സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും ഇപ്പോള്‍ NRA എടുക്കേണ്ടി വരുമ്പോള്‍ AGS Slip ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. Accountant General Office ഇതുവരെ നേരിട്ട് അയച്ചു തരികയായിരുന്നു. ഇപ്പോഴാകട്ടെ പുതിയതായി ആരംഭിച്ചിരിക്കുന്ന Employees Portal വഴി ജീവനക്കാര്‍ക്ക് Loan Sanction Statement ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതെങ്ങനെയാണെന്നു നോക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് സൈറ്റിലേക്ക് പ്രവേശിക്കാം.
സൈറ്റില്‍ ആദ്യം പ്രവേശിക്കുമ്പോള്‍ ഓരോ ജീവനക്കാരനും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
താഴെക്കൊടുത്തിരിക്കുന്നതാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൈറ്റിന്റെ ഹോം പേജ്
ഈ പേജിന്റെ താഴെ കൊടുത്തിരിക്കുന്ന Create/Forgot Password എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന പേജില്‍ എത്തിച്ചേരും.
ഇവിടെ ഇമെയില്‍ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക. Submit ചെയ്യുമ്പോള്‍ സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന ഇമെയിലിലേക്ക് പുതിയ പാസ്‌വേഡ് അയച്ചുതരും. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക.
സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐ ഡി തന്നെയായിരിക്കണം നല്‍കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രസ്തുത ഇമെയിലിന്റെ പാസ്‌വേഡും അറിഞ്ഞിരിക്കണം. ഇങ്ങനെ അയച്ചുതന്നിരിക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ താഴെ നല്‍കിയിരിക്കുന്നതു പോലെ Employee സൈറ്റില്‍ പ്രവേശിക്കും. ഇവിടെ പാസ്‌വേഡ് മാറ്റാനുള്ള സൗകര്യമുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് പാസ്‌വഡ് മാറ്റുകയാണ് ആദ്യം വേണ്ടത്.
വിജയകരമായി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ Accountant General Office അയച്ചുതന്ന PF Loan Sanction Slip ഡൗണ്‍ലോഡ് ചെയ്യാം. മുകളില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....