പ്രൈമറി സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം കാര്യക്ഷമമായി നടത്തുന്നതിന് സ്കൂള്‍ ഐ ടി കോഡിനേറ്റര്‍മാരുടെ സാന്നിധ്യം ഒഴിച്ചു കൂടാനാവാത്തതാണ്.
നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും
മെച്ചപ്പെട്ട ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഓരോ സ്കൂള്‍ ഐ ടി
കോഡിനേറ്റര്‍മാരും പ്രതിജ്ഞാബദ്ധരാണ്.വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബിന്റെ പരിപാലനം പല ചുമതലകളില്‍ ഒന്നു മാത്രം..... സ്കൂള്‍ ഐ ടി കോഡിനേറ്റര്‍മാര്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങള്‍ ഈ പേജില്‍ പങ്കുവെക്കുന്നു
നമ്മുടെ വിദ്യാലയത്തില്‍ ലഭിച്ചിട്ടുള്ള ബ്രോഡ്ബാന്റ് കണക്ഷന്‍ സംബന്ധിച്ച സ്റ്റാറ്റസ് അറിയാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടത് എങ്ങനെ
റോസ്ലിന്‍ , അപ്‌ലറ്റ് തുടങ്ങിയവ ടൈപ്പ് ചെയ്യുമ്പോള്‍ റോസ്ലിന്‍ , അപ്ലറ്റ് എന്നിങ്ങനെ വരുമ്പോള്‍ zero width non jointer ആയ '\' കൂടി ചേര്‍ക്കണം. അതായത് അപ്‌ലറ്റ് എന്ന് ടൈപ്പ് ചെയ്യാന്‍ അപ് എന്ന് കഴിഞ്ഞിട്ട് \ എന്ന കേരക്ടര്‍ കൂടി ചേര്‍ത്ത് ലറ്റ് എന്ന് ടൈപ്പ് ചെയ്യുക. അപ്‌ലറ്റ്- Dhd\nJdJd
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍
Schoolwiki Updation എങ്ങനെയാണ് ചെയ്യേണ്ടത്
കളിപ്പെട്ടി ഇന്‍സ്റ്റലേഷന്‍ എങ്ങനെ ?
എങ്ങനെയാണ് ഒരു ജിമെയിലില്‍ വരുന്ന മെയിലുകള്‍ മറ്റൊരു ജിമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുന്നത്
നമ്മുടെ വിദ്യാലയത്തില്‍ ലഭിച്ചിട്ടുള്ള ബ്രോഡ്ബാന്റ് കണക്ഷന്‍ സംബന്ധിച്ച സ്റ്റാറ്റസ് അറിയാന്‍
Broadband internet connectivity to all secondary schools in Kerala was
provided from 2007 onwards. As part of High-Tech school project,
broadband connectivity provided to secondary schools is now being
upgraded to High Bandwidth broadband connectivity. The high speed
internet connectivity is being provided to Lower Primary and Upper
Primary schools also. IT@School Project has signed an agreement with
BSNL / RailTel for providing Internet facility to all Government, Aided
schools with special tariff package. Strict guidelines has been issued
by the Project for usage of broadband connections in schools. Students
and teachers could now make use of unlimited ICT enabled content and
educational tools through this facility.
നമ്മുടെ വിദ്യാലയങ്ങളില്‍ അനുവദിച്ചിരിക്കുന്ന ബ്രോഡ്ബാന്റ് കണക്ഷന്‍ സംബന്ധിച്ച സ്റ്റാറ്റസ് അറിയാന്‍ https://www.itschool.gov.in/broadband/index.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. LP / HS സെലക്ട് ചെയ്ത് സ്റ്റാറ്റസ് പരിശോധിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടത് എങ്ങനെ
ഉബുണ്ടുവില്‍
മലയാളം ടൈപ്പിങ് എങ്ങനെയെന്നു നോക്കാം. ഇതിനായി കീ ബോഡ് ലേ ഔട്ടിലേക്ക്
മലയാളവും കൂടി ഉള്‍പ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനുള്ള സ്റ്റെപ്പുകള്‍
താഴെ പറഞ്ഞിരിക്കുന്നു.
Step 1
Application
->Preferance -> Keyboard എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. കീ
ബോഡ് വിന്‍ഡോ വിന്റെ Layout എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്
വരുന്ന Layout വിന്‍ഡോ യില്‍ Country, India എന്നും Variants, India
Malayalam എന്നും സെലെക്ട് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍
ലേ ഔട്ടില്‍ മലയാളം ഉള്‍പ്പെട്ടിട്ടുണ്ടാവും. പാനലില്‍ കാണുന്ന USA എന്ന
ലേഔട്ടില്‍ ക്ലിക്ക് ചെയ്താല്‍ Ind എന്ന് മാറുന്നചു കാണാം. ഇനി റൈറ്റര്‍
ഓപ്പണ്‍ ചെയ്ത് (Applicatios -> Office -> OppenOffice.Org Word
Processer) മലയാളത്തില്‍ ടൈപ്പുചെയ്യാം.
മലയാളം അക്ഷരങ്ങള്‍ PDF FILE DOWNLOAD
മലയാളം കീ ബോഡ് ലേ ഔട്ട് താഴെ കൊടുത്തിരിക്കുന്നു.
സ്വരാക്ഷരങ്ങള്‍
മിക്കവാറും
എല്ലാ സ്വരാക്ഷരങ്ങളും കീ ബോഡിന്റെ ഇടതു വശത്തായിട്ടാണ്
ക്രമീകരിച്ചിരിക്കുന്നത്. വ്യത്യാസമുള്ളത് ഋ എന്ന സ്വരാക്ഷരത്തിനും ഃ എന്ന
ചിഹ്നത്തിനും മാത്രമാണ്. ഷിഫ്റ്റ് കീ അമര്‍ത്തിപ്പിടിച്ചാണ്
സ്വരാക്ഷരങ്ങള്‍ ടൈപ്പ് ചെയ്യേണ്ടത്.
വ്യഞ്ജനാക്ഷരങ്ങള്‍
മിക്കവാറും
എല്ലാ വ്യഞ്ജനാക്ഷരങ്ങളും കീ ബോഡിന്റെ വലതു വശത്തായിട്ടാമ്
ക്രമീകരീച്ചിരിക്കുന്നത്. ങ ഞ ണ ന മ എന്നീ വ്യഞ്ജനാക്ഷരങ്ങള്‍ ഒഴികെയുള്ളവ
ഒരു പോലെ ടൈപ്പു ചെയ്യാം
ക - k
ഖ - K (shift + k)
ഗ - i (ക യുടെ തൊട്ടു മുകളില്‍)
ഘ - I ( (shift + i)
ച - ;
ഛ - : (shift + ;)
ജ - p (ച യുടെ തൊട്ടു മുകളില്‍)
ഝ - P ((shift + p)
ട - '
ഠ - (shift +')
ഡ - [
ഢ - { (shift + [)
ത - l
ഥ - L (shift + l)
പ - h
ഫ - H (shift + h)
ബ - y
ഭ - Y (shift + y)
കൂട്ടക്ഷരങ്ങള്‍
d എന്ന കമ്പയിലര്‍ ഉപയോഗിച്ചാണ് എല്ലാ കൂട്ടക്ഷരങ്ങളും ടൈപ്പു ചെയ്യുന്നത്
ചില്ലക്ഷരങ്ങള്‍
d ] എന്നിവ എല്ലാത്തിനും ഉള്ളതായി കാണാം.
