important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Staff Fixation

അധ്യാപക തസ്തിക നിര്‍ണയം
സ്കൂളുകളിലെ തസ്തിക നിര്‍ണയ നടപടികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ഡിപിഐ നിര്‍ദേശിക്കുന്നു. UID അടിസ്ഥാനമാക്കി പ്രധാനാധ്യാപകര്‍ സമര്‍പ്പിച്ച ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണമാണ് ഇതിനായി പരിഗണിക്കുന്നത്. അധ്യാപക വിദ്യാര്‍ഥി അനുപാതവും പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരെ ക്ളാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ വരുന്ന തസ്തിക നികത്തലും സംബന്ധിച്ച തര്‍ക്കം തസ്തികനിര്‍ണയനടപടികള്‍ വൈകാന്‍ കാരണമായിരുന്നു. ഉത്തരവിനെതിരെ സ്കൂള്‍ മാനേജ്മെന്റ് കോടതിയെ സമീപിച്ചതും കാരണമായി. നിയമനടപടിക്കു പോകാത്ത സ്കൂളുകളിലെ തസ്തിക നിര്‍ണയം ത്വരിതപ്പെടുത്തി ശമ്പളമില്ലാതെ നില്‍ക്കുന്നവര്‍ക്കു നിയമന അംഗീകാരം നല്‍കാനാണു നീക്കം. ഇതെല്ലാം വ്യക്തമാക്കിയുള്ള ഉത്തരവാണ് ഇറങ്ങിയിട്ടുള്ളത്.
1:45 എന്ന അധ്യാപക വിദ്യാര്‍ഥി അനുപാതമാണ് ആദ്യം പരിഗണിക്കേണ്ടത്. വ്യക്തിഗത മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളില്‍ 2010-11ല്‍ ഉണ്ടായിരുന്ന അധ്യാപകരെ 2013-14 ലും നിലനിര്‍ത്താന്‍ അനുപാതം മാറ്റാം.
നാലുവരെയുള്ള ക്ളാസിന് 1:30 (രണ്ടാമത്തെ ഡിവിഷന്‍ 36ന്, മൂന്നാമത്തേത് 66ന്) അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ളാസിന് 1:35 (രണ്ടാമത്തെ ഡിവിഷന്‍ 41ന്, മൂന്നാമത്തേത് 76ന്) എന്ന അനുപാതവുമാകാം. 
അവധി ഒഴിവില്‍ ജോലിചെയ്യുന്നവര്‍ക്ക് അനുപാതം ബാധകമല്ല. തുടര്‍ന്നും ഒഴിവുവന്നാല്‍ അധിക തസ്തിക സൃഷ്ടിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ പ്രൊട്ടക്റ്റഡ്, റിട്രഞ്ച്ഡ് അധ്യാപകരെ തിരിച്ചുവിളിക്കണം. കോര്‍പറേറ്റ് മാനേജ്മെന്റുകാരുടെ സ്കൂളുകളെ ഒരു യൂണിറ്റായി കണക്കാക്കി വേണം ഈ അനുപാതം പരിഗണിക്കാന്‍.
   ഗവ. എല്‍പി സ്കൂളില്‍ 150ല്‍ അധികം കുട്ടികള്‍ ഉണ്ടെങ്കിലേ പ്രധാനാധ്യാപകനു പകരക്കാരനെ നിയമിക്കാന്‍ പാടുള്ളൂ. (അഞ്ചു മുതല്‍ ഏഴുവരെയുള്ള യുപിക്ക് ഇത് 100, ഒന്നുമുതല്‍ ഏഴുവരെ വരുന്ന സ്കൂളിന് ഇത് 250 ആണ്.) മറ്റു ഗവ. സ്കൂളില്‍ 2013-14 ലെ നിര്‍ണയത്തില്‍ തസ്തിക നഷ്ടപ്പെടുന്നവരെ സീനിയോറിറ്റി പരിഗണിച്ച് സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ ഒഴിവില്‍ നിയമനം നടത്തണം. ഇങ്ങനെ അധ്യാപകരെ കിട്ടിയില്ലെങ്കില്‍ ദിവസവേതന നിയമനം നടത്താം.
   എയ്ഡഡ് സ്കൂളില്‍ തസ്തിക ഇല്ലാതെ അധ്യാപകര്‍ പുറത്തു നില്‍ക്കേണ്ടി വന്നാല്‍ പ്രധാനാധ്യാപകരുടെ ക്ളാസ് ചുമതല ഒഴിവാക്കി ഇതിലെ സീനിയറെ നിയമിക്കാം. ശേഷിക്കുന്ന അധ്യാപകരെ ചേര്‍ത്ത് ടീച്ചേഴ്സ് ബാങ്ക് രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
അവധി ഒഴിവിലെ നിയമനമെല്ലാം ഈ ബാങ്കില്‍ നിന്നായിരിക്കണം. അധിക തസ്തികയ്ക്ക് അര്‍ഹരായ സ്കൂളുകളുടെ വിവരം എഇഒ, ഡിഇഒമാര്‍ ഡിഡിമാരെ അറിയിക്കേണ്ടതാണ്. ഏപ്രില്‍ 30നു മുന്‍പ് ഇത് ക്രോഡീകരിച്ച് ഡയറക്ടറെ അറിയിക്കേണ്ടതുമാണ്.
   ഇത്തരം സ്കൂളുകളുടെ യുഐഡി ഡയറക്ടറേറ്റ് നേരിട്ടു പരിശോധിക്കും. യുഐഡി കണക്കില്‍ തെറ്റുവന്നതുമൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും പ്രധാനാധ്യാപനും ക്ലാസ്സ് ടീച്ചറും ഉത്തരവാദിയാണെന്നും കൂടാതെ ക്രമവിരുദ്ധമായി നിയമനം നടത്തിയ മാനേജര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും  ഉത്തരവില്‍ പറയുന്നു.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers