important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Close Loan in SPARK

സ്പാര്‍ക്കില്‍ PF , Festival Advance തുടങ്ങിയ ലോണുകള്‍ ക്ലോസ്സ് ചെയ്യേണ്ടി വരാറുണ്ട്. PF ലോണ്‍ ആണെങ്കില്‍ അടച്ചുതീരുമ്പോഴോ, അടച്ചു തീരുന്നതിനു മുമ്പ് പുതിയ ലോണ്‍ എടുക്കുമ്പോഴോ;  Festival Advance ആണെങ്കില്‍ ലോണ്‍ അടച്ചു തീരുമ്പോഴോ പഴയ ലോണ്‍ ക്ലോസ്സ് ചെയ്യേണ്ടി വരാറുണ്ട്. ഇത് എങ്ങനെ ചെയ്യാമെന്നു നോക്കാം. പലപ്പോഴും ലോണ്‍ Delete ചെയ്യുകയാണ് പലരും ചെയ്യുന്നത്. Delete ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പരിശോധിക്കേണ്ടി വരുമ്പോള്‍ പഴയ ലോണുകള്‍ കാണാന്‍ കഴിയില്ല. 
ലോണ്‍ ക്ലോസ്സ് ചെയ്യുന്ന വിധം
Salary Matters -> Changes in the month -> Loan -> Loan Details എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലുള്ള Loan Details ന്റെ പേജില്‍ എത്തിച്ചേരുന്നു.
ഇവിടെ ആവശ്യമുള്ള ലോണ്‍ ഐറ്റം സെലക്ട് ചെയ്യുക. 
ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ലോണിന്റെ Details വലതു വശത്ത് കാണാം. ഇപ്പോള്‍ ഈ പേജിന്റെ താഴെ Close Loan എന്ന ലിങ്ക് കാണാം.
Close Loan ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലുള്ള details നല്‍കാന്‍ ആവശ്യപ്പെടും.
To be closed after drawing salary for the month mm yyyy
Reason for Loan Closing

ഏതു മാസത്തെ Salary പ്രോസസ് ചെയ്തു കഴിഞ്ഞാണ് ഈ ലോണ്‍ ക്ലോസ്സ് ചെയ്യുന്നത് എന്നാണ് ഇവിടെ നല്‍കേണ്ടത്. അതോടൊപ്പം ലോണ്‍ ക്ലോസ്സ് ചെയ്യാനുള്ള കാരണവും കാണിക്കണം. ഇത്രയും നല്‍കി Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലോണ്‍ ക്ലോസ്സ് ആയിട്ടുണ്ടാകും. ഇടതു വശത്തെ Closed Loan എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഇതു വരെ ക്ലോസ്സ് ചെയ്ത ലോണുകള്‍ കാണാവുന്നതാണ്.






No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers