important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

AADHAAR STATUS UPDATE


  website  help
ആധാര്‍ കാര്‍ഡ് കിട്ടിയെങ്കിലും അവയിലെ തെറ്റുകള്‍ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഈ തെറ്റുകള്‍ ഓണ്‍ലൈന്‍ അപ്ഡേറ്റ് സൈറ്റിലൂടെയോ പോസ്റ്റലായി അപേക്ഷ സമര്‍പ്പിച്ചോ തിരുത്താവുന്നതാണ്. ഓണ്‍ലൈനായി തെറ്റു തിരുത്തുന്ന രീതിയാണ് താഴെ വിവരിക്കുന്നത്. ഇതിലൂടെ പേര്‌, ജനന തീയതി, ലിംഗം, അഡ്രസ്‌, ഫോണ്‍നമ്പര്‍ എന്നിവ  തിരുത്തുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. 
ഓണ്‍ലൈനായി തെറ്റു തിരുത്താന്‍ ...
  • ആധാര്‍ നമ്പര്‍ അറിഞ്ഞിരിക്കണം.
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം.
  • തിരുത്തുന്ന തെറ്റുകള്‍ ആധികാരികമാണെന്ന് തെളിയിക്കാനാവശ്യമായ ഗവ: അംഗീകരിച്ച രേഖകള്‍ ആദ്യം തന്നെ സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കണം.
എങ്ങനെ ചെയ്യാം
ആദ്യമായി ആധാര്‍ സെല്‍ഫ് സര്‍വ്വീസ് അപ്ഡേറ്റ് സൈറ്റിലേക്ക് പ്രവേശിക്കുകയാണ് വേണ്ടത്.  Click Here  ->   AADHAR SELF SERVICE UPDATE PORTAL . ഇങ്ങനെ പ്രവേശിക്കുമ്പോള്‍ എത്തിച്ചേരുന്ന പേജാണ് താഴെ കാണിച്ചിരിക്കുന്നത്. 
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ 3 സ്റ്റെപ്പുകളാണ് അപ്ഡേറ്റ് ചെയ്യാനുള്ളത്. 
  1. Login with Aadhaar
  2. Data Update Request
  3. Document Upload
1. Login with Aadhaar
പ്രസ്തുത സ്ക്രീനിന്റെ മുകള്‍ ഭാഗത്തായി ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യാനുള്ള സ്ഥലം കാണാം. ഇവിടെ ആധാര്‍ നമ്പര്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് അതിനു താഴെ കാണുന്ന ലെറ്ററുകള്‍ താഴത്തെ ബോക്സില്‍ അതേപടി ടൈപ്പ് ചെയ്ത് Send OTP യില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ നമ്മള്‍ നേരത്തേ കൊടുത്തിരുന്ന മൊബൈല്‍ നമ്പരില്‍ ഒരു OTP( One Time Password) വരും. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡാണിത്‌. ഇത്‌ 15 മിനിറ്റിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. നിങ്ങളുടെ മൊബൈലില്‍ OTP കിട്ടുന്നില്ലെങ്കില്‍ വീണ്ടും ശ്രമിക്കാവുന്നതാണ്‌. അപ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരും. ഇവിടെ OPT അതേ പോലെ ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്ത് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോകാം
Step 2 Data Update Request
ഏതൊക്കെ ഡാറ്റയാണോ തിരുത്തേണ്ടത് അവയ്ക്കു നേരെയുള്ള ചെക്ക് ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്‍കുക. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ശരിയായ ഡാറ്റ എന്റര്‍ ചെയ്യേണ്ട പേജില്‍ എത്തിച്ചേരുന്നു. പേജ് താഴെ കാണാം.
മാറ്റങ്ങള്‍ വരുത്തേണ്ട കാര്യങ്ങള്‍ കൃത്യമായി ഈപേജില്‍ പൂരിപ്പിക്കുക. ഇംഗ്ലീഷില്‍ പൂരിപ്പിച്ച് ബോക്സില്‍ നിന്നും ലോസ്ററ് ഫോക്കസ് നല്‍കുമ്പോള്‍ (അടുത്ത ബോക്സിലേക്ക് പോകുമ്പോള്‍) വലതു വശത്ത് മലയാളം ട്രാന്‍സലേഷന്‍ വരുന്നതു കാണാം. മലയാളത്തിന്റെ കോളങ്ങളില്‍ തെറ്റുണ്ടെങ്കില്‍ കര്‍സര്‍ എത്തിച്ച് ക്ലിക്ക് ചെയ്താല്‍ അതിന് സമാനമായ മലയാളം വാക്കുകള്‍ താഴെ ലിസ്റ്റ് ചെയ്യപ്പെടും അതില്‍ നിന്ന് സെലക്ട് ചെയ്യാവുന്നതാണ്. ഡാറ്റ എന്‍ട്രി കഴിഞ്ഞാല്‍ പേജിന്റെ താഴെയുള്ള Submit Update Request എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന സ്റ്റെപ്പില്‍ എത്തിച്ചേരും. 

