ഒരു ജീവനക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കേണ്ട സന്ദര്‍ഭം സ്പാര്‍ക്കിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം. 5 തരത്തിലുള്ള ടെര്‍മിനേഷന്‍സ് ആണ് സ്പാര്‍ക്കിലൂടെ ചെയ്യാവുന്നത്. Death, Resignation, Super Annuation , Voluntary Retirement, Termination എന്നിവയാണ് അവ. DDO യുടെ ചാര്‍ജുള്ള ജീവനക്കാരനാണ് പിരിയുന്നതെങ്കില്‍ Retire ചെയ്യിക്കുന്നതിനു മുമ്പ് DDO ചാര്‍ജ് മറ്റൊരു ജീവനക്കാരന്റെ പെന്‍ നമ്പറിലേക്ക് മാറ്റിയിരിക്കണം.
Service Matters -> Retirements -> Retirement എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യേണ്ടത്.
തുടര്‍ന്ന് വരുന്ന പേജില്‍ District, Office, Employee എന്നിവ നല്‍കണം.
Nature of Retirement or Termination എന്നുള്ളിടത്ത് സാധാരണ റിട്ടയര്‍മെന്റ് ആണെങ്കില്‍ Super Annuation എന്നാണ് നല്‍കേണ്ടത്. തുടര്‍ന്ന് Date of Termination നല്‍കിയ ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
റിട്ടയര്‍ഡ്മെന്റ് കണ്‍ഫം ചെയ്തതിനു ശേഷം എല്‍.പി.സി എടുക്കന്‍ പറ്റുന്നില്ല.എന്തു ചെയ്യണം
ReplyDelete