2014 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ എതൊരു ഇന്ത്യന്‍
പൗരനും വോട്ടര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ ലൈനായി
വീട്ടിലിരുന്നും നമുക്ക് ഇതു ചെയ്യാം. താഴെ കൊടുക്കുന്ന വിശദീകരണങ്ങള്‍ ഏറെ
സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുകളില്‍ കാണുന്ന website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Online Registration സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. അങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജിലാണ് എത്തിച്ചേരുന്നത്.
ഈ പേജില്‍ താഴെ കാണുന്ന Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Online Registration പേജില്‍ എത്തിച്ചേരുന്നു.
Online Registration നടത്തുന്നതിന് 3 സ്റ്റെപ്പുകളുണ്ട്. Basic Details നല്‍കുന്ന ഒന്നാമത്തെ സ്റ്റെപ്പാണ് താഴെ കാണുന്നത്.
- ഇപ്പോള്‍ താമസിക്കുന്ന ജില്ല ഏതെന്ന് ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും സെലക്ട് ചെയ്യണം.
- ജനന തിയതിയും ഡ്രോപ്പ് ഡൗണ്‍ കലണ്ടറില്‍ നിന്നും കണ്ടെത്തണം.
- മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ Do You Have an Electoral ID Card എന്നതിനു നേരെ Yes ല്‍ ക്ലിക്ക് ചെയ്യണം.
- Do You Have an Electoral ID Card എന്നതിനു നേരെ Yes ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ Voter ID നമ്പര്‍ ടൈപ്പ് ചെയ്യാനുള്ള കോളം വരുന്നതായിരിക്കും. അവിടെ നിങ്ങളുടെ Voter ID നമ്പര്‍ ശരിയായി ടൈപ്പ് ചെയ്യണം.
- ഇത്രയും ചെയ്ത് പേജിന്റെ താഴെ കാണുന്ന Proceed to Step 2 എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്ന സ്റ്റെപ്പ് 2 ല്‍ എത്തിച്ചേരുന്നു.
എവിടെയാണ് നിങ്ങളുടെ പേരു ചേര്‍ക്കേണ്ടത് എന്നാണ് ഈ പേജില്‍ നല്‍കേണ്ടത്. തുടര്‍ന്ന് Proceed to Step 3 എന്നതില്‍ ക്ലിക്ക് ചെയ്യുക. വോട്ടറുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ട പേജ് താഴെ കൊടുക്കുന്നു.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പിന്നീട് (BLO, Booth Level Officer) എന്‍ക്വയറി നടത്തുമ്പോള്‍ നല്‍കിയാലും മതിയാകും. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യാവുന്നതാണ്.
നിങ്ങള്‍ ഇപ്പോള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള വ്യക്തിയാണെങ്ങില്‍ താഴെ തന്നിരിക്കുന്ന സൗകര്യങ്ങളും ഓണ്‍ലൈനായി വീട്ടിലിരുന്നു കൊണ്ടു തന്നെ ചെയ്യാവുന്നതാണ്.
- Change of Residence
- Spelling of your name or address printed in Voter ID Card
- Your age/date of birth printed in Voter ID Card
- Relation type printed in Voter ID Card
- Relation name printed in Voter ID Card
ഇവിടെ ആവശ്യമായത് സെലക്ട് ചെയ്ത് Proceed to Step 3 ക്ലിക്ക് ചെയ്ത് മുമ്പോട്ടു പോകാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....