Prematric Minority Scholarship 2014-15 ലെ അപേക്ഷകര്‍ക്ക് ഇതുവരെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് എത്രയും വേഗം അപ് ഡേറ്റ് ചെയ്യണമെന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. പ്രസ്തുത സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്. എന്തൊക്കെയാണ് ഇത്തരം കേസുകളില്‍ ചെയ്യേണ്ടത് എന്നു നോക്കാം. ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്ത് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ് http://scholarship.itschool.gov.in/prematric2014-15/ . ലോഗിന്‍ പേജിലെ ഡാഷ്ബോഡ് ഇവിടെ കാണിച്ചിരിക്കുന്നു. ഡാഷ്ബോഡിന്റെ മുകളില്‍ click here to view the payment status of appications and to edit bank account details എന്ന ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത്
Fresh Applicants with Payment Status - Failed
Renewal Applicants with Payment Status - Failed
എന്നിവയില്‍ യോജിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന പേജിലേക്ക് എത്തിച്ചേരുന്നു.
ഈ പേജില്‍ കുട്ടിയുടെ രജിസ്ടേഷന്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജിലും രജിസ്റ്റര്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ അപേക്ഷയുടെ വിശദ വിവരങ്ങള്‍ കാണാം. ഈ പേജിന്റ താഴെയായി കുട്ടിയുെടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എഡിറ്റ് ചെയ്ത ശേഷം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....