- സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
- സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
- വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
- വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
- Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
- DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
- ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള രജിസ്റ്റര്‍ വെച്ചിട്ടുണ്ടോ എന്നതിനു നേരെ YES/NO സെലക്ട് ചെയ്യേണ്ടത് Confirm ചെയ്യുന്നതിനു മുമ്പാണ്.
- പേജിന്റെ ഏറ്റവും താഴെയുള്ള I do here by declare that the details furnished above are correct to the best of my knowledge and belief. എന്ന ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി വേണം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍.
താഴെ കാണുന്നതാണ് Sixth Working day website ന്റെ ഹോം പേജ്. ഈ പേജില്‍ വലതു വശത്ത് താഴെ Edit ബട്ടണ്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. സംസ്കൃതം അറബി ഉര്‍ദ്ദു എന്നിവ എഡിറ്റു ചെയ്യാനും ആകെ കുട്ടികളുടെ എണ്ണം എഡിറ്റു ചെയ്യാനും പ്രത്യേകം Edit ബട്ടണുകളാണ് ഉള്ളത്
റിപ്പോര്‍ട്ട് എങ്ങനെ ഒരു PDF ഫയലായി കമ്പ്യൂട്ടറില്‍ സേവ് ചെയ്യാമെന്നു നോക്കാം.(ഉബുണ്ടുവില്‍)
പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന Print എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന പേജില്‍
- Print to file എന്നത് സെലക്ട് ചെയ്യുക
- PDF ഫയല്‍ സെലക്ട് ചെയ്യുക
- ഫയല്‍ സേവ് ചെയ്യേണ്ട ലൊക്കേഷന്‍ സെലക്ട് ചെയ്യുക
- Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Extn. 852 Email : fixation@itschool.gov.in
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....