important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Edubuntu 12.04 Installation

It@School ഈയിടെ പുറത്തിറക്കിയ Edubuntu 12.04 വെര്‍ഷന്‍ ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത 32ബിറ്റ്, 64ബിറ്റ് ഹാര്‍ഡ് വെയറുകള്‍ക്കായി പ്രത്യേകം പതിപ്പുകളായാണ് ഇറക്കിയിട്ടുള്ളത് എന്നതാണ്. ഐടി സ്കൂള്‍ന്റെ പഴയ വെര്‍ഷനായ 10.04 നെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങള്‍ പുതിയതില്‍ വരുത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുമ്പോള്‍ ധാരാളം പാക്കേജുകള്‍ (വിലക്കു വാങ്ങിയതോ കോപ്പി ചെയ്തെടുത്തവയോ) ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഐടി അറ്റ് സ്കൂള്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ 12.04 വെര്‍ഷനില്‍ ഒരു സാധാരണക്കാരന് വേണ്ട എല്ലാ പാക്കേജുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ തവണ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അനുബന്ധ സോഫ്റ്റ്‌വെയറുകള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കാറുള്ളതാണല്ലോ. അതിനെല്ലാം ഒരു പരിഹാരം തന്നെയാണ് Edubuntu 12.04. എങ്ങനെ  Edubuntu 12.04 ഇന്‍സ്റ്റാള്‍ ചെയ്യാമെന്നുനോക്കാം.

Edubuntu 12.04 DVD എവിടെ നിന്നു കിട്ടും ?
കേരളത്തിലെ സ്കൂളുകളില്‍ പ്രത്യേകിച്ച് ഹൈസ്കൂളുകളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒരു ബ്ലാങ്ക് DVD കൊണ്ടുപോയി ഏത് ഹൈസ്കൂളില്‍ നിന്നും  Edubuntu 12.04 കോപ്പി ചെയ്തെടുക്കാവുന്നതാണ്.

ഇന്‍സ്റ്റലേഷന്‍
ഉബുണ്ടു 12.04 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓപ്പറേറ്റിങ് സിസ്റ്റമായ IT@School GNU/Linux 12.04 OSഒരു ലൈവ് ഡിവിഡി ആയും ഉപയോഗിക്കാവുന്നതാണ്. OS കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഡിവിഡി യില്‍ നിന്നും പ്രവര്‍ത്തിക്കാവുന്ന തരം OS ഡിസ്കുകള്‍ക്കാണ് ലൈവ് ഡിവിഡികളെന്നു പറയുന്നത്.

First Boot Device ആയി CD/DVD യെ ക്രമീകരിക്കുക. BIOS ല്‍ പ്രവേശിച്ച് ഈ ക്രമീകരണം നടത്താം. കമ്പ്യീട്ടര്‍ ഓണ്‍ ചെയ്താലുടനെ കാണുന്ന നിര്‍ദ്ദേശപ്രകാരം(Delete/F2/Esc/Del/F4) BIOS ലേക്ക് പ്രവേശിക്കാവുന്നതാണ്. BIOS ലെ Boot Device Priority യില്‍ First Boot Device CD/DVD ആയി മാറ്റി F10 അമര്‍ത്തി മാറ്റം സേവ് ചെയ്ത് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. റീ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ IT@School GNU/Linux 12.04 OS DVD സിഡി ഡ്രൈവില്‍ ഉണ്ടായിരിക്കണം. ബൂട്ടിങ് കഴിഞ്ഞാല്‍ താഴെ കാണുന്നതു പോലുള്ള പേജില്‍ എത്തിച്ചേരുന്നു.

Try Ubuntu ക്ലിക്ക് ചെയ്ത് OS ഇന്‍സ്റ്റലേഷന്‍ നടത്താതെ തന്നെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് നോക്കാവുന്നതാണ്.
Install Ubuntu ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് ഇന്‍സ്റ്റലേഷന്‍ തുടങ്ങാം.
Try Ubuntu വഴി Live Session ലേക്ക് പോയാലും ഡേസ്ക് ടോപ്പിലെ(അല്ലെങ്കില്‍ Administration മെനുവില്‍ ഉള്ള) Install Ubuntu ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റലേഷന്‍ തുടങ്ങാം.
Install Ubuntu വില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോ യാണ് താഴെ കാണിച്ചിരിക്കുന്നത്.
ഇതില്‍ Continue ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഇന്റര്‍ നെറ്റ് കണക്ഷന്‍ ഉള്ള സിസ്റ്റമാണെങ്കില്‍ നെറ്റ് ഡിസ്‌കണക്ഷന്‍ ചെയ്യുക. അല്ലെങ്കില്‍ ഇന്‍സ്റ്റലേഷന് കൂടുതല്‍ സമയം എടുക്കുന്നതാണ്.
എവിടെ ഇന്‍സ്റ്റാള്‍ ചെയ്യണം
നിലവില്‍ കമ്പ്യൂട്ടറില്‍ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റത്തെ ബാധിക്കാതെ തന്നെ ഏതെങ്കിലും ഒരു പാര്‍ട്ടീഷനിലോ, പുതിയതായി ഒരു പാര്‍ട്ടീഷന്‍ നിര്‍മ്മിച്ച് അവിടേയോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് Something Else തിരഞ്ഞെടുത്ത് Continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Hard Disk Partition
ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ചെയ്യാനാവശ്യമായ സ്ഥലം ഒരുക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. മറ്റു ഫയലുകളും മറ്റ് ഓപ്പറേറ്റിങ് സിസ്റ്റവുമുള്ള കമ്പ്യുട്ടറാണെങ്കില്‍ വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു പ്രവര്‍ത്തനമാണിത്. ഇന്‍സ്റ്റലേഷനു വേണ്ടി നാം കണ്ടെത്തുന്ന സ്ഥലത്ത് വേറെ ഫയലുകളോ മറ്റ് ഓപ്പറേറ്റിങ് സിസറ്റമോ ഉണ്ടെങ്കില്‍ അവ സുരക്ഷിത സ്ഥലത്തേക്ക് കോപ്പി ചെയ്ത് മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം അവ ഡിലീറ്റായേക്കാം. നമ്മുടെ ഓപ്പറേറ്റിങ് സിസറ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മൂന്ന് പാര്‍ട്ടീഷനുകള്‍ വേണം. പാര്‍ട്ടീഷനുകളുടെ വിവരം താഴെ പട്ടികയായി നല്‍കിയിരിക്കുന്നു.
UEFI ബൂട്ട് സംവിധാനമുള്ള സിസറ്റങ്ങളില്‍ GPT ഹാര്‍ഡ് ഡിസ്കുകള്‍ പാര്‍ട്ടീഷ്യന്‍ ചെയ്യുമ്പോള്‍ 100 MB സൈസില്‍ ഒരു EFI ബൂട്ട് പാര്‍ട്ടീഷ്യന്‍ പ്രത്യേകം നിര്‍മ്മിക്കേണ്ടതാണ്. പുതിയ പാര്‍ട്ടീഷ്യനുകളുണ്ടാക്കാന്‍ ആദ്യം വേണ്ടത്ര Free Space ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടായിരിക്കണം. നിലവില്‍ Free Space ഉണ്ടെങ്കില്‍ അതുപയോഗിക്കാം. ഇല്ലെങ്കില്‍ നിലവിലുള്ള പാര്‍ട്ടീഷ്യനില്‍ നിന്ന് അവസാന പാര്‍ട്ടീഷ്യന്‍ ഡിലീറ്റ് ചെയ്തോ വലിയ പാര്‍ട്ടീഷ്യന്‍ Resize ചെയ്തോ Free Space ഉണ്ടാക്കാം. നിലവിലുള്ള പാര്‍ട്ടീഷ്യനെ sda1, sda2,sda3 ...എന്നോ hda1, hda2, hda3.....എന്നോ രേഖപ്പെടുത്തിയിട്ടുണ്ടാകും. ചിത്രം നോക്കുക.
ഈ ഹാര്‍ഡ് ഡിസ്കില്‍ രണ്ട് പ്രൈമറി പാര്‍ട്ടീഷ്യനുകളും(sda1, sda2), മൂന്ന് ലോജിക്കല്‍ പാര്‍ട്ടീഷ്യനുകളുമാണ് (sda5, sda6, sda7)ഉള്ളത്.
റൂട്ട്  പാര്‍ട്ടീഷ്യന്‍ നിര്‍മ്മിക്കുന്ന വിധം
ഹാര്‍ഡ് ഡിസ്കിലെ ഫ്രീ സ്പേസില്‍ ക്ലിക്ക് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ പാര്‍ട്ടീഷ്യനുകള്‍ ഉണ്ടാക്കാം. Free Space ലഭ്യമല്ല എങ്കില്‍ ആവശ്യമില്ലാത്ത പാര്‍ട്ടീഷ്യന്‍ Delete ചെയ്തു കൊണ്ടും ഫ്രീ സ്പേസ് ഉണ്ടാക്കാം. (അങ്ങന ഡിലീറ്റ് ചെയ്യുമ്പോള്‍ അതിലെ മുഴുവന്ഡ ഡാറ്റയും നഷ്ടപ്പെടും എന്ന കാര്യം പ്രത്യകം ഓര്‍ക്കുമല്ലോ.)
തുടര്‍ന്ന് കാണുന്ന ഈ വിന്‍ഡോയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. New partition Size എന്നതില്‍ root partitionന് ആവശ്യമായ സൈസ് (കുറഞ്ഞത് 20000MB) നല്‍കുക. Use as എന്നതിനു നേരെയുള്ള കോളത്തില്‍Ext4 Journalising File System സെലക്ട് ചെയ്യുക. Mount Point ന് നേരെയുള്ള കോളത്തില്‍ Root നെ സൂചിപ്പിക്കുന്ന / തെരെഞ്ഞെടുത്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Swap Partition നിര്‍മമ്മിക്കുന്ന വിധം
Free Space വീണ്ടും സെലക്ട് ചെയ്ത് വീണ്ടും Add ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
New Partitiion Size എന്നതില്‍ ആവശ്യമായ സൈസ് നല്‍കുക. റാമിന്റെ വലിപ്പത്തേക്കാള്‍ അല്പം കൂടുതല്‍ ആണ് Swap ന് ഉണ്ടായിരിക്കേണ്ടത്. ഇവിടെ 4GB റാം ഉള്ള കമ്പ്യൂട്ടര്‍ ആയതിനാലാണ് 5000MB Swap ന് നല്‍കിയത്. Use as എന്നതിന് നേരെയുള്ള കോളത്തില്‍ Swap Area സെലക്ട് ചെയ്ത് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Home Partition നിര്‍മ്മിക്കുന്നവിധം
ree Space വീണ്ടും സെലക്ട് ചെയ്ത് Add ബട്ടണില്‍ ക്ലിക്ക് ചെയ്യുക. New Partition Size എന്നതിനുനേരെയുള്ള കോളത്തില്‍ ആവശ്യമായ സൈസ് നല്‍കുക. (ഇവിടെ ബാക്കിയുള്ള മുഴുവന്‍ സ്പേസും നല്‍കിയിരിക്കുന്നു.). Use as എന്നതിന് നേരെയുള്ള കോളത്തില്‍ Swap Area സെലക്ട് ചെയ്യുക. Mount Point ന് നേരെയുള്ള കോളത്തില്‍ /home തെരെഞ്ഞെടുത്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഇന്‍സ്റ്റലേഷനു വേണ്ടിയുള്ള സ്ഥലം ഒരുങ്ങിക്കഴിഞ്ഞു.
ഈ ഘട്ടത്തില്‍ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം Device for boot loader ആണ്. ഇത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്ക് ആയിരിക്കണം. എങ്കില്‍ മാത്രമേ ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ബൂട്ട് ചെയ്യുകയുള്ളൂ.
ഇനി Install Now ക്ലിക്ക് ചെയ്യുക.
ചിത്രത്തില്‍ കാണുന്നതു പോലെ കൊല്‍ക്കത്ത എന്ന് സെലക്ട് ചെയ്ത് Continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Keyboard Lay out; English(US) സെലക്ട് ചെയ്ത് Continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അടുത്ത സ്ക്രീന്‍ User Name, Password എന്നിവ നല്‍കുന്നതിനുള്ളതിനാണ്. User name ഇംഗ്ലീഷ് ചെറിയ അക്ഷരം ഒറ്റ വാക്കായി നല്‍കുക. പാസ്‌വേഡിന്റെ രണ്ട് കോളത്തിലും ഒരേ പാസ്സ്‌വേഡ് തന്നെ നല്‍കുക.Login Automatically സെലക്ട് ചെയ്താല്‍ ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും പാസ്സ്‌വേഡ് ചോദിക്കില്ല.
ഇന്‍സ്റ്റലേഴന് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിക്കഴിഞ്ഞു. Continue ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും. Migrate documents and settings window പ്രത്യക്ഷപ്പെടുമ്പോള്‍ Continue ബട്ടണ്‍ ക്ലിക്ക് ചെയ്ത് മുമ്പോട്ട് പോകാം.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും.
Restart Now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. DVD പുറത്തുവരും. DVD എടുത്ത് ഡ്രൈവ് അടച്ച് Enter കീ അമര്‍ത്തുക. പുതിയ Ubuntu 12.04 ബൂട്ട് ചെയ്തു വരുന്നതു കാ​ണാം. ഇന്‍സ്റ്റാള്‍ ചെയ്തസമയത്ത് നല്‍കിയ User Name , Password എന്നിവ നല്‍കി ലോഗിന്‍ ചെയ്യാവുന്നതാണ്.
It@School ഈയിടെ പുറത്തിറക്കിയ Edubuntu 12.04 വെര്‍ഷന്‍ ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത 32ബിറ്റ്, 64ബിറ്റ് ഹാര്‍ഡ് വെയറുകള്‍ക്കായി പ്രത്യേകം പതിപ്പുകളായാണ് ഇറക്കിയിട്ടുള്ളത് എന്നതാണ്. ഐടി സ്കൂള്‍ന്റെ പഴയ വെര്‍ഷനായ 10.04 നെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങള്‍ പുതിയതില്‍ വരുത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുമ്പോള്‍ ധാരാളം പാക്കേജുകള്‍ (വിലക്കു വാങ്ങിയതോ കോപ്പി ചെയ്തെടുത്തവയോ) ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഐടി അറ്റ് സ്കൂള്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ 12.04 വെര്‍ഷനില്‍ ഒരു സാധാരണക്കാരന് വേണ്ട എല്ലാ പാക്കേജുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ തവണ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അനുബന്ധ സോഫ്റ്റ്‌വെയറുകള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കാറുള്ളതാണല്ലോ. അതിനെല്ലാം ഒരു പരിഹാരം തന്നെയാണ് IT@School GNU/Linux Edubuntu 12.04.
അവലംബം ഐ ടി അറ്റ് സ്കൂള്‍  Edubuntu 12.04 മാനുവല്‍

Edubuntu 10.04 ഇന്‍സ്റ്റലേഷന്‍ പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers