Permanent Retirement Account Number (PRAN)
നാഷനല്‍ പെന്‍ഷന്‍ സ്കീം സംബന്ധിച്ച് എല്ലാ DDO മാരും അവരവരുടെ DDO രജിസ്ട്രേഷന്‍ നമ്പറുകള്‍ സ്പാര്‍ക്കില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത് താഴെ കൊടുക്കുന്നു.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം.
- എറണാകുളം തൃശ്ശൂര്‍ ജില്ലകളിലെ DDO Rg Nos
- ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക
- NPS Guidelines for Registration
- NPS-Constitution of Steering Committee
- Implementation of NPS: Adoption of Decentralized
എങ്ങനെയാണ് DDO Reg No സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടത് ?
സ്പാര്‍ക്കിലെ Main Menu വിലെ Administration ന് താഴെയുള്ള Code Masters ക്ലിക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. (Main Menu -> Administration -> Code Masters) കോഡ് മാസ്റ്റേഴ്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരും.
ഈ പേജില്‍ DDO എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന DDO Details പേജില്‍ ആണ് ഇപ്പോള്‍ എത്തിച്ചേരുക.
ഇവിടെ ആദ്യം എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം DDO Reg No for NPS എന്നതിനു നേരെയുള്ള ബോക്സില്‍ DDO Reg No ചേര്‍ക്കുക. തുടര്‍ന്ന് Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....