അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടത്
- Minority Community Pre Matric Scholarship 2014 -15 അപേക്ഷകള്‍ സ്കൂളില്‍ സ്വീകരിക്കുന്ന അവസാന ദിവസം 31-07-2014
- രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
- ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷവും അപേക്ഷകനോ/ അപേക്ഷകനും രക്ഷിതാവും ചേര്‍ന്നോ ഷെഷ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അങ്ങനെ തുടങ്ങുമ്പോള്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC Code തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകനെ അറിയിക്കേണ്ടതാണ്.
- സര്‍ക്കാര്‍, എയിഡഡ്,അണ്‍ എയിഡഡ്(സര്‍ക്കാര്‍ അംഗീകൃതം) , അഫിലിയേഷനുള്ള CBSE/ICSE സ്കൂളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ട കുട്ടികളാണ്‍ ന്യൂന പക്ഷ വിഭാഗം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
- മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും ഈ വര്‍ഷം (2014-15) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- 2014-15വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ N2/21836/2014/DPI എന്ന നമ്പറിലുള്ള പൂരിപ്പിച്ച അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രസ്തുത അപേക്ഷ മുകളില്‍ കൊടുത്തിരിക്കുന്ന Application Form എന്ന ലിങ്കില്‍ ക്ലിക്ക് ചെയത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- മുന്‍ വര്‍ഷം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) തുക ലഭിച്ചവര്‍ Renewal എന്ന കോളം ടിക്ക് ചെയ്യണം
- അപേകഷകള്‍ പൂരിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ അധ്യാപകന്റേയോ പ്രഥമാധ്യാപകന്റേയോ സഹായം ആവശ്യപ്പെടാവുന്നതാണ്.
- അപേക്ഷയുടെ Part 1 ല്‍ അപേക്ഷകന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഉണ്ടായിരിക്കണം.
- UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
- രക്ഷാകര്‍ത്താവിന്റെ വരുമാനം രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.(സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം)
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ മാതൃക അപേക്ഷാ ഫോമിന്റെ അവസാന ഭാഗത്ത് നല്‍കിയിട്ടുണ്ട്.
- ജനനത്തിയതി സ്കൂള്‍ രജിസ്റ്റര്‍ പ്രകാരമുള്ളതായിരിക്കണം
- അപേക്ഷകന്റേയോ അല്ലെങ്കില്‍ അപേക്ഷകന്റേയും രക്ഷാകര്‍ത്താവിന്റേയും കൂടിയുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍ (Bank Account No, IFSC Code, Name of Bank) നിര്‍ബന്ധമായും നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ചേര്‍ത്തിരിക്കണം
- 1 മുതല്‍ 5 വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷാ ഫോമില്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം.
- രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
- ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
- ഒരു കുടുംബത്തിലെ പരമാവധി 2 പേര്‍ക്ക് മാത്രമേ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അര്‍ഹതയുള്ളൂ
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
- മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
- സ്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, ഫ്രഷ്/റിന്യൂവല്‍ എന്നീ കാര്യങ്ങള്‍ മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്നുള്ള രേഖകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
- UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിനു ശേഷവും അപേക്ഷകനോ/ അപേക്ഷകനും രക്ഷിതാവും ചേര്‍ന്നോ ഷെഷ്യൂള്‍ഡ്/കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അങ്ങനെ തുടങ്ങുമ്പോള്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC Code തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപകനെ അറിയിക്കേണ്ടതാണ്. സ്കൂള്‍ അധികാരികള്‍ ഈ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- അപേക്ഷകള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.
- അപേക്ഷകള്‍ വെബ്സൈറ്റില്‍ 25-06-2014 മുതല്‍ 05-08-2014 വരെ രേഖപ്പെടുത്താം.
- അപേക്ഷകള്‍ ഓണ്‍ ലൈന്‍ ചെയ്യുന്നതിന് ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് അപേക്ഷ ഒന്നിന് 1 രൂപ നിരക്കില്‍ നല്‍കുന്നതാണ്.
- അപേക്ഷ ഓണ്‍ ലൈന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്
- ഡാറ്റ ഓണ്‍ ലൈന്‍ എന്‍ട്രി നടത്തിക്കഴിഞ്ഞുള്ള റിപ്പോര്‍ട്ട് LP സ്കൂളുകള്‍ AEO ഓഫീസിലും High School കള്‍ DEO ഓഫീസിലും 05-08-2014 ന് സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷകരില്‍ നിന്നും 31-07-2014 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കാവുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....