important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Pay Revision anomaly - Process in SPARK


Education Department ലെ UP, HS, HSS വിഭാഗങ്ങളിലെ Scale of Pay പുതുക്കിക്കൊണ്ടുള്ള 11-04-2013 ലെ ഉത്തരവിന്‍ പ്രകാരം മിക്കവാറും സ്ഥാപനങ്ങള്‍ അര്‍ഹരായ ജീവനക്കാരുടെ Scale of Pay പുതുക്കുകയും അതുപ്രകാരം Salary Arrear വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇനിയും Scale of Pay പുതുക്കി സാലറി അരിയര്‍ വാങ്ങാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. 
 ഗവ: ഓര്‍ഡറില്‍ പറയുന്നത് ഇപ്രകാരമാണ്. The modification of the scale of pay will take effect from 01/07/2009 as notional and have monetary benefit with effect from the date of this order. അതായത് ഓര്‍ഡര്‍ തിയതിയായ  11-04-2013 മുതലാണ് സാലറി അരിയര്‍ പ്രോസസ് ചെയ്യാന്‍ സാധിക്കുക. ഇതെങ്ങനെയാണ് സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്യേണ്ടത് എന്ന് നോക്കാം. സ്പാര്‍ക്കിലെ രണ്ട് പേജുകളില്‍ മാറ്റം വരുത്തിയ ശേഷം അരിയര്‍ പ്രോസസ് ചെയ്യാവുന്നതാണ്.
1. Service History (Main Menu -> Salary Matters -> Pay Revision 2009 -> Pay Revision Editing -> Service History)

2.Present Salary (Main Menu -> Salary Matters -> Pay Revision 2009 -> Pay Revision Editing -> Present Salary)

1. Service History
സര്‍വ്വീസ് ഹിസ്റ്ററിയില്‍ കഴിഞ്ഞ ഇന്‍ക്രിമെന്റ് തിയതി മുതല്‍ 10-04-2013 വരെയുള്ള Basic Pay നല്‍കുക. 11-04-2013 മുതലുള്ള Basic Pay സര്‍വ്വീസ് ഹിസ്റ്ററിയില്‍ നല്‍കേണ്ടതില്ല. 11-04-2013 ന് ശേഷം അരിയര്‍ പ്രോസസ് ചെയ്യുന്നതു വരെയുള്ള കാലത്തിനിടയ്ക്ക് ഇന്‍ക്രിമെന്റ് വന്നിട്ടുണ്ടെങ്കില്‍ 11-04-2013 മുതല്‍ ഇന്‍ക്രിമെന്റ് വരെയുള്ള എന്‍ട്രി കൂടി സര്‍വ്വീസ് ഹിസ്റ്ററിയില്‍ നല്‍കേണ്ടി വരും. 
 2.Present Salary
 ഇവിടെ ഏറ്റവും പുതിയ Basic Pay, Last Pay Change Date(11-04-2013 അല്ലെങ്കില്‍ അതിനു ശേഷം വരുന്ന ഇന്‍ക്രിമെന്റ് തിയ്യതി), Next Increment Date എന്നിവ നല്‍കുക. തുടര്‍ന്ന് സാലറി അരിയര്‍ പ്രോസസ് ചെയ്യാം.
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക. അതില്‍ ജീവനക്കാരന്റെ 10-04-2013 വരെ ബേസിക്ക് പേ 13540 ആണ്. 01/07/2013 ന് ഇന്‍ക്രിമെന്റ് തിയതിയാണ്.

Date from FN/AN Date to FN/AN District Office Designation Basic Pay
15/7/2008 FN 30/6/2009 AN Ernakulam GUPS Kurumassry Junior Hindi Teacher 12880
1/7/2010 FN 30/6/2011 AN Ernakulam GUPS Kurumassry Junior Hindi Teacher 13210
1/7/2012 FN 10/4/2013 AN Ernakulam GUPS Kurumassry Junior Hindi Teacher 13540
11/4/2013 FN 30/6/2013 AN Ernakulam GUPS Kurumassry Junior Hindi Teacher 14260

01/07/2013 ലെ ഇന്‍ക്രിമെന്റിന് ശേഷമുള്ള Basic Pay 24620 നല്‍കിയിരിക്കുന്നത് Present Salary യില്‍ ആണ്. താഴെ നോക്കുക.
തുടര്‍ന്ന് Salary Arrear Bill പ്രോസസ് ചെയ്യാവുന്നതാണ്. Salary Arrear പ്രോസസ് ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers