ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്.
പൊതു നിര്‍ദ്ദേശങ്ങള്‍
1.സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത.
2.ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
3.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത സ്കോര്‍,ഗ്രേഡ് കരസ്ഥമായിരിക്കണം.
4.രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44500 രുപയില്‍ കുറവായിരിക്കണം
5.ഒ.ബി.സി വിഭാഗത്തില്‍ പെടുന്നവരായിരിക്കണം.
6.ഡാറ്റ അപ് ലോഡ് ചെയ്യേണ്ട വെബ് സൈറ്റ് മുകളില്‍ നല്‍കിയിട്ടുണ്ട് (OBC SCHOLARSHIP)
7.ജാതി,വരുമാനം എന്നിവ തെളിയിക്കാന്‍ മുദ്രപ്പത്രം ആവശ്യമില്ല.
8.ജാതി,വരുമാനം എന്നിവ സംബന്ധിച്ച പ്രസ്താവന അപേക്ഷാഫോമില്‍ രക്ഷിതാവ് നല്‍കിയാല്‍ മതി.
9.15-01-2012 വരെ സ്കൂളില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്.
10.സ്കൂളില്‍ ലഭിക്കുന്ന അപേക്ഷകള്‍ 21-01-2012 ന് മുമ്പായി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
11.അപ് ലോഡ് ചെയ്യുന്നതോടൊപ്പം റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് തന്നെയാണ് യൂസര്‍ നെയിമും പാസ് വേഡും. താഴെ കാണുന്നതാണ് സ്കോളര്‍ഷിപ്പ് വെബസൈറ്റിന്റെ ഹോം പേജ്.
തുടര്‍ന്ന് വരുന്നത് പാസ് വേഡ് മാറ്റാനുള്ള പേജാണ്. ഇവിടെ നിര്‍ബന്ധമായും പാസ് വേഡ് മാറ്റിയിരിക്കണം. ഇവിടെ മാറ്റുന്ന പാസ് വേഡ് ആണ് പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ നല്‍കേണ്ടത്.
തുടര്‍ന്ന് വരുന്ന പേജില്‍ സ്കൂളിന്റെ പ്രാധമിക വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഈ വിവരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ തുടര്‍ന്നുള്ള പേജുകളിലേക്ക് പോകാന്‍ കഴിയൂ.
സ്കൂളിന്റെ പ്രാധമിക വിവരങ്ങള്‍ നല്‍കേണ്ട പേജാണ് താഴെ കാണുന്നത്. ബാങ്ക് സംബന്ധമായ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക.
തുടര്‍ന്ന് വരുന്നത് കുട്ടിതളുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജാണ്. കഴിഞ്ഞ കൊല്ലം സ്കോളര്‍ഷിപ്പ് ലഭിച്ച കുട്ടിയാണെങ്കില്‍ RENEWAL ടിക്ക് ചെയ്തിരിക്കണം. അല്ലാത്തവരുടേത് FRESH എന്നും.
ഡാറ്റ എന്ട്രി മുഴുവന്‍ കഴിഞ്ഞതിനു ശേഷം റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....