2013-14 വര്‍ഷത്തെ LSS USS സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ ആയാണ്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും പരീക്ഷാഭവന്റെ LSS സ്കോളര്‍ഷിപ്പ് Data Entry വെബ്‌സൈറ്റ് തയ്യാറായിട്ടുണ്ട്.
ശ്രദ്ധിക്കേണ്ടവ
- ഓണ്‍ലൈനായി കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യേണ്ടത് December 20 ന് മുമ്പായി
- ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ കുറഞ്ഞത് B ഗ്രേഡ് എങ്കിലും നേടിയവര്‍ക്ക് LSS പരീക്ഷയില്‍ പങ്കെടുക്കാം.
- ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ കുറഞ്ഞത് B ഗ്രേഡ് എങ്കിലും നേടിയവര്‍ക്ക് USS പരീക്ഷയില്‍ പങ്കെടുക്കാം.
- USS സ്ക്രീനിങ് ടെസ്റ്റ് പരീക്ഷക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. വെബ്‌സൈറ്റില്‍ സ്ക്രീനിങ് ടെസ്റ്റ് എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് ചെയ്താല്‍ മതി.
- സ്ക്രീനിങ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്കും USS പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കും ചേര്‍ത്താണ് പ്രതിഭാ ധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്.
- LSS പരീക്ഷ - 2014 ജനുവരി 18 ശനിയാഴ്ച - രാവിലെ 10 മണി മുതല്‍ 4 മണി വരെ
- USS പരീക്ഷ - 2014 ജനുവരി 18 ശനിയാഴ്ച - രാവിലെ 10 മണി മുതല്‍ 4 മണി വരെ
- സ്ക്രീനിങ് ടെസ്റ്റ് - 2014 ഫെബ്രുവരി 1 ശനിയാഴ്ച - രാവിലെ 10 മണി മുതല്‍ 11.30 വരെ
- ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25457 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ് കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ)
- എല്ലാ ഡാറ്റയും എന്റര്‍ ചെയ്ത് Make Final Update ക്ലിക്ക് ചെയ്തു കഴിഞ്ഞതിനു ശേഷമാണ് ഹോം പേജിലെ ഇടതു വശത്തു കാണുന്ന Finish Report Submit Button ക്ലിക്ക് ചെയ്യേണ്ടത്.
- പാസ്സ്‌വേഡ് റീസെറ്റ് ചെയ്യല്‍, സെന്റര്‍ മാറ്റം തുടങ്ങിയവ AEO ഓഫീസുമായി ബന്ധപ്പെട്ടാണ് നടത്തേണ്ടത്.
- ഏതെങ്കിലും കുട്ടിയെ അഡ്മിഷന്‍ നമ്പര്‍ മുതലായവ എഡിറ്റു ചെയ്യണമെങ്കില്‍ ആ കുട്ടിയെ പൂര്‍ണ്ണമായും Delete ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്യാവുന്നതാണ്.
- അഡ്‌മിഷന്‍ നമ്പര്‍, പരീക്ഷ എന്നിവ ഒഴിച്ചുള്ള മറ്റ് ഡാറ്റ എഡിറ്റ് ചെയ്യണമെങ്കില്‍ Make Final ടിക്ക് ചെയ്യാതെ Update ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി
- Download ലെ ഫൈനല്‍ റിപ്പോര്‍ട്ട് പ്രിന്റ് എടുത്താണ് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്.
LSS USS DATA ENTRY
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന മികവ് ലിങ്ക് ലിസ്റ്റിലെ LSS USS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ നേരിട്ട് Data Entry സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്നതാണ് LSS USS ഡാറ്റ എന്‍ട്രി സൈറ്റിന്റെ ലോഗിന്‍ പേജ്. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25457 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ്
കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ) എന്ന രീതിയിലാണ് നല്‍കേണ്ടത്.
ഇപ്രകാരം User Name, Password എന്നിവ നല്‍കി സൈറ്റില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാസ്‌വേഡ് മാറ്റാനുള്ള പേജിലേക്കാണ് എത്തുന്നത്. താഴെ കാണുന്നതാണ് പാസ്സ്‌വേഡ് Change ചെയ്യാനുള്ള പേജ്.
User Name : Login ചെയ്തപ്പോള്‍ നല്‍കിയ User Name (Example :S25457)
New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ്
Verify New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക.
Current Password : Login ചെയ്ത് കയറിയപ്പോള്‍ കൊടുത്ത പാസ്സ്‌വേഡ്
ഇത്രയും നല്‍കിയ ശേഷം Change Password എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേഡ് മാറ്റിക്കഴിഞ്ഞാല്‍ താഴെ കാണുന്നതു പോലുള്ള ഡാഷ് ബോഡ് പേജിലേക്ക് എത്തിച്ചേരുന്നു.ഇവിടെ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാന്‍ Registration എന്ന പേജില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്നതാണ് കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള Data Entry പേജ്. ഈ പേജില്‍ ചേര്‍ക്കേണ്ട വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്.
- Std & Exam :lV LSS എന്നോ Vll USS എന്നോ നല്‍കാം.
- ApplySTGS : സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ നല്‍കണമെന്നുണ്ടെങ്കില്‍ ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കാം.
- Medium :അനുയോജ്യമായത് നല്‍കാം.
- Lang I :USS ആണെങ്കില്‍ First Language സെലക്ട് ചെയ്യണം. LSS ആണെങ്കില്‍ പ്രസ്തുത കോളം Disable ആയിരിക്കും.
- Ad. Number :സ്കൂള്‍ രേഖ പ്രകാരമുള്ള അഡ്മിഷന്‍ നമ്പര്‍ നല്‍കുക.
- Name :കുട്ടിയുടെ പേര്
- Gender : Boy or Girl
- Date of Birth : തിയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍ സെലക്ട് ചെയ്ത് നല്‍കണം.
- Community : SC,ST,General, OBC എന്നിങ്ങനെ അനുയോജ്യമായത് സെലക്ട് ചെയ്ത് നല്‍കണം
- Whether CWSN : Child with Special Need വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ Yes എന്നു സെലക്ട് ചെയ്യണം.
- Financial Status : BPL എന്നോ APL എന്നോ റേഷന്‍ കാര്‍ഡ് നോക്കി സെനക്ട് ചെയ്യണം.
- Name of Parent/Guardian :രക്ഷാകര്‍ത്താവിന്റെ പേര്.
- ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ തൊട്ടുതാഴെ കാണുന്ന Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യണം.
- The Site Does NOT Accept Registration Now എന്നാണ് കാണുന്നതെങ്കില്‍ AEO ലെവലില്‍ നടത്തേണ്ട Admin Level Process ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. അങ്ങനെ വരുമ്പോള്‍ AEO Level Process കഴിയുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
Step -1- ഡാറ്റ എന്‍ട്രി പേജില്‍ കുട്ടിയുടെ Details ചേര്‍ക്കുന്നു
Step 2- കുട്ടിയുടെ ഡാറ്റ സേവ് ചെയ്യാന്‍ Submit ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നു.
Step 3 - കുട്ടിയെ രജിസ്റ്റര്‍ ചെയ്യാനുള്ള മെസ്സേജില്‍ OK ക്ലിക്ക് ചെയ്യുന്നു
Step 4 - സബ്മിറ്റ് ചെയ്ത കുട്ടിയുടെ Details save ചെയ്തതായി കാണാം. പുതിയ കുട്ടിയെ ചേര്‍ക്കാനും സേവ് ചെയ്ത കുട്ടികളുടെ പേരുകള്‍ ലിസ്റ്റായി കാണാനും Reload ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നു.
എല്ലാ കുട്ടികളുടേയും പേരുകള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ താഴെയായി കാണുന്ന Get a Report ക്ലിക്ക് ചെയ്ത് PDF ഫോര്‍മാറ്റിലുള്ള റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത് പരിശോധിക്കാം. എല്ലാം കൃത്യമായിട്ടാണ് എന്റര്‍ ചെയ്തിട്ടുള്ളത് എങ്കില്‍ ഓരോ കുട്ടിയുടേയും പേരിനു നേരെയുള്ള Make Final ടിക്ക് മാര്‍ക്ക് നല്‍കി വലതു വശത്തെ Update ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. Update ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എഡിറ്റിങ് നടത്താന്‍ കഴിയില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
pdf ഫോര്‍മാറ്റിലാണ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യപ്പെടുന്നത്.
എല്ലാ കുട്ടികളേയും ശരിയായ രീതിയില്‍ Make Final ടിക്ക് ചെയ്ത് Update ചെയ്ത ശേഷം ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന Finish Report എന്ന ഭാഗത്തുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ഒരു സ്കൂളിന്റെ ഡാറ്റ എന്‍ട്രി കണ്‍ഫേം ചെയ്ത ശേഷം ഹോം പേജിലെ Downloads ല്‍ ക്ലിക്ക് ചെയ്ത്Final List of All Candidate ഡൗണ്‍ലോഡ് ചെയ്തെടുത്ത് AEO ഓഫീസില്‍ നല്‍കുക
ഈ പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ കമന്റായി താഴെ പ്രസിദ്ധീകരിക്കുമല്ലോ...........
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....