ഉബുണ്ടു ഉള്ള ഒരു സിസ്റ്റം Restart ചെയ്തെങ്കിലും പാസ് വേഡ് അറിയാത്തതിനാല്‍ ഉബുണ്ടു ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇങ്ങനെ വരുനമ്പോള്‍ എന്തു ചെയ്യും. ഉബുണ്ടു റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അല്പം സമയമെടുക്കുന്ന രീതിയാണ്. പാസ് വേഡ് റീസെറ്റ് ചെയ്ത് നമുക്കിഷ്ടമുള്ള മറ്റൊരു പാസ് വേഡ് നല്കലാണ് എളുപ്പമുള്ള പോം വഴി. ഇത് എങ്ങനെ ചെയ്യാമെന്നു നോക്കാം.
1. സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.
2. ബൂട്ട് ചെയ്ത് വരുമ്പോള്‍ Recovery mode സെലക്ട് ചെയ്ത് Enter ചെയ്യുക. (രണ്ടാമത്തെ ഓപ്ഷന്‍)
ഒന്നില്‍ കൂടുതല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ Grub Loader ല്‍ Recovery mode കാണാവുന്നതാണ്. എന്നാല്‍ ഉബുണ്ടു മാത്രമേ നിങ്ങളുടെ സിസറ്റത്തില്‍ ഉള്ളൂ എങ്കില്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ Tab Key അമര്‍ത്തി പിടിക്കണം.

3. കുറച്ചു സമയംകഴിയുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Drop to root shell prompt എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് Enter ചെയ്യുക.
4. ഇപ്പോള്‍ താഴെ കാണുന്ന സ്ഥലത്ത് ls /home എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിന്റെ യൂസര്‍ നെയിം കാണാന്‍ കഴിയും. തുടര്‍ന്ന് പുതിയ പാസ് വേഡ് നല്‍കാന്‍ വേണ്ടി passwd school എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. (ഇവിടെ school എന്നത് നേരത്തെ കണ്ടു പിടിച്ച കമ്പ്യൂട്ടറിന്റെ പേരാണ്.). ഇപ്പോള്‍ പുതിയ പാസ് വേഡ് നല്‍കാനുള്ള Enter new UNIX password എന്ന വരി കാണാം. ഇവിടെ പുതിയ പാസ് വേഡ് നല്‍കി എന്റര്‍ ചെയ്യുക. പാസ് വേഡ് റീടൈപ്പ് ചെയ്യാനുള്ള വരി കാണാം റീ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യാം. Successfully മെസ്സേജ് വന്നാല്‍ Exit ചെയ്യാം.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....