important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

OBC Pre Matric Scholarship 2013-14






50% കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന OBC Prematric Scholarship-2013-14 ലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നു.
പൊതു നിര്‍ദ്ദേശങ്ങള്‍
Contact
Director, BC Development Department,
Ayyankali Bhavan,
Kanakanagar,
Vellayambalam,
Thiruvananthapuram-3 
Phone :0471-2727379, 9961288520,9567303060. 
Email : obcdirectorate@gmail.com
1.സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍ (ഒ ബി സി) പെട്ട കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2. ന്യൂനപക്ഷ  സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ന്യൂന പക്ഷ വിഭാഗങ്ങളും, പട്ടിക ജാതി വികസന വകുപ്പു വഴി ആനുകൂല്യം അനുവദിക്കുന്നതിനാല്‍ ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
3.ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
4.രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44500 രുപയില്‍ അധികരിക്കരുത്.
5. പ്രവേശന സമയത്ത് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, മത പരിവര്‍ത്തനം നടത്തിയിട്ടുള്ളവരും , ഹെഡ്‌മാസ്റ്റര്‍ ആവശ്യപ്പെടുന്നവരും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
6.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത സ്കോര്‍,ഗ്രേഡ് കരസ്ഥമായിരിക്കണം. (ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല).
7. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ സമര്‍പ്പിക്കാനുള്ള അപേക്ഷാ ഫോം മുകളില്‍ കാണുന്ന APPLICATION FORM എന്ന ലിങ്കില്‍നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുക്കാവുന്നതാണ്.
8. മുന്‍ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ RENEWAL എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് ചെയ്തിരിക്കണം.
9. വാര്‍ഷിക വരുമാനം തെളിയിക്കുന്നതിന് മുദ്രപ്പത്രം ആവശ്യമില്ല. അപേക്ഷാ ഫോമില്‍ തന്നെ രക്ഷിതാവിന്റെ സത്യ പ്രസ്താവന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
10. രക്ഷിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അപേക്ഷയോടൊപ്പം സാലറി സര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കേണ്ടതാണ്.
11. യു ഐ ഡി /  ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കില്‍ അവ അപേക്ഷയില്‍ രേഖപ്പെടുത്താം. ഇല്ലെങ്കില്‍ ഈ ആവശ്യത്തിലേക്കായി ബാങ്ക് അക്കൗണ്ട് എടുക്കേണ്ടതില്ല.
12. വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്കൂളുകളില്‍ സ്വീകരിക്കുന്ന അവസാന തിയതി 28-01-2014 വൈകീട്ട് 4 മണി വരെ മാത്രം.
13.  സ്കോള്ര‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്.
14.ഡാറ്റ അപ് ലോഡ് ചെയ്യേണ്ട വെബ് സൈറ്റ് മുകളില്‍ നല്‍കിയിട്ടുണ്ട്
15.സ്കൂളില്‍ ലഭിക്കുന്ന അപേക്ഷകള്‍ 31-01-2014 ന് മുമ്പായി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
16.അപ് ലോഡ് പൂര്‍ത്തിയായാല്‍  റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി ആരംഭിക്കുന്നതിനു മുമ്പായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും
  • Data Entry അവസാന ദിവസത്തേക്ക് മാറ്റി വെക്കാതെ പരമാവധി നേരത്തെ എന്റര്‍ ചെയ്യാന്‍ ശ്രമിക്കുക.
  • ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്സ്‍വേ‍ഡും  സ്കൂള്‍ കോഡ് തന്നെ  നല്‍കുക.
  • * അടയാളമുള്ള കോളങ്ങള്‍ തെറ്റില്ലാതെ പൂരിപ്പിക്കണം
  • സ്കൂള്‍ Details നിര്‍ബന്ധമായും പൂരിപ്പിക്കണം.
  • Renewal ചെയ്യുന്ന കുട്ടികളുടെ അഡ്‌മിഷന്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മറ്റു വിവരങ്ങള്‍ താനെ വന്നു കൊള്ളും.
  • കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത കുട്ടികളുടെ അഡ്‍മിഷന്‍ നമ്പര്‍ മാത്രം നല്‍കിയാന്‍ മറ്റ് വിവരങ്ങള്‍ താനെ വന്നു കൊള്ളും. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി നല്‍കാവുന്നതാണ്.
  • Last Date for Data Entry : 31-01-2014
  • കുട്ടിയുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ഇനീഷ്യല്‍ അവസാനം ചേര്‍ക്കുക.
  • Bank Account Details of Applicant ഉണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി
  • Adhaar/UID No. of applicant ഉണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.
  • ഓരോ കുട്ടിയേയും സേവ് ചെയ്യുമ്പോള്‍ ഒരു Application Number ജനറേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. ഇത് സേവ് ചെയ്ത പേജിന്റെ വലതു വശത്ത് മുകളിലായി കാണാം. ഈ Application Number ഫോമിന്റെ മുകളില്‍ എഴുതി വെക്കുക.
  • കണ്‍ഫേം ബട്ടണ്‍ ഇല്ലാത്തതു കൊണ്ട് കുട്ടികളെ സേവ് ചെയ്താല്‍ മാത്രം മതി
Online Data Entryy
Step 1
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്സ്‍വേ‍ഡും  സ്കൂള്‍ കോഡ് തന്നെ  നല്‍കുക. ലോഗിന്‍ പേജ് താഴെ കാണാം. 
Step 2
രണ്ടാമതായി പാസ്സ്‌വേ‍ഡ് മാറ്റാനുള്ള പേജിലായിരിക്കും പിന്നീട് എത്തിച്ചേരുക. ഇവിടെ നിലവിലുളള പാസ്സ്‌‌വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. പാസ്സ്‌വേഡ് മാറ്റാനുള്ള പേജ് താഴെ കാണാം.
Current Password : നിലവിലുള്ള പാസ്‌വേഡ്
new Password : മാറ്റിക്കൊടുക്കാനുദ്ദേശിക്കുന്ന പാസ്‌വേഡ്
Confirm Password :മാറ്റിക്കൊടുക്കുന്ന പാസ്‍വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക
Information You are logged as (Name of your School) . If this is not your school , Please do not proceed.എന്ന ഒരു മെസ്സേജ് ഈ പേജിന്റെ മുകളില്‍ കാണാം. നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് നിങ്ങളുടെ സ്കൂളിന്റെ പേരിലല്ല എങ്കില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താതെ പേജ് ക്ലോസ്സ്  ചെയ്യുക.
Step 3
പാസ്‌വേഡ് മാറ്റിക്കഴിഞ്ഞാല്‍ ഡാഷ് ബോഡിലായിരിക്കും എത്തുക.

