It@school Edubuntu വിലെ വിവിധ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുന്ന ഒരു പരമ്പര ആരംഭിക്കുന്നു. It@school Edubuntu വിലെ വിവിധ സോഫ്റ്റ്‌വെയറുകള്‍ ക്ലാസ്സ് മുറികളില്‍ ഉപകാരപ്പെടുന്നവയാണ്. ഇവ കുട്ടികള്‍ക്ക് പഠനം ആയാസ രഹിതമാക്കുന്നു. മിക്കവാറും സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിച്ച് പരിചയപ്പെടാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് Gespeaker എന്ന സോഫ്റ്റ്‌വെയറാണ് പരിചയപ്പെടുന്നത്. വാക്കുകളും വാചകങ്ങളും ശബ്ദമാക്കി മാറ്റുന്ന സോഫ്റ്റ്‌വെയറാണ് Gespeaker.Sound and Video എന്ന പാക്കേജിലാണ് ഈ സോഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്(Application -> Sound and Video -> Gespeaker). താഴെ കാണുന്നതാണ് Gespeake ന്റെ ഹോം പേജ്.
Insert text to play എന്ന ബോക്സില്‍ Play ചെയ്യേണ്ട ടെക്സ്റ്റ് ടൈപ്പ് ചെയ്ത ശേഷം Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നാം ടൈപ്പ് ചെയ്ത വാക്കിനനുസരിച്ചുള്ള Sound output കേള്‍ക്കാവുന്നതാണ്. ഇംഗ്ലീഷ് കൂടാതെ ഒട്ടനേകം ഭാഷകളെ Gespeakerസപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. Language എന്നുള്ളിടത്ത് ക്ലിക്ക് ചെയ്താല്‍ വരുന്ന ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നു നമുക്ക് ഇഷ്ടപ്പെട്ട ഭാഷ സെലക്ട് ചെയ്ത ശേഷം പ്രസ്തുത ഭാഷയിലുള്ള വാക്കുകള്‍ ടൈപ്പു ചെയ്ത് Play ബട്ടണ്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ (Edubutu 10.04) Gespeaker നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?
click here for more..
നിങ്ങളുടെ കമ്പ്യൂട്ടറില്‍ (Edubutu 10.04) Gespeaker നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?
- കമ്പ്യൂട്ടര്‍ Root യൂസറായി ലോഗിന്‍ ചെയ്യുക
- കമ്പ്യൂട്ടറില്‍ ഇന്റര്‍ നെറ്റ് കണക്റ്റ് ചെയ്യുക.
- Terminal ഓപ്പണ്‍ ചെയ്യുക
- Terminal ല്‍ ആദ്യം പാക്കേജ് അപ്ഡേറ്റ് ചെയ്യാനുള്ള കമാന്‍ഡ് നല്‍കു. sudo apt-get update എന്നതാണ് പാക്കേജ് അപ്ഡേറ്റ് ചെയ്യാനുള്ള കമാന്‍ഡ്. ഈ കമാന്‍ഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താലും മതി. എന്റര്‍ കീ പ്രസ്സ് ചെയ്യുക. Root പാസ്‌വേഡ് ചോദിക്കുകയാണെങ്കില്‍ അത് നല്‍കി എന്റര്‍ കീ പ്രസ്സ് ചെയ്യുക.
- പാക്കേജ് അപ്ഡേറ്റ് കഴിഞ്ഞാല്‍ അടുത്തതായി Terminal വിന്‍ഡോയില്‍ sudo apt-get install gespeaker എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്സ് ചെയ്യണം. ഈ കമാന്‍ഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താലും മതി. അല്പ സമയത്തിനകം Gespeaker സോഫ്റ്റ്‌വെയ്ര ഇന്‍സ്റ്റാള്‍ ആകുന്നതു കാണാം.
- കമ്പ്യൂട്ടര്‍ റീ ബൂട്ട് ചെയ്താല്‍ Application -> Sound and Video -> Gespeaker എന്ന ക്രമത്തില്‍ Gespeaker ഓപ്പള്‍ ചെയ്യാം.
click here for more..
കമന്റുകള്‍ പ്രതീക്ഷിക്കുന്നു.
please post pms income and communitty certificate as word
ReplyDeleteആല്‍ബി സാര്‍ ആവശ്യപ്പെട്ട പ്രകാരം Pre matric Scholarship പോസ്റ്റില്‍ ഏറ്റവും മുകളിലായി Income & Community സര്‍ട്ടിഫിക്കറ്റുകളുടെ വേഡ് ഫോര്‍മാറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Delete