മാംസ ഭോജികള്‍ എന്ന പേരുണ്ടെങ്കിലും ഇത്തരം സസ്യങ്ങള്‍ ജീവികളെ അപ്പാടെ തിന്നുന്നവയല്ല. ജീവികളെ നിര്‍ജ്ജീവ മാക്കിയ ശേഷം അവയുടെ ശരീരത്തിലെ പോഷകാംശങ്ങള്‍ ആഗിരണം ചെയ്യുകയാണ് ഇത്തരം ചെടികള്‍ ചെയ്യുന്നത്. ചില എന്‍സൈമുകളുടെ പ്രവര്‍ത്തനം ഇതില്‍ അവയെ സഹായിക്കുന്നുണ്ട്. പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ അതി ജീവനത്തിനുള്ള മാര്‍ഗമായി ഇത്തരം സസ്യങ്ങള്‍ മാംസ ഭോജനത്തെ മാറ്റിയിരിക്കാം.
ഇരകളെ രക്ഷപ്പെടാനാവാത്ത വിധം കെണിയില്‍ പെടുത്താനുള്ള സൂത്രങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്ന സസ്യങ്ങള്‍ക്കുണ്ട്. അവയുടെ ശരീര ഭാഗങ്ങള്‍ ഇതിനായി രൂപ മാറ്റം വന്നിരിക്കുന്നു.
ഈ വിഭാഗത്തില്‍ പെടുന്ന ഏതാനും സസ്യങ്ങളെ നമുക്ക് പരിചയപ്പെടാം.
Venus Fly Trap Plant
ഇലയുടെ അറ്റം മുള്ളുപോലുള്ള കെണിയായി പ്രവര്‍ത്തിക്കുന്നു.ഉളളില്‍ കടക്കുന്ന പ്രാണികള്‍ക്ക് രക്ഷപ്പെടാനാവാത്ത വിധം ഇല അടയുന്നു.
Bladder wort plants
ഇത് ഒരു ജല സസ്യമാണ്. ജലത്തിലെ ചെറു ജീവികളാണ് ആഹാരം.
Cork Screw Plants
ഇലയിലെ കുഴിയില്‍ വീഴുന്ന പ്രാണികള്‍ നിര്‍ജ്ജീവമാകുന്നു.
Sundew Plants
നാരു പോലുള്ള ഭാഗങ്ങളുടെ അറ്റത്തിന് ഒട്ടിപ്പിടിക്കാനുള്ള കഴിവുണ്ട്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....