DEPUTATION TO SSA
സ്കുളുകളില്‍ നിന്നും അധ്യാപകര്‍ പലപ്പോഴും SSA യിലേക്കും മറ്റും Deputation ല്‍ പോകാറുണ്ട്. എങ്ങനെയാണ് സ്പാര്‍ക്കിലൂടെ Deputation പ്രോസസ് ചെയ്യേണ്ടത് എന്നു നോക്കാം.
Service Matters -> Deputation -> Relieve on Deputation പേജ് തുറക്കുക.
- ജീവനക്കാരനെ സെലക്ട് ചെയ്യുക.
- Deputation Period Years,
- Date of Relieving,
- Deputed to Department,
- District,
- Deputed to office,
- Designation in Deputed Department,
- Deputation order no,
- Deputation order date എന്നിവ കൃത്യമായി നല്‍കുക.
Deputed to office എന്നുള്ളിടത്ത് sarva siksha abhyan എന്നും സെലക്ട് ചെയ്യണം.
- Confirm and Update data ക്ലിക്ക് ചെയ്യുക.
REVERT TRANSFER (ഈ മെനു ഇപ്പോള്‍ Aided സ്കൂളുകള്‍ക്ക് ലഭ്യമല്ല)
ട്രാന്‍സ്ഫര്‍ ചെയ്യുന്നതു മായി ബന്ധപ്പെട്ട് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ ? പ്രധാനമായും രണ്ട് സ്റ്റെപ്പുകളാണ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനുള്ളത്. 1 Generate Transfer Order 2. Relieve on transfer/ Submit for approval.
ചിലപ്പോള്‍ ജീവനക്കാരനെ റിലീവ് ചെയ്തു കഴിയുമ്പോഴാണ് നല്‍കിയ ഡാറ്റയിലെ തെറ്റു മനസ്സിലാകുന്നത്. ചിലപ്പോള്‍ പാര്‍ട്ട് സാലറി നല്‍കാന്‍ വിട്ടു പോയേക്കാം. അല്ലെങ്കില്‍ Deduction മാറ്റം വരുത്തേണ്ടതുണ്ടായിരിക്കാം. ഇങ്ങനെ വരുമ്പോള്‍ ട്രാന്‍സ്ഫര്‍ Cancel ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇതുവരെ. സ്പാര്‍ക്ക് ഇപ്പോള്‍ ഒരു പുതിയ മെനു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് Revert Relieving.
ജീവനക്കാരനെ റിലീവ് ചെയ്തു കഴിഞ്ഞാലും തിരിച്ച് നമ്മുടെ തന്നെ ഓഫീസിലേക്ക് കൊണ്ടു വരാനാണ് ഈ മെനു ഉപയോഗിക്കുന്നത്. എന്നാല്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട വ്യക്തിയെ പുതിയ ഓഫീസില്‍ Join ചെയ്യിച്ചു കഴിഞ്ഞാല്‍ Revert ചെയ്യുന്നത് പ്രയാസമായിരിക്കുമെന്ന് ഓര്‍ക്കുക
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....