നാം നേരത്തെ കൊടുത്ത വിവരങ്ങള്‍ തിരുത്തണമെങ്കില്‍ Modify എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് തിരുത്താം. അല്ലെങ്കില്‍ I Confirm ..... എന്നതില്‍ ടിക്ക് മാര്‍ക്ക് നല്‍കി Proceed ബട്ടണ്‍ ക്ലിക്ക് ചെയ്ത് അടുത്ത സ്റ്റെപ്പിലേക്ക് പോകാം.
Step 3 Document Upload

Proof of Identity ക്ലിക്ക് ചെയ്ത് Choose File ക്ലിക്ക് ചെയ്യുക. കമ്പ്യൂട്ടരില്‍ നേരത്തെ സേവ് ചെയ്ത് വെച്ചിരിക്കുന്ന തെളിവിനായി സമര്‍പ്പിക്കേണ്ട രേഖയുടെ സ്വയം പേരെഴുതി ഒപ്പിട്ട് അറ്റസ്റ്റ് ചെയ്ത കോപ്പി Choose File ക്ലിക്ക് ചെയ്ത് Upload ചെയ്യണം. അപ്‌ലോഡ് ശരിയായാല്‍ Submit എന്നബട്ടണ്‍ താഴെ കാണാം. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അപ്ഡേഷന്‍ പൂര്‍ത്തിയാകും. അതോടൊപ്പം മൊബൈലിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ മെസ്സേജും ഒരു അപ്ഡേറ്റ് റിക്വസ്റ്റ് നമ്പറും ലഭിക്കും. ഈ നമ്പര്‍ വളരെ പ്രധാനപ്പെട്ടതും പിന്നീടുള്ള അന്വേഷണങ്ങള്‍ക്ക് ആവശ്യവുമാണ്. ഇപ്പോള്‍ സേവ് ചെയ്ത അപ്ഡേഷന്റെ പ്രിന്റ് ഔട്ട് ലഭിക്കണമെന്നുണ്ടെങ്കില്‍ Download File ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി. പി ഡി എഫ് രൂപത്തിലുള്ള ഫയലായിട്ടായിരിക്കും ഈ ഫയല്‍ സേവ് ആകുക.

ആധാര്‍ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന പൊതു നിര്‍ദ്ദേശങ്ങള്‍
Instructions for residents to use Update Portal
1. Having a mobile number is mandatory for using the Update Portal
2. If you have declared a mobile number at the time of enrolment, enter your Aadhaar Number to get an OTP (One Time Pin) at that mobile. If you have not declared your mobile at the time of enrolment, then enter your Aadhaar number. You will be asked to provide a mobile number to receive OTP. In case you have lost/do not possess anymore, the mobile, that you declared at the time of enrolment, you will have to either visit nearest Update Centre or send your Update request through Post.
3. Enter OTP and captcha to login to the Update Portal
4. Select the fields you want to be updated /corrected. You can select more than one field also.
5. Fill the fields with current details in English as well as Local Language.
6. Depending on the field to be updated, attach self attested supporting documents as per the Valid Documents List. Refer Link for valid documents.
      a. Name Correction/Update : Requires PoI listed in "Supported Proof of Identity(PoI) Documents Containing Name and Photo for Name Corrections/Update"
      b. Date of Birth Correction : Requires DoB listed in "Supported Proof of Date of Birth (DoB) Documents"
      c. Address Corrections/Change : Requires PoA listed in "Supported Proof of Address (PoA) Documents Containing Name and Address"
7. Review the data entered for correctness and completeness in English as well as local language. Note that Date of Birth will not appear in local language. Also any numeric figures will not be transliterated in local language. UIDAI will not make any corrections to the information in your request.
8. Submit the request. Note down your Update Request Number (URN) carefully for future reference and tracking. You can also download /Print your Update Request copy.
Instructions for filling the Aadhaar Update Form
1. Fill all the fields. Fill the form in English as well as Local Language. The portal automatically enables the same local language as was used at the time of your enrolment for Aadhaar and appears in your Aadhaar Letter.
2. Fill the form with current details. There is no need to provide details that are no more valid. For example, if you want to update/correct your Name/Address just fill the New Name/ Address in the space provided in form. There is no need to provide old Name/ Address.
3. Write full name without salutations/titles. For example do not write Dr. /Mr. /Col. etc
4. Fill in Date of Birth in DDMMYYYY format. Resident can update his/her Date of Birth from Declared to Verified only once. In case resident's Verified Date of Birth is incorrect in the Aadhaar letter, the resident can get it corrected once
5. Write complete address. The Aadhaar letter with updates will be delivered at the given address only. In case you face any issues with the Pin Code and related data (State/District/Village/Town/City/Post office), contact UIDAI contact centre at help@uidai.gov.in.
6. To include Guardian/ Parent/Spouse Name as part of the address, select the appropriate box in C/O details and enter the name of the person in the subsequent field. C/o details in address, is used for letter delivery purposes and is a part of address. It is not mandatory to provide C/o details with address.
7. You are required to fill the complete address and submit supporting PoA even if you want to update/correct only C/o details. It is ok if C/o details are not mentioned in your PoA document.
8. Resident must be available at the given mobile number for any clarifications. Status of application will be intimated to the resident by sending an sms on this mobile number.
9. Always check that the details entered are correct and complete.
10. Self attest the supporting documents. Resident's name must be clearly mentioned below the signatures when self attesting the documents.
11. You do not have to submit all the proof documents. You have to submit only the document/s which is/are required to support the Change/ Correction. For eg. You need not attach an Address proof if you change your Date of Birth or your Name.
12. Aadhaar letter with updates will be delivered at the given address only in case of Update/Correction in Name, Address, Date of Birth and Gender. For Update of Mobile number, the notification will be sent on the given mobile number
13. Submission of information for update does not guarantee update of Aadhaar data. The information submitted is subject to verification and validation. Furnishing of incorrect information/suppression of information would lead to rejection of application and would attract penal provisions under prevailing laws.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers