important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Election 2014 Guidelines

  - 

താഴെ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ ആധികാരികത Election Commission of India website  ലും  CEO Kerala Website ലും പ്രസിദ്ധീകരിക്കുന്ന അപ്ഡേറ്റുകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തേണ്ടതാണ്.


Electronic Voting Mechine (EVM) A Video Tutorial For Presiding Officer/ First Polling Officer (ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ കേരള , വെബ്സൈറ്റില്‍ ലിങ്ക് ചെയ്തത്) - വീഡിയോ വലുതായി കാണാന്‍ വീഡിയോയുടെ വലതു വശത്ത് താഴെ കാണുന്ന Full Screen ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Election News
ഇക്കുറി വോട്ടിംഗിന് നിര്‍ബന്ധമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ്, എം.എന്‍.ആര്‍.ജി.എ. തൊഴില്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അംഗീകൃത ബാങ്കുകള്‍ മുതലായവ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനത്ത് മുഴുവന്‍പേര്‍ക്കും ഇലക്ടറല്‍ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയിട്ടുള്ളതിനാല്‍ അത് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ റിട്ടേണിംഗ് ഓഫീസറുടെ മുന്നില്‍ വോട്ടര്‍ സത്യവാങ്മൂലം നല്‍കേണ്ടിവരും.
ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രത്തില്‍ തലേ ദിവസം (09-04-2014) ശ്രദ്ധിക്കേണ്ടവ
  • Collection Center ല്‍ എത്തുമ്പോള്‍ ആദ്യം ബൂത്ത് നമ്പര്‍, ഏരിയ നമ്പര്‍ എന്നിവ കണ്ടെത്തണം.
  • ചെക്ക് ലിസ്റ്റ് പ്രകാരം എല്ലാ മെറ്റീരിയലും ആവശ്യത്തിനനുസരിച്ച് ഉണ്ടെന്ന് ഉറപ്പു വരുത്തുക. കുറവുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറുമായി ബന്ധപ്പെടണം.
  • Electronic Voting Machine ശരിയായി പ്രവര്‍ത്തിക്കുന്നതു തന്നെയാണെന്നും അത് തങ്ങള്‍ക്കനുവദിക്കപ്പെട്ട പോളിങ് സ്റ്റേഷനിലേതു തന്നെയാണെന്നും അഡ്രസ്സ് ടാഗ് ശരിയായതാണെന്നും ഉറപ്പിക്കുക.
  • The 'cand set section' of control unit ശരിയായ രീതിയില്‍ സീല്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  • കണ്‍ട്രോള്‍ യൂണിറ്റിലെ ബാറ്ററി High ആണെന്ന് ഉറപ്പിക്കുക.
  •  Marked Copy of Electoral Roll; Certified ആണോ എന്ന് പരിശോധിക്കണം 
  • Indelible Ink, തുടങ്ങിയവ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
  •  പേപ്പര്‍ സീലിന്റെ Serial Number പരിശോധിക്കുക.
  • ക്രോസ്സ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പും ബ്രാസ്സ് സീലും ശരിയായ രീതിയില്‍ ഉറപ്പിച്ചിട്ടുണ്ടെന്നും സ്റ്റാമ്പ് പാഡ് ഉണങ്ങിയിട്ടില്ലെന്നും ഉറപ്പു വരുത്തുക.

പോളിങിന് തലേ ദിവസം പോളിങ് ബൂത്തില്‍ ശ്രദ്ധിക്കേണ്ടവ
  • വോട്ടിങ് കമ്പാര്‍ട്ടുമെന്റ് ഉറപ്പിക്കല്‍, പോളിങ് ഓഫീസര്‍മാരുടെ ക്രമീകരണം , വോട്ടര്‍മാരുടെ ക്യൂ എന്നിവ സംബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം. 
  • പോളിങ് ദിവസം (10-04-2014) രാവിലെ 6 മണിക്കു തന്നെ പോളിങ് ഏജന്റുമാരോട് പോളിങ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടണം. ഓരോ പോളിങ് ഏജന്റു മാരും അവരവരുടെ Voter ID Card കൈവശം കരുതേണ്ടതാണ്.
  • പോളിങ് ഏരിയ വ്യക്തമാക്കുന്ന നോട്ടീസ് പോളിങ് ബൂത്തിനു മുമ്പില്‍ പതിക്കണം
  • സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ List of Conesting Candidate ല്‍ കാണുന്ന ക്രമത്തില്‍ Form 7 A യില്‍ എഴുതി പോളിങ് ബൂത്തിനു മുമ്പില്‍ പതിക്കണം.
  • വോട്ടര്‍മാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേകമായ വഴികള്‍ തയ്യാറാക്കണം. വോട്ടിങ് കമ്പാര്‍ട്ടുമെന്റില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കണം. ഒന്നാമത്തെ പോളിങ് ഓഫീസര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും വോട്ടറെ തിരിച്ചറിയാവുന്ന വിധത്തിലായിരിക്കണം ഇരിപ്പിടങ്ങള്‍.
  • Statutory/Non Statutory കവറുകളില്‍ പോളിങ് ബൂത്തിന്റെ അഡ്രസ്സ് എഴുതി വെക്കണം.
  • സ്ഥാനാര്‍ത്ഥികളുടെ പേരുകളും അവര്‍ നിയമിച്ചിരിക്കുന്ന ബൂത്ത് ഏജന്റ്മാരുടെ പേരുകളും ഒരു പേപ്പറില്‍ എഴുതി വെക്കുന്നത് നന്നായിരിക്കും.
  • ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ മോക്ക് പോള്‍ നടത്തുന്നതിനും സീല്‍ ചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.
  • Mock Poll സര്‍ട്ടിഫിക്കറ്റ് കവര്‍ ഇല്ലെങ്കില്‍ പ്ലെയിന്‍ കവര്‍ ഇതിനായി ഉപയോഗിക്കാം.
  • പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം ചിഹ്നം മുദ്രാവാക്യങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യേണ്ടതാണ്.

പോളിങ് ദിവസം ശ്രദ്ധിക്കേണ്ടവ
  • കവറുകള്‍ക്ക് യഥാക്രമം Code No നല്‍കാം. S(i),S(ii),.......NS(i), NS(ii),........എന്ന ക്രമത്തില്‍ കവറുകള്‍ക്ക് പേരുകള്‍ നല്‍കി ക്രമത്തില്‍ വെക്കുക.
  • Polling Agents ന്റെ Appointment Order (Form 10 )പരിശോധിച്ച് Declaration ഒപ്പ് വാങ്ങി PASS കൊടുക്കുക. ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
  • പോളിങ് ദിവസം (10-04-2014) രാവിലെ 6.15 മണിക്ക് ഹാജരുള്ള പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്താവുന്നതാണ്.
  • EVM Total 0(Zero) ആയതിനു ശേഷമേ Mock Poll ഉം Real Polling ഉം ആരംഭിക്കാവൂ.
  • സ്പെഷ്യല്‍ ടാഗ്, പേപ്പര്‍ സീ, സ്ട്രിപ്പ് സീല്‍ എന്നിവയില്‍ പ്രിസൈഡിങ് ഓഫീസറും പോളിങ് ഏജന്റുമാരും ഒപ്പു വെക്കേണ്ടതാണ്.
  • Mock Poll ന് ശേഷം Control Unit സീല്‍ ചെയ്യുമ്പോള്‍ പവര്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്.
  • Control Unit സീല്‍ ചെയ്യുമ്പോള്‍ Green Paper Seal ന്റേയും Strip Seal ന്റേയും നമ്പറുകള്‍ മുകളിലായി വരുന്ന വിധത്തിലായിരിക്കണം സീല്‍ ചെയ്യേണ്ടത്
  • Special Tag, Green Paper Seal, Strip Seal എന്നിവയുടെ സീരിയല്‍ നമ്പറുകള്‍ എഴുതിയെടുക്കാന്‍  ഏജന്റുമാരോട് ആവശ്യപ്പെടുക.
  • Close Button Cap മറയാത്ത വിധത്തിലായിരിക്കണം Strip Seal പതിക്കേണ്ടത്.
  • Control Unit ന്റെ Serial Number സ്പെഷ്യല്‍ ടാഗില്‍ എഴുതാന്‍ മറക്കരുത്.
  • mock poll നടത്തി clear ചെയ്യുമ്പോള്‍ CRC എന്ന ക്രമത്തിലാണ് ബട്ടണുകള്‍ പ്രസ്സ് ചെയ്യേണ്ടത്. (C-Close, R-Result, C-Clear) 
  • Indelible Ink തയ്യാറാക്കി വെക്കണം. 
  • ​ഏതെങ്കിലും പോളിങ് ഉദ്യോഗസ്ഥന്‍ പോളിങ് ദിവസം absent ആണെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ ഡ്യൂട്ടിയിലുള്ള മറ്റൊരു ഉദ്യോഗസ്ഥന് നല്‍കുകയും absent ആയ ഉദ്യോഗസ്ഥനെപറ്റിയുള്ള റിപ്പോര്‍ട്ട് ഉടന്‍ തന്നെ മേലധികാരിക്ക്നല്‍കുകയും വേണം.
  • Mock Poll നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ പൂരിപ്പിച്ച് വെക്കണം.
  • Tendered Ballot paper ന്റെ സീരിയല്‍ നമ്പര്‍ നോട്ട് ചെയ്യാന്‍ ഏജന്റുമാരെ അനുവദിക്കുന്നു.
  • Declaration of Presiding Officer Before Commencement of the Poll പൂരിപ്പിച്ച് ഹാജരുള്ള പോളിങ് ഏജന്റു മാരുടെ ഒപ്പ് വാങ്ങണം.
  • ഒന്നാമത്തെ പോളിങ് ഓഫീസര്‍ വോട്ടറെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പേരുകള്‍ ക്രോസ്സ് ചെയ്യേണ്ടതാണ്. സ്ത്രീ വോട്ടര്‍മാരാണെങ്കില്‍ ക്രമ നമ്പര്‍ റൗണ്ട് ചെയ്യണം.After an elector has been identified, the entry relating to the elector in the marked copy of the electoral roll should be scored diagonally starting from left bottom corner to right corner. In the case of the female elector the serial number should also be rounded. (Presiding Officer's HB Page 12 (XV)
  • marked copy of electoral roll കൈകാര്യം ചെയ്യലും വോട്ടറെ തിരിച്ചറിയലും ഒന്നാമത്തെ പോളിങ് ഓഫീസറുടെ ചുമതലയാണ്.
  • Voters Id card/ BLO നല്‍കുന്ന slip എന്നിവ വോട്ടറുടെ ഐഡന്റിറ്റി ആയി സ്വീകരിക്കാവുന്നതാണ്.
  • Indelible Ink കൈകാര്യം ചെയ്യുക, Register of Votters(fORM 17A) ല്‍ വോട്ടറെ കൊണ്ട് ഒപ്പു വെപ്പിക്കുക. Voters Slip നല്‍കുക എന്നിവ രണ്ടാമത്തെ പോളിങ് ഓഫീസറാണ്. 
  • Indelible Ink ഇടതു വശത്തെ ചൂണ്ടു വിരലില്‍ ആണ്.
  • Form 17A Register of Voters ല്‍ രണ്ടാം കോളത്തില്‍ Electoral Roll ലെ ക്രമ നമ്പര്‍ അടയാളപ്പെടുത്തണം.
  • പോളിങ് സമയത്ത് EVM ല്‍  വരാവുന്ന Error മെസ്സേജുകളാണ് ഇനി സൂചിപ്പിക്കുന്നത്.
  1. Link error - interconnecting cable is missing
  2. Press error - candidates’ button in the Ballot Unit is kept pressed or jammed.
  3. ERROR - Indicates the Control Unit is not fit for use
  4. INVALID - Indicates a button on the Control Unit has been pressed out of sequence
  5. CU ERROR - Indicates the Control Unit is to be changed
  6. BU – 1 ERROR - Indicates the Ballot Unit-1 is to be changed
  • എന്നിവ. ഇതില്‍ Link error ഡാറ്റ കേബിള്‍ ശരിയായി ഉറപ്പിക്കാത്തതു കൊണ്ടായിരിക്കാം. Press error വരുന്നത് ബാലറ്റ് യൂണിറ്റില്‍ കീ പ്രസ്സ് ചെയ്യാനാവാത്ത വിധത്തില്‍ ബട്ടണ്‍ ലോക്കായി ഇരിക്കുന്നതു കൊണ്ടാവാം.
  • രണ്ടാമത്തെ പോളിങ് ഓഫീസര്‍ നല്‍കുന്ന Voter Slip ന് അനുസരിച്ച് Control Unit ലെ ബാലറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യേണ്ടതാണ്
  • പോളിങിനിടയ്ക്ക് താഴെ പറയുന്ന പ്രശ്നങ്ങളാണ് പൊതുവെ അഭിമുഖീകരിക്കാറുള്ളത്
    (a) Challenge to a voter (Chapter XVIII),
    (b) Voting by minors (Chapter XVIII),
    (c) Voting by blind or infirm voters (Chapter XXII),
    (d) Voters deciding not to vote (Chapter XXIII),
    (e) Tendered votes (Chapter XXVII),
    (f) Breach of secrecy of voting (Chapter XXI),
    (g) Disorderly conduct at the booth and removal of disorderly persons (Chapter XVII),
    (h) Adjournment of poll because of riot or any other cause (Chapter XXVIII).
    (i) Complaint about particulars printed on paper slip where VVPAT is used.( Chapter-I & Chapter-XXX).
  • REPORTS OF PRESIDING OFFICER (കൃത്യമായ ഇടവേളകളില്‍ പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍ പൂരിപ്പിക്കേണ്ടത്)
    1)  PRESIDING OFFICER’S DIARY - The PO is required to record the relevant events/proceedings as & when they occur in  a diary as per annexure-XIV.
    2)  VISIT SHEET - Fill up the information in the visit sheet as & when any officers visit the Polling Station.
    3) ADDITIONAL REPORT by PrO (16 points) - is to be submitted to the observer/RO.
    4) FILLING UP OF REGISTER OF VOTERS - T as per cheT/2009-EPS Dated 23rd March 2009.
    The PrO should make required entries in the relevant columns of the above 4 documents at regular intervals.
  • പോളിങ് ആരംഭിച്ചത് താമസിച്ചാണെങ്കില്‍ കൂടിയും കൃത്യസമയത്തു തന്നെ (6 pm) പോളിങ് അവസാനിപ്പിക്കേണ്ടതാണ്.
  • വൈകുന്നേരം 5.55ന് പോളിങ് അവസാനിക്കാന്‍ 5 മിനിട്ടു കൂടി മാത്രമേ ഉള്ളൂ എന്ന കാര്യം പ്രിസൈഡിങ് ഓഫീസര്‍ പ്രസ്താവന നടത്തേണ്ടതാണ്.
  • വൈകുന്നേരം 6 മണിക്ക് ക്യൂവില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവകാശമുണ്ട്. വൈകുന്നേരം 6 മണിക്ക് ക്യൂവില്‍ നില്‍ക്കുന്ന അവസാനത്തെ ആളില്‍ നിന്നു തുടങ്ങി Presiding Officer ടെ ഒപ്പും സീലുമുള്ള Slip നല്‍കണം.
  • Slip കിട്ടിയ എല്ലാവരും വോട്ടു ചെയ്തു കഴിഞ്ഞാല്‍ തെരെഞ്ഞെടുപ്പ് അവസാനിച്ചതായി Presiding Officer പ്രഖ്യാപിക്കണം.
  • The presiding Officer shall draw a line at the end of Poll after the last entry in Form 17A and shall record the signed statement thereafter ‘the serial number of last entry in form 17A is ..........”and obtain the signatures of all polling agents as may be present, below this statement.
പോളിങിന് ശേഷം ശ്രദ്ധിക്കേണ്ടവ
  • Tally Total number of voters in EVM with form 17 C
  • റബ്ബര്‍ ക്യാപ്പ് തുറന്ന് ക്ലോസ്സ് ബട്ടണ്‍ പ്രസ്സ് ചെയ്ത് വോട്ടിങ്  മെഷീന്‍ ക്ലോസ് ചെയ്യുക.
  • കണ്‍ട്രോള്‍ യൂണിറ്റിന്റെ പവര്‍ സ്വിച്ച് ബട്ടണ്‍ ഓഫ് ചെയ്ത് സീല്‍ ചെയ്യുക.
  • കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റിങ് യൂണിറ്റും അതാത് Carrying Case ല്‍ വെച്ച് പുറമെ  അഡ്രസ്സ് ടാഗ് വെച്ച് സീല്‍ ചെയ്യുക
  • Accounts of Votes Recorded (Form 17C) തയ്യാറാക്കുക.
  • Accounts of Votes Recorded (Form 17C)  അറ്റസ്റ്റ്ഡ് കോപ്പി പോളിങ് ഏജന്റു മാര്‍ക്ക് നല്‍കണം.
  • Complete your Presiding Officer's Diary.
  • Seal all election papers as per instructions in Chapter XXXII.
  • Prepare first packet of five statutory covers.
  • Prepare second packet of eleven non-statutory covers.
  • Prepare third packet of seven items.
  • Prepare fourth packet of all other items.
  • Acquittance Roll ല്‍ ഒപ്പു വാങ്ങി പോളിങ് സ്റ്റാഫിന് remuneration നല്‍കുക. 
  • താഴെ പറയുന്ന ഇനങ്ങള്‍ കളക്ഷന്‍ സെന്ററില്‍ തിരിച്ചേല്‍പ്പിച്ച് receipt വാങ്ങണം.
    1. Voting machines;
    2. Cover containing the account of votes recorded and paper seal account;
    3. Cover containing the declarations of the Presiding Officer;
    4. Cover containing the Presiding Officer’s Dairy;
    5. Cover containing Visit Sheet,
    6. First packet superscribed ‘statutory covers’ containing five covers;
    7. Second packet superscribed ‘non-statutory covers’, containing nine covers;
    8. Third packet containing seven items of election material and
    9. Fourth packet containing all other items, if any.
List of Forms
Form 17A    Register of Voters
Form 17C    Accounts Votes Recorded
Form 7A      List of Contesting Candidates
Form 12A    Applay Election Duty Certificate
Form 14A    List of Blind andForm Infirm Voters
Form 14       List of Challenged Voters
Form 13A    Declaration about Election Duty Certificate
Form 12       Applay Postal Ballot Paper in Form12
Form 10       Appointment Letter of Polling Agents
Form 13D    Procedure of Postal Ballot
Form 17B    List of Tendered Ballot Papes issued
Form 12B    Election Duty Certificate
Form 11       Revocation of Polling Agent
Form 13B    PB Cover
Form 13C    PB Large Cover
Form M21   Receipt of Return of Election Records and meterials after pol
Form 16Point Report of Presiding officer to Observer/RO

Tendered Vote
ഒരു വോട്ടര്‍ പോളിങ് ബൂത്തില്‍ എത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞതായി മനസ്സിലായത്. ഇപ്പോള്‍ വന്നിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍ Tendered Ballot പേപ്പര്‍ നല്‍കിയാണ് പ്രസ്തുത വോട്ടറെ വോട്ട് ചെയ്യിക്കേണ്ടത്. Tendered വോട്ടിനായുള്ള ഫോറത്തില്‍ പ്രസ്തുത വോട്ടറെ കൊണ്ട് ഒപ്പു വാങ്ങുകയും  Tendered Ballot പേപ്പര്‍ അതിനായുള്ള പ്രത്യേക കവറില്‍ സൂക്ഷിക്കുകയും വേണം. വോട്ടര്‍ക്ക് കൊടുക്കുന്ന Tendered Ballot Paper ന്റെ പുറകില്‍ പ്രിസൈഡിങ് ഓഫീസര്‍ സ്വന്തം കയ്യക്ഷരത്തില്‍ Tendered Ballot Paper എന്ന് എഴുതിയിരിക്കണം

Challenged votes
The polling agents can also challenge the identity of a person claiming to be a particular elector by depositing a sum of `2 (Rupees two only) in cash with you for each such challenge. You shall hold a summary inquiry into the challenge. If after the inquiry you consider that the challenge has not been established, you shall allow the person challenged to vote. If you consider that the challenge has been established, you shall debar the person challenged from voting and shall handover such person to the police with a written complaint.

Blind and Infirm voter
Blind or Infirm വോട്ടര്‍ ആണെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാളെ Companion ആയി അനുവദിക്കാം. പ്രസ്തുത Compaion മറ്റൊരു ബൂത്തിലോ ഈ ബൂത്തില്‍ തന്നേയോ രണ്ടാമതൊരു തവണ Companion ആയി വരാന്‍ പാടുള്ളതല്ല. Companion ന്റെ Signature Form 14A യില്‍ വാങ്ങുകയും അത് Non Statuary കവറില്‍ സൂക്ഷിക്കുകയും വേണം. പോളിങ് ഉദ്യോഗസ്ഥര്‍ Companion ആയി വരാന്‍ പാടുള്ളതല്ല.
Voting with EDC
Public Servants on Election Duty in Form 12. Mark in Register of Voters as EDC. Attach the names and details of EDC at end of marked copy.
ELECTORS DECIDING NOT TO VOTE
If an elector, after his electoral roll number has been duly entered in the Register of Voters (Form 17A) and he has put his signature/thumb impression on that register, decides not to record his vote, he shall not be forced or compelled to record his vote. “Refused to Vote”- shall be made by you in the remarks column against the entry relating to him in the register of voters. You shall put your full signature below that remark. In part I of the Form 17C, Left without voting or Refused to vote will be inserted for those electors who after signing in form 17A wish to leave without voting. The signature or thumb impression of the elector shall also be obtained against such remark under rule. It shall, however, not be necessary to make any change in the serial number of the elector or of any succeeding electors in column (1) of the Register of Voters. If the “Ballot” button on the control unit has been pressed to make the ballot unit ready for recording a vote should direct the next voter straightaway to proceed to the voting compartment to record his vote. If the “Ballot” button on the control unit has been pressed to release voting on the ballot unit for the last elector but he refuses to vote, switch off the power button of the control unit.

Preparation of control unit
(i) Interlinking the control unit with the Ballot Unit
(ii) switching the power switch to ‘ON’ position
(iii) closing the rear compartment after performing the functions at (i) and (ii) above;
(iv) conducting the mock poll
(v) clearing the machine after the mock poll and setting all counts to ZERO
(vi) switching the power switch to ‘OFF’ position;
(vii) fixing the green paper seal(s) to secure the inner compartment of the result section
(viii) closing and sealing the inner door of the result compartment by fixing the special tag
(ix) Interlinking the control unit with the Ballot Unit.
PREPARATION OF ACCOUNT OF VOTE
After the close of poll prepare an account of votes recorded in voting machine in the prescribed form (part-1 of 17C). The total No. of votes recorded in the voting machine must be equal to the total No. of voter registered as per column -1 of the register minus (-) the No. of voters who decided not to vote & also minus (-) the number of voters not allowed to vote for violating the secrecy of voting. Supply attested copies of account of vote recorded to every polling agent present at the close of poll. Obtain a receipt thereof. A declaration to this effect is to be made at the close of the poll in prescribed proforma

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers