WEB SITE
Step 1(Data Entry)
- UID സ്റ്റാഫ് ഫിക്സേഷന് വേണ്ടി ഉപയോഗിച്ച പാസ് വേഡ് ആണ് ഈ സൈറ്റിലും ഉപയോഗിക്കേണ്ടത്.
- യൂസര്‍ നെയിം സ്കൂള്‍ കോഡ് തന്നെ
- പാസ് വേഡ് മറന്നു പോയിട്ടുണ്ടെങ്കില്‍ ലോഗിന്‍ പേജിലെ Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ മോബൈല്‍ നമ്പറിലേക്ക് പാസ് വേഡ് SMS ആയി എത്തുന്നതാണ്.
Step 1(Data Entry)
Entry എന്ന പേജില്‍ (മെനു ബാറിലെ -> Uniform -> Entry) അര്‍ഹരായ കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സിലും ചേര്‍ക്കുക. താഴെ കാണുന്നതാണ് Data Entry Page. ഈ വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസത്തെ കണക്കു പ്രകാരമുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും എണ്ണം ഈ പേജില്‍ നല്‍കിയിട്ടുണ്ടാകും. വലത്തേ അറ്റത്തുള്ള Eligible students (Except APL Boys) എന്ന കോളത്തില്‍ APL ഒഴിച്ചുള്ള ആണ്‍കുട്ടികളുടെ എണ്ണവും Girls എന്ന കോളത്തില്‍ ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും നല്‍കണം. എല്ലാ ക്ലാസ്സുകളും പൂരിപ്പിച്ചു കഴിഞ്ഞാല്‍ Enter എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്.
Step 2 (Verification)
എന്റര്‍ ചെയ്ത ഡാറ്റ കൃത്യമാണെന്ന് ഉറപ്പു വരുത്തുകയാണ് ഈ പേജില്‍ ചെയ്യേണ്ടത്. താഴെ തന്നിരിക്കുന്നതാണ് Data Verification Page. ഈ പേജില്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ Edit ബട്ടണ്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ വരുത്താവുന്നതാണ്. തൂടര്‍ന്ന് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 3 (Indent Confirm)
Indent Page ല്‍ ഏറ്റവും താഴെ കാണുന്ന I here by declare that the details furnished above are correct and I
bear the responsibility of the genuiness of the data provided. എന്നതില്‍ ടിക്ക് മാര്‍ക്ക് നല്‍കി Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സ്കൂളിലേക്കാവശ്യമുള്ള ആകെ തുണിയുടെ അളവ് ഈ പേജില്‍ കാണാവുന്നതാണ്.
വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള പൊതു നിര്‍ദ്ദേശങ്ങള്‍
ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം നല്‍കുന്നത്.- നിലവില്‍ സ്കൂളില്‍ പഠിക്കുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികളുടെയും എ.പി,എല്‍ വിഭാഗത്തിലേതൊഴികെയുള്ള ആണ്‍കുട്ടികളുടെയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
- സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് (2013-14 അധ്യയനവര്‍ഷത്തെ - ആറാം പ്രവര്‍ത്തി ദിവസം) സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള പെണ്‍കുട്ടികളുടെ എണ്ണം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതാണ്.
- സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള ആണ്‍കുട്ടികളുടെ എണ്ണവും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കാണ് സൗജന്യ യൂണിഫോം നല്‍കുന്നത്. ആയതിനാല്‍ അര്‍ഹതയുള്ള ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെ എണ്ണം നിശ്ചിത കോളത്തില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതാണ്.
- സൗജന്യ സ്കൂള്‍ യൂണിഫോമിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം കൃത്യമായി ഉള്‍പ്പെടുത്തി enter ചെയ്യേണ്ടതാണ്.
- Enter ചെയ്ത കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരിക്കല്‍ക്കൂടി പരിശോധിച്ച് edit ചെയ്യേണ്ടതും വ്യത്യാസമില്ലെങ്കില്‍ submit ചെയ്യേണ്ടതുമാണ്. submit ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം ടിക് ചെയ്ത് confirm ബട്ടണ്‍ ക്ലിക് ചെയ്യേണ്ടതാണ്.
- ഇപ്പോള്‍ സൗജന്യ യൂണിഫോമിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം മാത്രമേ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. റിപ്പോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുക്കുകയോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല.
- സൗജന്യ സ്കൂള്‍ യൂണിഫോം വിതരണത്തിനുള്ള ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് യൂണിഫോമുകളുടെ colour & pattern തെരഞ്ഞെടുക്കുന്നതിന് purchase order നല്‍കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....