ഉബുണ്ടുവിലെ വിവിധ യൂട്ടിലിറ്റികള്‍ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് Screenshot എന്ന സോഫ്റ്റ്‌വെയര്‍ പരിശീലിക്കാം. Screenshot എന്ന ക്രമത്തിലാണ് സ്ക്രീന്‍ഷോട്ട് സോഫ്റ്റ്‌വെയര്‍തുറക്കേണ്ടത്. ഡെസ്ക്ടോപ്പിന്റേയോ അതില്‍ തുറന്നു വെച്ചിരിക്കുന്ന ജാലകത്തിന്റെ മുഴുവനായോ ചില ഭാഗങ്ങള്‍ മാത്രമായോ ഉള്ള ചിത്രങ്ങള്‍ ഇതുപയോഗിച്ച് തയ്യാറാക്കാം. കീ ബോര്‍ഡ് കീ കള്‍ ഉപയോഗിച്ചും ഈ സോഫ്റ്റ്‌വെയറിനെ എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.
മൗസ് ഉപയോഗിച്ചുള്ള സെലക്ഷനുകള്‍ ഉള്‍പ്പെടുന്ന സ്ക്രീന്‍ ഷോട്ടുകളെടുക്കാന്‍ Grab after a delay എന്ന ഭാഗം സെലക്ട് ചെയ്ത് അവിടെ നല്‍കിയിട്ടുള്ള സമയക്രമീകരണം ഉപയോഗപ്പെടുത്തണം. ഇങ്ങനെ എടുക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ഹോം ഫോള്‍ഡറിന് അകത്തെുള്ള Picture എന്ന സബ്ഫോള്‍ഡറിലായിരിക്കും സേവ് ആകുന്നത്.Effects ല്‍ പോയിന്റ്ര ഉള്‍പ്പെടെയുള്ള സ്നാപ്പ് ഷോട്ട് എടുക്കാനുള്ള ഓപ്ഷന്‍ കൂടി ഈ സോഫ്റ്റ്‌വെയറില്‍ നല്‍കിയിരിക്കുന്നു. ക്ലാസ്സ് മുറിയിലും മറ്റ് പല സന്ദര്‍ഭങ്ങളിലും പ്രസെന്റേഷനും മറ്റും തയ്യാറാക്കേണ്ടി വരുമ്പോള്‍ ഇത്തരം സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ബോധ്യപ്പെടുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....