Relieving on Transfer (For aided institutions)
എയിഡഡ് സ്കൂളുകള്‍ ജീവനക്കാരെ സ്പാര്‍ക്കിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ പഴയതു പോലെ അതാത് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് Transfer ചെയ്യാന്‍ സാധ്യമല്ല. താഴെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകള്‍ ശ്രദ്ധിക്കുക.
Service Matters -> Transfer -> Transfer Order എന്ന ക്രമത്തല്‍ Transfer Order ജനറേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്.
പ്രസ്തുത പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം Confirm and Update Date ക്ലിക്ക് ചെയ്യുക.
അടുത്തതായി Transfer Order ക്രിയേറ്റ് ചെയ്തയാളെ റിലീവ് ചെയ്യുകയാണ് വേണ്ടത്. റിലീവ് ചെയ്യാന്‍ Service Matters -> Transfer -> Relieve on transfer ക്ലിക്ക് ചെയ്യുക.
Relieve on Transfer പേജ് താഴെ കാണാം.
നേരത്തെ Transfer Order ക്രയേറ്റ് ചെയ്ത ജീവനക്കാരന്റെ പേര് ഈ പേജില്‍ കാണാവുന്നതാണ്. പ്രസ്തുത ജീവനക്കാരനെ സെലക്ട് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുക. Remarks ഒന്നും നല്‍കേണ്ടതില്ല. അതിനു ശേഷം പേജിന്റെ താഴെ കാണുന്ന Forward for Approval എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അതായത് എയിഡഡ് സ്ഥാപനങ്ങളുടെ Higher Authority യുടെ Approval ഉണ്ടെങ്കില്‍ മാത്രമേ ഈ Transfer നടക്കുകയുള്ളൂ.
ശരിയായ രീതിയില്‍ കോളങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെങ്കില്‍ Successfully മെസ്സേജ് കാണാവുന്നതാണ്. ചിലപ്പോള്‍ Failed Message വരുന്നതിനു കാരണം Remarks കോളത്തില്‍ എന്തെങ്കിലും ടൈപ്പ് ചെയ്ത് ചേര്‍ക്കുന്നത് കൊണ്ടായിരിക്കാം. എന്നാല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ പണ്ടത്തെപ്പോലെ തന്നെ Confirm and Update Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു കൊണ്ട് ജീവനക്കാരെ നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് വിശദീകരിക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്. Transfer in SPARK Post 1 - Post 2
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....