റോസ്‌ലിന്‍ , അപ്‌ലറ്റ് തുടങ്ങിയവ ടൈപ്പ് ചെയ്യുമ്പോള്‍ റോസ്ലിന്‍ , അപ്ലറ്റ് എന്നിങ്ങനെ വരുമ്പോള്‍ zero width non jointer ആയ '\' കൂടി ചേര്‍ക്കണം. അതായത് അപ്‌ലറ്റ് എന്ന് ടൈപ്പ് ചെയ്യാന്‍ അപ് എന്ന് കഴിഞ്ഞിട്ട് \ എന്ന കേരക്ടര്‍ കൂടി ചേര്‍ത്ത് ലറ്റ് എന്ന് ടൈപ്പ് ചെയ്യുക. അപ്‌ലറ്റ്- Dhd\nJdJd
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍
Schoolwiki Updation എങ്ങനെയാണ് ചെയ്യേണ്ടത്
സംസ്ഥാനത്തെ
എല്ലാ സ്കൂളുകള്‍ക്കുമായി It@school കസ്റ്റമൈസ് ചെയ്തെടുത്ത വിക്കിപീഡിയ
ആണ് സ്കൂള്‍ വിക്കി. എല്ലാ സ്കൂളുകള്‍ക്കുമായിട്ടുള്ള ഒരു ഡാറ്റാബേസ് ആണ്
സ്കൂള്‍ വിക്കി എന്നു പറയാം. സ്കൂളുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാനും
ശേഖരിച്ചു വെക്കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. ഈ വെബ്സൈറ്റില്‍
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക് അവരുടെ സ്കൂളിലെ
പ്രവര്‍ത്തനങ്ങളും മറ്റും അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. സ്കൂളുകള്‍ക്ക്
അവയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ , പ്രവര്‍ത്തനങ്ങള്‍,
പ്രവര്‍ത്തനകലണ്ടര്‍ വീഡിയോ, ഫോട്ടോകള്‍, സ്കൂള്‍ പത്രം എന്നിവയൊക്കെ
അപ്‌ലോഡ് ചെയ്യാം.സ്കൂള്‍വിക്കിയില്‍ എന്തോക്കെ ചെയ്യണമെന്നു നോക്കാം.
ഏതാനും സ്റ്റെപ്പുകള്‍ താഴെ കൊടുത്തിരിക്കുന്നു
- വെബ്സൈറ്റിലേക്ക് പ്രവേശിക്കുക
- അംഗത്വമെടുക്കുക
- പ്രവേശിക്കുക
- തിരുത്തുക
താഴെ കൊടുത്തിരിക്കുന്നതാണ് സ്കൂള്‍ വിക്കിയുടെ ഹോം പേജ്
കേരളത്തിലെ വിവിധ സ്കൂളുകളുടെ വിക്കി സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ചെയ്യേണ്ടത്
തുടര്‍ന്ന് റവന്യൂ ജില്ല -> ഉപജില്ല -> സ്കൂള്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
ഈ ക്രമത്തില്‍ വിവിധ സ്കൂളുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാന്‍ ചെയ്യേണ്ടത്
സ്കൂള്‍
വിക്കി വെബ്സൈറ്റില്‍ പ്രവേശിക്കുക http://schoolwiki.in/ . പേജിന്റെ
വലതുവശത്ത് മുകളില്‍ കാണുന്ന അംഗത്വമെടുക്കുക എന്ന ബട്ടണില്‍ ക്ലിക്ക്
ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന കാര്യങ്ങള്‍
പൂരിപ്പിക്കാനുള്ള പേജ് തുറന്നു വരുന്നതാണ്
59.92.22.132 എന്ന ഐ.പി. വിലാസത്തിൽ നിന്നു (ഒരു പക്ഷെ താങ്കളായിരിക്കാം), "25403" എന്ന പേരോടു കൂടിയും ഈ ഇ-മെയിൽ വിലാസത്തോടു കൂടിയും Schoolwiki സംരംഭത്തിൽ ഒരു അംഗത്വം സൃഷ്ടിച്ചിരിക്കുന്നു.
ഈ അംഗത്വം താങ്കളുടേതാണ് എന്നു സ്ഥിരീകരിക്കുവാനും Schoolwiki സംരംഭത്തിൽ ഇ-മെയിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുവാനും താഴെ കാണുന്ന കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special: ConfirmEmail/ 1cc1724ced111c432abddda98ba53d 57
അംഗത്വം ഉണ്ടാക്കിയത് താങ്കളല്ലെങ്കിൽ ഇ-മെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കുവാൻ താഴെയുള്ള കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special: InvalidateEmail/ 1cc1724ced111c432abddda98ba53d 57
ഈ സ്ഥിരീകരണ കോഡിന്റെ കാലാവധി 13:50, 8 ഡിസംബർ 2016 നു തീരും
- താങ്കളുടെ യഥാർത്ഥ പേര് നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്.
- To protect the wiki against automated account creation, we kindly ask you to solve the following CAPTCHA:
- I am not a robot (ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കുക)
- താങ്കളുടെ അംഗത്വം സൃഷ്ടിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക)
59.92.22.132 എന്ന ഐ.പി. വിലാസത്തിൽ നിന്നു (ഒരു പക്ഷെ താങ്കളായിരിക്കാം), "25403" എന്ന പേരോടു കൂടിയും ഈ ഇ-മെയിൽ വിലാസത്തോടു കൂടിയും Schoolwiki സംരംഭത്തിൽ ഒരു അംഗത്വം സൃഷ്ടിച്ചിരിക്കുന്നു.
ഈ അംഗത്വം താങ്കളുടേതാണ് എന്നു സ്ഥിരീകരിക്കുവാനും Schoolwiki സംരംഭത്തിൽ ഇ-മെയിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുവാനും താഴെ കാണുന്ന കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special:
അംഗത്വം ഉണ്ടാക്കിയത് താങ്കളല്ലെങ്കിൽ ഇ-മെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കുവാൻ താഴെയുള്ള കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special:
ഈ സ്ഥിരീകരണ കോഡിന്റെ കാലാവധി 13:50, 8 ഡിസംബർ 2016 നു തീരും
കണ്‍ഫര്‍മേഷന്‍
അംഗീകരിക്കാനുള്ള ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അപേക്ഷ
സ്വീകരിക്കപ്പെടുന്നതായിരിക്കും ഇമെയില്‍ അഡ്രസ് സ്ഥിരീകരിക്കപ്പെട്ടതായ
അറിയിപ്പ് വരുന്നതുമായിരിക്കും. ഇനി ഇമെയില്‍ ലോഗൗട്ട് ചെയ്യാം. ഈ
പ്രവര്‍ത്തനം ഒരുതവണ മാത്രം ചെയ്യേണ്ടതാണെന്ന് അറിയാമല്ലോ.
അതേസമയം രണ്ടാമത്തെ ലിങ്കിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ അപേക്ഷ കാന്‍സല്‍ ചെയ്യപ്പെടുന്നതുമായിരിക്കും.
സ്കൂള്‍വിക്കിയിലേക്ക് ലോഗിന്‍ ചെയ്ത് പ്രവേശിക്കാന്‍ ചെയ്യേണ്ടത്
നിങ്ങളുടെ സ്കൂള്‍സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സ്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന വിദ്യാലങ്ങള്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് റവന്യൂ ജില്ല -> ഉപജില്ല -> നിങ്ങളുടെ സ്കുളിന്റെ പേര് എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
ഹോം പേജില്‍ വലതുവശത്ത് മുകളിലായി കാണുന്ന പ്രവേശിക്കുക എന്ന ബട്ടണിലാണ് ഇനി ക്ലിക്ക് ചെയ്യേണ്ടത് അംഗത്വമെടുക്കാന്‍ വേണ്ടി നല്‍കിയ ഉപയോകൃനാമം, രഹസ്യവാക്ക് എന്നിവ നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ളതുപോലുള്ള ഒരു പേജിലായിരിക്കും ഇപ്പോള്‍ എത്തിച്ചേരുക.
സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ഒന്നും തന്നെ ചേര്‍ത്തിട്ടൂണ്ടാവില്ല.
സ്കൂളിന്റെ വിവരങ്ങള്‍ തിരുത്താന്‍ ചെയ്യേണ്ടത്
നേരത്തെ പറഞ്ഞതുപോലെ റവന്യൂ ജില്ല -> ഉപജില്ല -> നിങ്ങളുടെ സ്കുളിന്റെ പേര് എന്ന ക്രമത്തില്‍ സ്കൂള്‍വിക്കിയില്‍ പ്രവേശിക്കുക. വലതുവശത്ത് മുകളില്‍ കാണുന്ന 'പ്രവേശിക്കക' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ പേജിന്റെ വലതുവശത്ത് മുകളിലായി 'തിരുത്തുക' എന്ന ബട്ടണ്‍ കാണാം.ഇതില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ സ്കുളിന്റെ നമ്പര്‍/പേര്/ യുസര്‍ ഐഡി മുകളില്‍ കാണാം. നിങ്ങളുടെ സ്കൂളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിച്ചു വെയ്ക്കുന്നത് നന്നായിരിക്കും. സമയ നഷ്ടം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓരോന്നിന്റേയും നേരെ ടൈപ്പ് ചെയ്ത് ചേര്‍ക്കുകയാണ് വേണ്ടത്. മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്.
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 123456
| സ്ഥാപിതവര്‍ഷം=1947
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= school-photo.png |
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന 'താള്‍ സേവ് ചെയ്യുക ' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്
സ്കൂള്‍ വിക്കി സൈറ്റില്‍ നിങ്ങളുടെ സ്കൂളിന്റെ ചിത്രം ചേര്‍ക്കേണ്ടതെങ്ങനെ
സ്കൂളിന്റെ ചിത്രം ചേര്‍ക്കണമെങ്കില്‍ ആദ്യം ചേര്‍ക്കേണ്ട ചിത്രം വിക്കിയില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ പ്രസ്തുത ചിത്രം ഹോം പേജില്‍ വരികയുള്ളു. സ്കൂളിന്റെ അനുയോജ്യമായ ചിത്രം ആദ്യം തന്നെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ചിരിക്കണം. ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുന്നതാണ് നല്ലത്.
ചിത്രം അപ്‌ലോഡ് ചെയ്യുന്ന വിധം
ഇടതുവശത്തെ ഉപകരണങ്ങള്‍ എന്ന ഗാഡ്ജറ്റ് പരിശോധിക്കുക

ഒന്നാം
ക്ലാസു മുതല്‍ നാലാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ
ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ പുതിയ ആക്ടിവിറ്റി പുസ്തകമാണ്
കളിപ്പെട്ടി. പ്രൈമറിക്ലാസുകളില്‍ ഉപകാരപ്പെടുന്ന ഒട്ടേറെ
പ്രവര്‍ത്തനങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. ഗണിതം പരിസരപഠനം, ഭാഷ
എന്നിവയുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങള്‍ കളിപ്പെട്ടിയിലുണ്ട്.
കളിയിലുടെ പഠനം എന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം
ചെയ്തിരിക്കുന്നത്. ഈ പാഠപുസ്തകത്തിലെ പാഠങ്ങള്‍ മാത്രമായി ക്ലാസില്‍
അവതരിപ്പിക്കുന്നതിനു പകരം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെടുത്തിയിട്ടാണ്
കളിപ്പെട്ടി കൈകാര്യം ചെയ്യേണ്ടത് എന്ന് അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്നു.
ഉദാഹരണമായി പല പാഠഭാഗങ്ങളിലേയും എന്‍ട്രി ആക്ടിവിറ്റിയായി കളിപ്പെട്ടി
ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ഭാഷയിലെ അധികപ്രവര്‍ത്തനമായി കളിപ്പെട്ടി
ഉപയോഗപ്പെടുത്താം. നമ്മുടെ കുട്ടികള്‍ ഏറെ താല്‍പര്യത്തോടെ കമ്പ്യൂട്ടര്‍
പഠനത്തെ സ്വീകരിക്കുമെന്നതില്‍ സംശയമില്ല.
കളിപ്പെട്ടിയിലെ
ഗെയിമുകള്‍ ഒരു പാക്കേജ് ആയി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
പാകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പാക്കേജ് ഉബുണ്ടുവില്‍
ഇന്‍സ്റ്റള്‍ ചെയ്താല്‍ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍
ചെയ്യാന്‍ സാധിക്കുന്നതാണ്. എങ്ങനെയാണ് പാക്കേജ് ഉബുണ്ടുവില്‍
ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്ന് നോക്കാം.
- നിങ്ങളുടെ കമ്പ്യുട്ടറില്‍ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിരിക്കണം
- ഉബുണ്ടുവിന്റെ 14.04 പതിപ്പാണ് ഉണ്ടായിരിക്കേണ്ടത്. എങ്കില്‍ മാത്രമേ കളിപ്പെട്ടി പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കു
- കളിപ്പെട്ടി പാക്കേജ് നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് കളിപ്പെട്ടി പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുക്കുക
- ഇതൊരു സിപ്പ്ഡ് പാക്കേജ് ആയി LP_OS_Packages.tar എന്ന പേരിലായിട്ടായിരിക്കും ഡൗണ്‍ലോഡ് ചെയ്യപ്പെടുക.
- ഡൗണ്‍ലോഡിങ് കഴിഞ്ഞാല്‍ പ്രസ്തുത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extact Here എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- Extracting കഴിഞ്ഞാല്‍ LP_OS_Packages എന്ന പേരില്‍ പുതിയ ഒരു ഫോള്‍ഡര്‍ വന്നിരിക്കുന്നത് കാണാം
- ഈ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.
- ഈ ഫോള്‍ഡറിലെ install.sh എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ വരുന്ന പേജിലെ Permission എന്ന ടാബ് ക്ലിക്ക് ചെയ്ത് Allow Executing file as programe എന്നതില്‍ ടിക്ക് മാര്‍ക്ക് ഇല്ലെങ്കില്‍ ടിക്ക് മാര്‍ക്ക് നല്‍കി പേജ് ക്ലോസ് ചെയ്യുക
- install.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഉബുണ്ടുവിന്റെ പഴയ പതിപ്പാണെങ്കില്‍ എറര്‍ മെസ്സേജ് കാണാം
- റൂട്ട് പാസ്‌വേഡ് ചോദിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ റൂട്ട് പാസ്‌വേഡ് നല്‍കുക
- ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
- കമ്പ്യൂട്ടറിന്റെ ഡസ്ക്ടോപ്പ് കളിപ്പെട്ടിയിലേക്ക് മാറിയിട്ടുണ്ടാകും
എങ്ങനെയാണ് ഒരു ജിമെയിലില്‍ വരുന്ന മെയിലുകള്‍ മറ്റൊരു ജിമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുന്നത്
Gmail
Forwarding
പലപ്പോഴും
നമുക്ക് ഒന്നില്‍ കൂടുതല്‍
മെയില്‍ അഡ്രസ് ഉണ്ടായിരിക്കുമല്ലോ.
അങ്ങനെ
വരുമ്പോള്‍ ഒരു മെയില്‍
അഡ്രസില്‍ വരുന്ന ഇ മെയിലുകള്‍
മറ്റ് മെയിലിലും ലഭ്യമാകുന്നത്
ഏറെ സൗകര്യപ്രദമായിരിക്കും
. ജിമെയിലില്‍
ഇതെങ്ങനെ ചെയ്യാമെന്നു
നോക്കാം. താഴെ
തന്നിരിക്കുന്ന സ്റ്റെപ്പുകള്‍
ശ്രദ്ധിക്കുക
- ജി മെയില്‍ ഓപ്പണ്‍ ചെയ്യുക
- പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന Settings ബട്ടണില്‍ ക്ലിക്ക് ചെയ്ത് Settings എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ വരുന്ന പേജില്‍ മുകളില്‍ കാണുന്ന നീലനിറത്തിലുള്ള Forwarding and POP/IMAP എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ വരുന്ന പേജിന്റെ മുകളില്‍ കാണുന്ന Add a forwarding Address എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഏത് ജിമെയില്‍ അഡ്രസിലേക്കാണോ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യാനുദ്ദേശിക്കുന്നത് , പ്രസ്തുത മെയില്‍ അഡ്രസ്സ് നല്‍കി Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയതായി Add ചെയ്ത മെയില്‍ അഡ്രസ്സിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ കോഡ് അയച്ചുതരുന്നതായിരിക്കും. ഈ മെയില്‍ തുറന്ന് ഈ കോഡ് കോപ്പി ചെയ്തെടുത്ത് Confirmation Code ബോക്സില്‍ ടൈപ്പ് ചെയ്ത് Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്പായി പേജിന്റെ മുകളില്‍ കാണുന്ന Forward a copy of incoming mail to എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുകയും വേണം.
- ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു വരുന്ന മെയില്‍ പുതിയതായി ചേര്‍ത്ത ജിമെയിലിലും ലഭ്യമാകും.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....