യേണ്ടത്. Verification Menu വില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Class Select ചെയ്യാനുള്ള Drop Down Menu. Class Select ചെയ്ത് View Button ല്‍ Click ചെയ്യുമ്പോള്‍ ഡിവിഷന്‍ ക്രമത്തില്‍ കുട്ടികളുടെ ഡാറ്റ കാണാം. വരിയുടെ അവസാനം കാണുന്ന Verify ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയുടെയും മുഴുവന്‍ വിവരങ്ങളും എന്റര്‍ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ട് ചെക്ക് ബോക്സില്‍ ടിക് മാര്‍ക്ക് നല്‍കി ഹെഡ് മാസ്റ്റര്‍മാര്‍ Confirm ചെയ്യണം.
13. സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങളിലെ (School type, No. of students) മാറ്റങ്ങള്‍ വരുത്തണമെങ്ങില്‍ Basic School Details link ല്‍ ക്ലിക്ക് ചെയ്ത് save ചെയ്യേണ്ടതാണ്.
14. അതേ പോലെ ഹെഡ് മാസ്റ്ററുടെ പേരോ ഫോണ്‍ നമ്പറോ മാറണമെങ്കില്‍ Settings menu ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്തി Change password button ക്ലിക്ക് ചെയ്യ്ണം
15. Strength Details :- ഇതിനോടകം എന്റര്‍ ചെയ്തിട്ടുള്ള division wise കുട്ടികളുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റം വരുത്തി save ചെയ്യേണ്ടതാണ്.
13. സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങളിലെ (School type, No. of students) മാറ്റങ്ങള്‍ വരുത്തണമെങ്ങില്‍ Basic School Details link ല്‍ ക്ലിക്ക് ചെയ്ത് save ചെയ്യേണ്ടതാണ്.
14. അതേ പോലെ ഹെഡ് മാസ്റ്ററുടെ പേരോ ഫോണ്‍ നമ്പറോ മാറണമെങ്കില്‍ Settings menu ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്തി Change password button ക്ലിക്ക് ചെയ്യ്ണം
15. Strength Details :- ഇതിനോടകം എന്റര്‍ ചെയ്തിട്ടുള്ള division wise കുട്ടികളുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റം വരുത്തി save ചെയ്യേണ്ടതാണ്.
16. അതിനു ശേഷം മെനു ബാറിലെ Reports എന്ന പേജില്‍ ക്ലിക്ക് ചെയ്ത് School wise റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
In the Print Receipt, the Enrolment number is entered as EA Code/Station Code/Sequence Number and Date is entered as (DDMMYYYY)/Time(HHMMSS). An EID will be generated out of the enrolment number. The application combines the enrolment number as a single number without any spaces and this combined number is called as EID.
The above process is explained clearly with an example:
സംശയങ്ങളും പ്രതികരണങ്ങളും കമന്റായി താഴെ പങ്കുവയ്ക്കുമല്ലോ....
How to Generate EID from Enrolment Number
Enrolment ID (Enrolment Number) is a 28 digit numeric character. The format in which the 28 digit Enrolment ID (Enrolment Number) has to be entered is EA Code - 4 digit, Station Code - 5 digit, Sequence - 5 digit, YYYYMMDD - 8 digit and HH:MM:SS - 6 digit. The total number of all the above digits will be 28.In the Print Receipt, the Enrolment number is entered as EA Code/Station Code/Sequence Number and Date is entered as (DDMMYYYY)/Time(HHMMSS). An EID will be generated out of the enrolment number. The application combines the enrolment number as a single number without any spaces and this combined number is called as EID.
The above process is explained clearly with an example:
- In the Print Receipt, the enrolment number is entered as EA Code(4)/Station Code(5)/Sequence Number(5) and the Date is entered as (DDMMYYYY)(8)/Time(HHMMSS)(8).
- While generating a EID, the enrolment number and date is combined as single number. All the spaces and slashes will be removed. For the entered enrolment number in the above figure, the EID will be 1234104800261520100802180700.
സംശയങ്ങളും പ്രതികരണങ്ങളും കമന്റായി താഴെ പങ്കുവയ്ക്കുമല്ലോ....
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....