01-04-2013 മുതല്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ N P S ല്‍ അംഗങ്ങളാണല്ലോ. സ്പാര്‍ക്കില്‍ പ്രസ്തുത ജീവനക്കാരന്റെ Deduction ല്‍ എങ്ങനെയാണ് NPS ചേര്‍ക്കുന്നത് എന്നു നോക്കാം.
STEP 1
ആദ്യമായി ഓരോ ഓഫീസിനും അനുവദിച്ചു തന്നിരിക്കുന്ന DDO Registration Number താങ്കളുടെ ഓഫീസിനും ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. Administration ->Code Master -> DDO എന്ന ക്രമത്തിലാണ് ഈ പേജ് തുറക്കേണ്ടത്. പ്രസ്തുത പേജില്‍ താഴെ കാണുന്നതു പോലെ DDO Registration Number ചേര്‍ത്തിട്ടുണ്ടാകും. ഈ പേജില്‍ DDO Reg Number ചേര്‍ത്തിട്ടില്ലെങ്കില്‍ ട്രഷറിയില്‍ നിന്നും DDO Reg Number മനസ്സിലാക്കിയ ശേഷം നിങ്ങള്‍ക്കു തന്നെ പ്രസ്തുത നമ്പര്‍ സ്പാര്‍ക്കില്‍ ചേര്‍ക്കാവുന്നതാണ്.
നേരത്തെ എടുത്ത പേജ് വീണ്ടും ഓപ്പണ്‍ ചെയ്യുക. (Main Menu -> Administration -> Code Masters -> DDO) DDO Details പേജില്‍ ആണ് ഇപ്പോള്‍ എത്തിച്ചേരുക.
ഇവിടെ
ആദ്യം എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം DDO Reg No for NPS
എന്നതിനു നേരെയുള്ള ബോക്സില്‍ DDO Reg No ചേര്‍ക്കുക. തുടര്‍ന്ന് Update
ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇത്രയുമായാല്‍ DDO Reg Number ചേര്‍ത്തു കഴിഞ്ഞു.
STEP 2
അടുത്തതായി NPS ല്‍ അംഗമായ ജീവനക്കാരന് PRAN (Permanent Retirement Account Number) ചേര്‍ക്കുകയാണ്. ഇതിനായി Personal Details എടുക്കുക. (Main -> Service Matters -> Personal Details -> Present Service Details എന്ന ക്രമത്തില്‍ Open ചെയ്യുക). ഈ പേജില്‍ PF Type നു തൊട്ടു താഴെയായി PRAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. ഇതു വരെ PRAN ലഭിച്ചിട്ടില്ലെങ്കില്‍ ട്രഷറി ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.
STEP 3
അടുത്ത സ്റ്റെപ്പ് NPS Contribution ; Other Deductions ല്‍ ചേര്‍ക്കുകയാണ്. ഇതിനായി Other Deduction പേജ് ഓപ്പണ്‍ ചെയ്യുക. (Main Menu -> Salary Matters -> Changes in the month -> Present Salary -> Other Deductions ) ഇവിടെ ജീവനക്കാരനെ സെലക്ട് ചെയ്ത ശേഷം Other Deductions ല്‍ NPS Indv Contribtn - State (390) എന്ന ഐറ്റം സെലക്ട് ചെയ്യുക. അടക്കേണ്ട Amount ഓട്ടോമാറ്റിക്കായി വരുന്നതാണ്. തുടര്‍ന്ന് സാലറി പ്രോസസ് ചെയ്യാം

The DDO Reg No. is not able to enter
ReplyDeleteplz help
Very useful. Thanks a lot
ReplyDelete