important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

e-District

GOVERNMENT SERVICES AT OUR FINGER TIPS 
വിവരങ്ങള്‍ക്ക് കടപ്പാട് - ഇ ഡിസ്ട്രിക്ട് വെബ് പോര്‍ട്ടല്‍
ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍ കൂടിയും ലഭ്യമാകുന്നതാണ്. ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും ലഭ്യമാകുന്നതാണ്. അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു. ചുരുക്കത്തില്‍ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്.ലളിതമായ പടവുകളിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട രേഖകളോടെപ്പം താങ്കളുടെ അപേക്ഷ സമര്‍പ്പിക്കുക. അക്ഷയ കേന്ദ്രങ്ങള്‍ താങ്കളുടെ അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഓണ്‍ ലൈനായി അയച്ചുകൊടുക്കുന്നു. എസ് എം എസ് മുഖേന താങ്കളുടെ അപേക്ഷയുടെ സ്ഥിതി അറിയിച്ചു കൊണ്ടിരിക്കുന്നതാണ്. നേരിട്ട് വിവരങ്ങള്‍ അറിയുന്നത്ന് അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുമാവാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ താങ്കളുടെ അപേക്ഷയിന്‍ മേല്‍ ഓണ്‍ ലൈന്‍ ആയി തീരുമാനമെടുക്കുന്നു. ഡിജിറ്റല്‍ ഒപ്പോടു കീടിയ സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തില്‍ നിന്നും കൈപ്പറ്റാം.ഒരു സര്‍ട്ടിഫിക്കറ്റിനായി നല്‍കുന്ന പ്രമൈണങ്ങളും തെളിവുകളും ഭാവിയില്‍ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഉപയോഗപ്പെടുത്തുകയുമാവാം. 
ഇ-ഡിസ്ട്രിക്ട് വഴി ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങള്‍
Sl. No Name
         Revenue Department certificate Services
1. Caste Certificate
2. Community certificate
3. Residence Certificate
4. Relationship Certificate
5. Nativity Certificate
6. Domicile Certificate
7. Income Certificate
8. Possession certificate
9. Identity Certificate
10. Legal Heir Certificate
11. Solvency Certificate
12. Location Certificate
13. Conversion Certificate
14. Dependency Certificate
15. Destitute Certificate
16. Family membership Certificate
17. Inter caste marriage Certificate
18. Life certificate
19. Non-remarriage Certificate
20. One and the Same Certificate
21. Possession and attachment Certificate
22. Valuation Certificate
23. Widow-Widower Certificate
         LSGD
24. Registration of Birth/Certificate
25. Registration of Death/Certificate
26. Registration of Marriage/certificate
27. Single Window Services through Soochika Module
         Public Distribution System
28. Issue of New Ration Card
29. Issue of Duplicate Ration Card
30. Addition of Name
31. Deletion of Name
32. Change of Name
         Revenue Cases
33. Issue of notices
34. Listing of cases
35. Adjournment of cases
36. Tracking status of execution of orders
37. Stay and final orders of cases
          RTI / Grievance Services
38. Application for Information under RTI
39. Grievance and Complaints of various departments(Revenue, Agriculture, Police, Passport at District Passport Cell, Transport and Election)
         Agriculture
40. Soil Testing
41. Crop Insurance
42. Indemnity of Crop Insurance
         Police (Home)
43. Petition Filing
44. Information on missing/dead person
         District Passport Cell (Home)
45. Filing Passport Application at District Passport Cell
46. Status of Passport Application at District Passport Cell

1 comment:

  1. എന്നാൽ വേണ്ടത്ര ഈ പദ്ധതിയെ കുറിച്ച് അവബോധം ഇല്ലാതെ പൊതു ജനങ്ങളിൽ ചിലർ തങ്ങള്ക്ക് സമയത്ത് സർട്ടിഫികറ്റ് ലഭിക്കാത്തതിന് അക്ഷയ കേന്ദ്രങ്ങളെ പഴിക്കുന്നത് അറിവില്ലായ്മ എന്നേ പറയാൻ കഴിയൂ .എന്ത് കൊണ്ടാണ് തങ്ങൾക്കു ആവശ്യമായ സർട്ടിഫികറ്റ് ലഭിക്കാത്തത് എന്നത് കൃത്യമായി അന്വേഷിച്ചു അറിയാൻ അവർ ശ്രമിച്ചാൽ ഈ വിഷയത്തിൽ അക്ഷയ കേന്ദ്രങ്ങളെ പഴി ചാരാൻ കഴിയില്ല .

    Read more>>>

    http://chipism.blogspot.in/2013/06/akshaya.html

    ReplyDelete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers