ഈ വര്‍ഷത്തെ സ്കൂള്‍ സ്പോട്സ് & ഗെയിംസില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ആയി രേഖപ്പെടുത്താനുള്ള വെബ്സൈറ്റ് തയ്യാറായിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഡാറ്റാ എന്‍ട്രി തുടങ്ങുന്നതിനു മുമ്പ് താഴെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
- ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിമും പാസ്‌വേഡുമായി ഉപയോഗിക്കാവുന്നതാണ്. ഇമേജിന്റെ റസലൂഷന്‍ 400x400 പിക്സലില്‍ കുറവും ആയിരിക്കണം.
- മോസില്ല ഫയര്‍ ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. മോസില്ല ഫയര്‍ ഫോക്സ് ഉപയോഗിക്കാത്ത പക്ഷം എല്ലാ പേജുകളിലേക്കും പോകാന്‍ പ്രയാസമനുഭവപ്പെടുന്നതാണ്.
- ഗെയിംസ് മത്സരങ്ങള്‍ എന്റര്‍ ചെയ്യുന്നതിനു മുമ്പായി ടീമായി പങ്കെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകമായി ടിക്ക് ചെയ്യണം.
- ഹയര്‍ സെക്കന്ററി കുട്ടികളുടെ അഡ്‌മിഷന്‍ നമ്പറിനു മുമ്പില്‍ H എന്നും വൊക്കേഷന്‍ ഹയര്‍ സെക്കന്ററി കുട്ടികളാണെങ്കില്‍ അഡ്‌മിഷന്‍ നമ്പറിനു മുമ്പില്‍ V എന്നും ചേര്‍ക്കണം.
- സീനിയര്‍ ജൂനിയര്‍ സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
- യൂസര്‍ മാനുവലില്‍ കാണിച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും 2012-13 വര്‍ഷത്തേതാണ്. എങ്കിലും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ഈ വര്‍ഷത്തെ ഡാറ്റാ എന്‍ട്രിയില്‍ കാണാനില്ല.
താഴെ കാണുന്നതാണ് സ്കൂള്‍ സ്പോട്സ് & ഗെയിംസ് 2013 വെബ്സൈറ്റിന്റെ ഹോം പേജ്.
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്‌വേഡ് മാറ്റിയിരിക്കണം. അതിനുള്ള പേജാണ് താഴെ കാണുന്നത്. ഇവിടെ നിര്‍ബന്ധമായും പഴയ പാസ്‌വേഡ് മാറ്റിയിരിക്കണം. ആദ്യമായി ലോഗിന്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിച്ച സ്കൂള്‍ കോഡാണ് Current Password ല്‍ കൊടുക്കേണ്ടത്. ഹെഡ്‌മാസ്റ്ററുടേയോ ടീം മാനേജരുടേയോ മൊബൈല്‍ നമ്പര്‍ നല്‍കാവുന്നതാണ്. സ്കൂളിന്റെ ഇമെയില്‍ നല്‍കാം. തുടര്‍ന്ന് Change Password ക്ലിക്ക് ചെയ്യുക. പാസ്‌വേഡ് മറന്നു പോയാല്‍ പാസ്‌വേഡ് അറിയുന്നതിനായി ഉള്ള സൗകര്യമാണ് ലോഗിന്‍ പേജിലെ Forgot Password എന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യൂസര്‍ നെയിമും മുമ്പ് കൊടുത്ത ഇ മെയില്‍ ID യും നല്‍കിയാല്‍ പാസ്‌വേഡ് പ്രസ്തുത മെയിലിലേക്ക് അറിയിക്കുന്നതാണ്.
സ്കൂള്‍ സ്പോട്സ് & ഗെയിംസ് 2013- 14 ന്റെ മനോഹരമായ ഡാഷ് ബോഡാണ് പിന്നീട് കാണുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്ഥമായി ലിങ്കുകള്‍ ഐക്കണുകളായും നല്‍കിയിട്ടുണ്ട്. മുകളിലുള്ള മെനുബാറില്‍ നിന്ന് സെലക്ട് ചെയ്തോ ഡാഷ് ബോഡിലെ ഐക്കണില്‍ ക്ലിക്ക് ചെയ്തോ ഡാറ്റ എന്‍ട്രിയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം എന്‍ട്രി നടത്താവുന്നതാണ്.
ഉദാഹരണമായി അത്‌ലറ്റിക്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിന്റെ പേര് കാണാം. സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജില്‍ എത്തിച്ചേരും.
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ഈ പേജില്‍ നല്‍കേണ്ടത്. ഒരിക്കല്‍ ചേര്‍ത്തു കഴിഞ്ഞ് സേവ് ചെയ്താലും പിന്നീട് ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാവുന്നതാണ്.
വിവരങ്ങള്‍ ചേര്‍ത്തതിനു ശേഷം Continue ബട്ടണ്‍ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാം. സ്കൂള്‍ അടിസ്ഥാന വിവരങ്ങള്‍ ചേര്‍ത്തെങ്കില്‍ മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുള്ള പേജില്‍ എത്താന്‍ കഴിയൂ.
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ഈ പേജില്‍ നല്‍കേണ്ടത്. ഒരിക്കല്‍ ചേര്‍ത്തു കഴിഞ്ഞ് സേവ് ചെയ്താലും പിന്നീട് ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാവുന്നതാണ്.
School Phone(with STD code) : | ||||||
E-mail : | ||||||
Standard : | From : | To : | ||||
School Type : | Government | |||||
Principal : | Phone : | |||||
Headmaster : | Phone : | |||||
Team Managers : |
|
|||||
Escorting Teachers : |
|
|||||
Total number of students : |
LP
UP
Total |
കഴിഞ്ഞ തവണ ഓണ്‍ ലൈന്‍ ആയി എന്റര്‍ ചെയ്ത കുട്ടികളാണെങ്കില്‍ പ്രസ്തുത കുട്ടികളുടെ അഡ്‌മിഷന്‍ നമ്പര്‍ മാത്രം എന്റര്‍ ചെയ്ത് ടാബ് കീ പ്രസ്സ് ചെയ്താല്‍ ആ കുട്ടിയുടെ ഡീറ്റൈല്‍സ് തുടര്‍ന്നുള്ള കോളങ്ങളില്‍ വരുന്നതാണ്.
താഴ്ന്ന Age Group ല്‍ ഉള്ള ഒരു കുട്ടിയെ വേണമെങ്കില്‍ ഉയര്‍ന്ന Age Group ല്‍ പങ്കെടുപ്പിക്കാവുന്നതാണ്. Whether Participating Higher Age Group എന്ന ഓപ്ഷനു നേരേ Yes എന്ന് നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഒരു കുട്ടിയെ രണ്ട് Age Group ലും കൂടി പങ്കെടുപ്പിക്കാന്‍ സാധ്യമല്ല.
സബ് ജൂനിയര്‍ മുതലുള്ള കുട്ടികളുടെ ഫോട്ടോ അപ്‍ലോഡ് ചെയ്യേണ്ടതാണ്.
ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1.ഫോട്ടോ സൈസ് (File Size 100 kb യീല്‍ കുറവുള്ളവയായിരിക്കണം.
2.ഇമേജിന്റെ റസലൂഷന്‍ 400x400 പിക്സലില്‍ കുറവും ആയിരിക്കണം.
3.ഫയല്‍ ഫോര്‍മാറ്റ് jpg, jpeg, gif ഇവയില്‍ ഏതെങ്കിലുമായിരിക്കണം.
Max.Filesize-100kb, Image type should be in jpg, jpeg, gif format And Resolution will below 400 X 400 Pixels
ഫോട്ടോ അപ്‌ലോഡ് ആവാത്തതിനു കാരണം. ഈ പറഞ്ഞവ പാലിക്കാത്തതു കൊണ്ടായിരിക്കാം. ഒരു ഫോട്ടോ റീ സൈസ് ചെയ്ത് ഫയല്‍ സൈസ് കുറക്കുന്നതും, ഫയല്‍ ഫോര്‍മാറ്റ് മാറ്റുന്നതും ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍മ്മിക്കുമല്ലോ. ഇവിടെ ക്ലിക്ക് ചെയ്ത് പ്രസ്തുത പോസ്റ്റ് വീണ്ടും കാണാവുന്നതാണ്.
എല്ലാ കുട്ടികളുടേയും ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷമാണ് റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് നോക്കേണ്ടത്. താഴെ കാണിച്ചിരിക്കുന്നതു പോലെ ഡാറ്റ എന്‍ട്രി പേജിന്റെ ഏറ്റവും താഴെയായിട്ടാണ് Create Report ബട്ടണ്‍ ഉള്ളത്.

Create Report ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ട് സേവ് ചെയ്തതിനു ശേഷം ലോഗ്
ഔട്ട് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ ആണ് Confirm ബട്ടണ്‍ കാണാന്‍
സാധിക്കുക. പ്രിന്റ് എടുത്ത് റിപ്പോര്‍ട്ട് സുക്ഷമമായി പരിശോധിച്ച് തെറ്റൊന്നുമില്ലെങ്കില്‍ Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. Confirm ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ എന്‍ട്രി കണ്‍ഫേം
ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എഡിറ്റിങ് സാധ്യമല്ല എന്ന കാര്യം പ്രത്യേകം
ശ്രദ്ധിക്കുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....