സ്പാര്‍ക്കില്‍ ജീവനക്കാരനെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അല്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.
1.Designation കൃത്യമായി നല്‍കണം - പലപ്പോഴും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ജീവനക്കാരനെ Transfer Order പേജില്‍ (Service Matters -> Transfer Order) സെലക്ട് ചെയ്യാന്‍ കഴിയുന്നില്ല എന്നു പറയാറുണ്ട്. ഇതിനു കാരണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന ജീവനക്കാരന്റെ കൃത്യമായ Designation നല്‍കാത്തതാണ്. Edit Employee Record -> Present Service Details എടുത്ത് ജീവനക്കാരന്റെ ശരിയായ Designation കണ്ടുപിടിക്കാവുന്നതാണ്.
1.Designation കൃത്യമായി നല്‍കണം - പലപ്പോഴും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ജീവനക്കാരനെ Transfer Order പേജില്‍ (Service Matters -> Transfer Order) സെലക്ട് ചെയ്യാന്‍ കഴിയുന്നില്ല എന്നു പറയാറുണ്ട്. ഇതിനു കാരണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന ജീവനക്കാരന്റെ കൃത്യമായ Designation നല്‍കാത്തതാണ്. Edit Employee Record -> Present Service Details എടുത്ത് ജീവനക്കാരന്റെ ശരിയായ Designation കണ്ടുപിടിക്കാവുന്നതാണ്.
2.Transfered to Office കൃത്യമായി നല്‍കണം - ഏത് ഓഫീസിലേക്കാണോ പോകുന്നത് ആ ഓഫീസിന്റെ പേര് സെലക്ട് ചെയ്യുക.ചില ഓഫീസുകളുടെപേര് ഒന്നില്‍ കൂടുല്‍ തവണ ആവര്‍ത്തിച്ചു വരുന്നതായി കണ്ടിട്ടുണ്ട്. അതു കൊണ്ട് ഓഫീസിന്റെ നിലവിലുള്ള പേര് മനസ്സിലാക്കിയ ശേഷമാണ് സെലക്ട് ചെയ്യേണ്ടത്.
3.Whether part salary to be processed- ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനു മുമ്പ് വരെയുള്ള സാലറി ഇതേ ഓഫീസില്‍ തന്നെ പ്രോസസ് ചെയ്യണമെന്നുണ്ടെങ്കില്‍ Yes എന്നും മുഴുവന്‍ സാലറിയും പുതിയ ഓഫീസില്‍ നിന്നും പ്രോസസ് ചെയ്താല്‍ മതിയെങ്കില്‍ No എന്നും നല്‍കണം.
4.Salary Deductions ഫ്രീസ്സ് ചെയ്യല്‍ - ഏതാനും ദിവസങ്ങള്‍ മാത്രം ജോലി ചെയ്ത് പുതിയ ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആകുമ്പോള്‍ കുറച്ചു ദിവസത്തെ സാലറി മാത്രമേ ആദ്യത്തെ ഓഫീസില്‍ പ്രോസസ് ചെയ്യാന്‍ കഴിയു. അതേ സമയം ഇങ്ങനെ പ്രോസസ് ചെയ്യുന്ന സാലറിയേക്കാള്‍ കൂടുതല്‍ Deductions ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ Net Amount മൈനസ് തുക കാണിക്കുകയും സാലറി പ്രോസസിങില്‍ എറര്‍ കാണിക്കുകയും ചെയ്യും. Net Amount നേക്കാള്‍ കൂടുതല്‍ Deductions Amount വരികയാണെങ്കില്‍ ഓരോ Deductions ഉം കഴിഞ്ഞ മാസം വച്ചു കൊണ്ട് ഫ്രീസ് ചെയ്യാവുന്നതാണ്. (ഉദാ: ജൂണ്‍ മാസത്തിലെ സാലറിയാണ് പ്രോസസ് ചെയ്യേണ്ടതെങ്കില്‍ Deductions ന്റെ To Date 31-05-2013 എന്ന് നല്‍കാം.)
5.Bill Type - ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരനെ Join ചെയ്യിക്കുമ്പോള്‍ ഏത് Bill Type ല്‍ ആണെന്ന് കൃത്യമായി നല്‍കണം. സാലറി ബില്ല് പ്രോസസ് ചെയ്യുമ്പോള്‍ ട്രാന്‍സ്ഫറായി വന്ന ജീവനക്കാരന്റെ ബില്ല് പ്രോസസ് ചെയ്യാന്‍ പറ്റാത്തതിനു കാരണം ബില്‍ ടൈപ്പ് ശരിയായി നല്‍കാത്തതായിരിക്കാം.
6. Acquittance Type ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരനെ Join ചെയ്യിക്കുമ്പോള്‍ Acquittance Type കൃത്യമയി നല്‍കണം. സ്പാര്‍ക്കിലെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇതോടൊപ്പം വായിക്കുന്നത് നന്നായിരിക്കും. Click Here....
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....