Dash Board


New Application

Edit Application

Bank & School Details

Change Password

Reports


ഡാഷ് ബോഡില്‍ Bank and School Details എന്നതില്‍ ക്ലിക്ക് ചെയ്ത് സ്കൂളിനെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളും ബാങ്ക് Details ഉം നല്‍കണം. ഇവ നല്‍കിയെങ്കില്‍ മാത്രമേ കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ കഴിയൂ. ബാങ്ക് Details താഴെ കാണാം.

Name of Bank
Branch Name
Name of Account Holder
Account No
IFSC Code എന്നീ വിവരങ്ങളാണ് ബാങ്ക് Details പേജില്‍ ചേര്‍ക്കേണ്ടത്. ഈ വിവരങ്ങള്‍ തെറ്റാതെ ചേര്‍ത്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 4
ബാങ്ക് വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഡാഷ്ബോഡിലെ New Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

New Application
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള Application Form ന് രണ്ട് ഭാഗങ്ങളുണ്ട്.
Step 5





കഴിഞ്ഞ തവണ OBC Prematric Scholarship കിട്ടിയ കുട്ടിയാണെങ്കില്‍ പേജിന്റെ മുകളില്‍‍ കാണുന്ന RENEWAL എന്നത് സെലക്ട് ചെയ്യേണ്ടതാണ്. Renewal സെലക്ട് ചെയ്ത് അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ പ്രസ്തുത കുട്ടിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും കാണുന്നതാണ്. 
പുതിയതായി ഈ വര്‍ഷം ചേര്‍ക്കുന്ന കുട്ടിയാണെങ്കില്‍ Fresh എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്.

* (Astarisk) ഉള്ള കോളങ്ങള്‍ വളരെ കൃത്യമായി പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കട്ടിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രം കോളം 14 പൂരിപ്പിച്ചാല്‍ മതി.
എല്ലാ വിവരങ്ങളും കൃത്യമായി എന്റര്‍ ചെയ്താല്‍ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Part 2 School Details പൂരിപ്പിക്കേണ്ടതില്ല.
Step 6
ഡാഷ് ബോഡിലെ Reports ക്ലിക്ക് ചെയ്ത് Data Entry Status പ്രിന്റ് എടുക്കാവുന്നതാണ്.

Reports

 
Step 7
ഏതെങ്കിലും കുട്ടിയെ എഡിറ്റ് ചെയ്യണമെങ്കില്‍ ഡാഷ്ബോഡിലെ   Edit Application വഴി കുട്ടിയെ എഡിറ്റ് ചെയ്യാവുന്നതാണ്.

2 comments:

  1. sir
    i am jeet from delhi i belongs to obc category i want to know about OBC Scholarship 2014 – 2015
    pls send me all info.

    ReplyDelete
    Replies
    1. This scholarship is for 1st to 10th std: students of the state. Contact your Delhi Edu Department.

      Delete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers