important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Marble-Desktop Globe

യു പി ക്ലാസ്സുകളിലും മറ്റും ഭൂമി ശാസ്ത്ര പഠനത്തിന് ഏറെ സഹായിക്കുന്ന Marble Desktop Globe സോഫ്റ്റ്‌വെയര്‍ It@School ഉബുണ്ടുവില്‍ ലഭ്യമാണ്. നമ്മുടെ ക്ലാസ്സ് മുറികളികളില്‍ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുന്നത് പഠനത്തിലുള്ള കുട്ടികളുടെ മികവും താല്‍പ്പര്യവും വര്‍ദ്ധിപ്പിക്കും
Education Package ല്‍ ആണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. (Application -> Education -> Marble). ഏതൊരു വിദ്യാര്‍ഥിക്കും സ്വയം പ്രവര്‍ത്തിപ്പിച്ച് ഭുമിയുടെ ചലനവും അക്ഷാംശ രേഖാംശങ്ങളുടെ അളവുകളും മനസ്സിലാക്കാവുന്നതാണ്. ഗ്ലോബില്‍ മൗസ് ഉപയോഗിച്ച് ഹോള്‍ഡ് ചെയ്ത് പിടിച്ച് പടിഞ്ഞാറു നിന്നും കിഴക്കോട്ടും , കിഴക്കു നിന്നും പടിഞ്ഞാറോട്ടും ചലിപ്പിക്കാവുന്നതാണ്.
ഇടതു വശത്തായി മുന്ന് പാനലുകള്‍ കാണാം. 1. Navigation 2. Legend 3. Map View എന്നിവയാണ് അവ. മാര്‍ബിള്‍ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ Navigation പാനല്‍ ആയിരിക്കും ആക്ടീവ് ആയിരിക്കുക. ഓരോ പാനലിലും ക്ലിക്ക് ചെയ്ത് ആക്ടീവ് ആക്കാവുന്നതേയുള്ളൂ. Navigation പാനലിലെ Zoom ബട്ടണ്‍ ഉപയോഗിച്ചോ മൗസ് ഉപയോഗിച്ച് ഗ്ലോബില്‍ സ്ക്രോള്‍ ചെയ്തോ ഗ്ലോബിനെ സൂം ചെയ്യാവുന്നതാണ്. 
 
Legend

 Legend ല്‍ ക്ലിക്ക് ചെയ്താല്‍ വിവിധ Legend കള്‍ പാനലില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. ഇവയിലെ ടിക്ക് മാര്‍ക്ക് ഒഴിവാക്കിയും , ടിക്ക് മാര്‍ക്ക് നല്‍കിയും ഭൂ പ്രകൃതി വിഭാഗങ്ങള്‍ പരിചയപ്പെടാവുന്നതാണ്.
Map View
മുന്നാമത്തെ ടാബ് ആണ് Map view.

 ഇതിലെ Projection നു താഴെ നിന്നും മൂന്ന് തരം Map view കാണാം. Golbe, Flat Map, Mercator എന്നിവ. അതിനു താഴെ കാണുന്ന Celestial Body എന്നതിന്‍ Earth, Moon എന്നിങ്ങനെ സെലക്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.

ചന്ദ്രനിലെ വിവിധ പ്രദേശങ്ങളും അവയുടേ പേരുകളും കൊടുത്തിരിക്കുന്നു. മനുഷ്യന്‍ പലപ്പോഴായി വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തേയും കുറിച്ച് കൂടുതല്‍ അറിയാന്‍ ആ സ്ഥലത്തിന്റെ പേരിനു മുകളില്‍ മൗസ് ക്ലിക്ക് ചെയ്താല്‍ മതി.
പ്രസ്തുത പേരിനെ പറ്റിയുളള ചെറു വിവരണം ലഭ്യമാകും. Wikipedia എന്ന രണ്ടാമത്തെ ടാബില്‍ ക്ലിക്ക് ചെയ്താല്‍ നാം ക്ലിക്ക് ചെയ്ത സ്ഥലത്തെപ്പറ്റി Wikipedia എന്ന On line Free Encyclopedia യില്‍ നിന്നും കൂടുതല്‍ വിവരണം ലഭിക്കും. Map View ല്‍ Earth സെലക്ട് ചെയ്ത് ഭൂമിയിലെ വിവിധ പ്രദേശങ്ങളെ പറ്റിയും ഇത്തരത്തില്‍ വിവരങ്ങള്‍ കണ്ടെത്താവുന്നതാണ്. Wikipedia യിലേക്ക് Navigation നടക്കണമെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണമെന്ന് അറിയാമല്ലോ.
നാം സെലക്ട് ചെയ്ത കാര്യങ്ങള്‍ പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers