2014-15 വര്‍ഷത്തേക്കുള്ള ടെക്റ്റ് ബുക്ക് ഇന്‍ഡന്റ് ഇപ്പോള്‍ നല്‍കാം
താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
- മുകളില്‍ നല്‍കിയിരിക്കുന്ന web site എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ എന്‍ട്രി സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
- യൂസര്‍ നെയിം സ്കൂള്‍ കോഡ് ആയിരിക്കും
- പാസ്‌വേഡ് കഴിഞ്ഞ തവണ നല്‍കിയത് തന്നെ നല്‍കുക. താഴെ തന്നിരിക്കുന്നതാണ് Login Page
- Help Line: 9995411786, 9995412786, 9995413786, 9995414786
- സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക.
- സ്കൂളിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ തിരുത്താന്‍ Edit Profile ല്‍ ക്ലിക്ക് ചെയ്യുക.
- 2014-15 വര്‍ഷത്തേക്കുള്ള Indent നല്‍കാന്‍ Indent ല്‍ ക്ലിക്ക് ചെയ്യുക.
- Consolidated Report ലഭിക്കാന്‍ Print Indent Report ല്‍ ക്ലിക്ക് ചെയ്യുക.
- സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന് Textbook Indent ല്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.
- നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
- ഇന്‍ഡന്റ് പ്രിന്റ് ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.
- നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.
- കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക.
- 999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....