important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

E Filing

Download this Post(PDF)

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31 
ടാക്സബിള്‍ ഇന്‍കം 2 ലക്ഷം രൂപയിലധികമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കണം 
5 ലക്ഷം രൂപയിലധികമുള്ളവര്‍ക്ക് ഇ-ഫയലിംഗ് നിര്‍ബന്ധം
ആവശ്യത്തിലധികം നികുതിയടച്ചവര്‍ റീഫണ്ട് ലഭിക്കണമെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം


ആദായ നികുതിവകുപ്പില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവര്‍ ആരെല്ലാമാണെന്നു നോക്കാം

  • ഡിഡക്ഷനുകള്‍ കഴിഞ്ഞതിന് ശേഷമുള്ള വരുമാനം 2 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.  
  • 2,000 രൂപ വരെ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് 2,20,000 രൂപ വരെ വരുമാനമുള്ളവര്‍ നികുതി അടക്കേണ്ടി വന്നിട്ടുണ്ടാകില്ല. എന്നാല്‍ 2,20,000 രൂപ വരെ വരെ വരുമാനമുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. 
  • ഡിഡക്ഷന്‍ കഴിഞ്ഞിട്ടുള്ള വരുമാനം 2 ലക്ഷം രൂപയിലധികമാണെങ്കില്‍  നികുതി കണക്കാക്കപ്പെടുന്നുണ്ട്. ഒരു താത്കാലിക സംവിധാനം എന്ന നിലയ്ക്ക് 2000 രൂപ വരെ റിബേറ്റ് അനുവദിക്കുന്നു എന്ന് മാത്രം. 
  • ഒരു സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി  2,50,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാണ്.
  • ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം  നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം.
  • ഹൗസിംഗ് ലോണെടുത്തവര്‍ അതിന്റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. 
2011-12, 2012-13 എന്നീ അസസ്മെന്‍റ് ഇയറുകളില്‍ 5 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെ  റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും ആദായ നികുതി വകുപ്പ് താത്കാലികമായി ഒഴിവാക്കിയിരുന്നു. ഡിപ്പാര്‍ട്ടുമെന്റില്‍ അനുഭവപ്പെട്ടു കൊണ്ടിരുന്ന അതിബൃഹത്തായ ജോലിഭാരം കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി വകുപ്പ് ഓണ്‍ലൈന്‍ റിട്ടേണ്‍ സംവിധാനം വളരെ ലളിതമാക്കി തീര്‍ക്കുകയും റിട്ടേണുകളുടെ പ്രോസസിംഗ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തതോടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നല്‍കിയ ഈ ഇളവ് എടുത്ത് കളഞ്ഞതായി CBDT അതിന്‍റ സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു. അതായത് 5 ലക്ഷത്തിനു താഴെ വരുമാനമുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്.

ഇന്‍കം ടാക്സ് റിട്ടേണുകള്‍ വീട്ടിലിരുന്നും സമര്‍പ്പിക്കാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യാമെന്നു നോക്കാം. ആദ്യമായി ഇ ഫയലിങ് നടത്തുന്നവര്‍ക്ക് രണ്ട് ഘട്ടങ്ങളുണ്ട്

  1. പാന്‍ രജിസ്റ്റര്‍ ചെയ്യുക.
  2. ഇ ഫയലിങ് വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുക്കുന്ന എക്സല്‍ ഫയല്‍ പൂരിപ്പിച്ച് ജനറേറ്റ് ചെയ്തെടുക്കുന്ന xml ഫയല്‍ Income Tax വെബ് സൈറ്റിലേക്ക് Upload ചെയ്യുക. അല്ലെങ്കില്‍ ഓണ്‍ലൈനായി തന്നെ ഡാറ്റ അപ്‌ലോഡ് ചെയ്യുക.

     പാന്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം

    പേപ്പര്‍ വഴി  നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്e-Filing എന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാകും. മാത്രമല്ല 5 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ നിര്‍ബന്ധമായും e-Filing നടത്തിയിരിക്കണം എന്ന് CBDT കഴിഞ്ഞ വര്‍ഷം സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നതുമാണ്. പേപ്പര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക നിറത്തിലും മാതൃകയിലുമുള്ള ഫോമുകളാണ് നിലവിലുള്ളത്. ഈ ഫോമുകള്‍ ആദായ നികുതി ഓഫീസുകളില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. കൂടാതെ ഇവ പൂരിപ്പിച്ച ശേഷം ആദായ നികുതി ഓഫീസുകളില്‍ എത്തിക്കുകയും വേണം. എന്നാല്‍ e-Filing ന് ഇത്തരം പ്രയാസങ്ങളൊന്നും ഇല്ല. വീട്ടിലിരുന്നും e-Filing നടത്താവുന്നതേയുള്ളൂ.
    ഇ ഫയലിങിന് അത്യാവശ്യം വേണ്ടത് 4 കാര്യങ്ങളാണ്.

    • Email  Account
    • Form 16 issued by Disburing Officer
    • Bank Account Number
    • IFSC Code of your Bank Branch
    ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. www.incometaxindia.gov.in എന്നതാണ് ആദായ നികുതിവെബ് സൈറ്റിന്റെ അഡ്രസ്സ്. താഴെ കാണുന്നതാണ് ആദായ നികുതി വെബ് സൈറ്റിന്റെ ആദ്യ പേജ്.

    ഈ പേജിന്റെ ഏറ്റവും താഴെയായി Continue എന്ന ബട്ടണ്‍ കാണാം. ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ലഭിക്കുന്ന പേജാണ് താഴെ കാണുന്നത്.

    ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ പേജിന്റെ ഇടതു വശത്തായി കാണുന്ന File Return Online എന്ന ലിങ്കില്‍ മൗസ് പോയിന്റര്‍ കൊണ്ടുവരുമ്പോള്‍ വലതു വശത്തായി വരുന്ന ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും Income Tax Return എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Income Tax Return എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജാണ് താഴെ കാണുന്നത്.

    നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ പേജിന്റെ വലതു വശത്തായി കാണുന്ന Login Here എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം. നിങ്ങള്‍ പുതിയതായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍ ഈ പേജിന്റെ വലതു വശത്തായി മുകളില്‍ New to e-Filing എന്നതിന്റെ താഴെ Register Yourself എന്നബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. താഴെ കാണുന്നതു പോലുള്ള പേജാണ് കാണാന്‍ കഴിയുക. ഈ പേജിലെ Individual/HUF എന്ന ഓപ്ഷനില്‍ Individual എന്ന് സെലക്ട് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന Registration Form Individual എന്ന പേജിലേക്കാണ് ഇപ്പോള്‍ എത്തിച്ചേരുക.

    നിങ്ങളുടെ അടിസാഥാന വിവരങ്ങളാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. ചുവന്ന അടയാളത്തോടു കൂടിയ (ആസ്റ്റിക്ക് ചിഹ്നം) കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്. ഇതില്‍ പ്രയാസമനുഭവപ്പെടുന്നതായി തോന്നാറുള്ളത് പേര് പൂരിപ്പിക്കുമ്പോഴാണ്. പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍  നല്‍കിതു പോലെത്തന്നെയായിരിക്കണം ഇവിടേയും സര്‍ നെയിം, മിഡില്‍ നെയിം, ഫസ്റ്റ് നെയിം എന്നിവ നല്‍കേണ്ടത്. തെറ്റായിട്ടാണ് എന്റര്‍ ചെയ്യുന്നതെങ്കില്‍ Invalid Surname എന്ന മെസ്സേജ് വന്നു കൊണ്ടിരിക്കും. ശരിയായിട്ടാണ് നല്‍കുന്നതെങ്കില്‍ പാസ്സ് വേഡിന്റെ പേജിലേക്ക് എത്തിച്ചേരും. സര്‍ നെയിം, മിഡില്‍ നെയിം, ഫസ്റ്റ്റ്റ് നെയിം എന്നിവ പരസ്പരം മാറ്റിക്കൊടുത്ത് ശരിയാവുന്നതു വരെ ശ്രമിക്കേണ്ടതാണ്.

    അതല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ PAN നമ്പറും കാപ്ഷെ കോഡും നല്‍കിയാല്‍ പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ കാണാവുന്നതാണ്. 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് പറഞ്ഞു തരും.

    പാസ്‌വേഡിന്റെ പേജില്‍ എത്തിക്കഴിഞ്ഞാല്‍ ഇ മെയില്‍ , മൊബൈല്‍ നമ്പര്‍ എന്നിവയും  നല്‍കേണ്ടതാണ്. പാന്‍ രജിസ്ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ലിങ്ക്, അപ് ലോഡ് Acknolegement തുടങ്ങിയവയൊക്കെ നമ്മുടെ ഇ മെയിലില്‍ വരുന്നതു കൊണ്ട് ശരിയായ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാസ് വേഡ് നിര്‍മ്മിക്കലാണ്. പാസ് വേഡ് നിര്‍മ്മിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉണ്ടായിരിക്കണം.
    • ആല്‍ഫാ ന്യൂമറിക്കല്‍ (അക്ഷരങ്ങളും ചിഹ്നങ്ങളും ചേര്‍ന്നത്) പാസ് വേഡ് ആയിരിക്കണം.
    • കൂടാതെ Capital Letter ഇടക്ക് ഉണ്ടായിരിക്കണം.
    • @# തുടങ്ങിയ ചിഹ്നങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
    മുകളില്‍ നല്‍കിയ പാസ്സ് വേഡ് അതേപടി തന്നെ ഒരിക്കല്‍ കൂടി താഴെ Confirm Password എന്നകോളത്തില്‍ നല്കേണ്ടതാണ്. പാസ്സ് വേഡ് മറന്നു പോയാല്‍ വീണ്ടും ലഭിക്കുന്നതിനാണ് പ്രൈമറി സേക്കന്ററി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉണ്ട്. ഈ കോളങ്ങളും കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.  
    പേഴ്സസണല്‍ ഡീറ്റൈല്‍സ് ആണ് ഇനി പൂരിപ്പിക്കേണ്ടത്. സര്‍ നെയിം, മിഡില്‍ നെയിം,ഫസ്റ്റ് നെയിം എന്നിവ ഓട്ടോമാറ്റിക് ആയി വരുന്നതു കാണാം. പിതാവിന്റെ സര്‍ നെയിം എന്നിവയും പാന്‍ കാര്‍ഡ അപേക്ഷയില്‍ കൊടുത്തതു പോലെ വരുന്നതു കാണാം. ഇങ്ങനെ വരുന്നില്ലെങില്‍ അതു നല്‍കേണ്ടതാണ്.  
    കോണ്ടാക്ട് ഡീറ്റൈല്‍സ് ആണ് ഇനി നല്‍കേണ്ടത്. ഇവിടെ മുമ്പ് നല്‍കിയ വിവരങ്ങള്‍ മിക്കവാറും വന്നിട്ടുണ്ടാവും. വരാത്തത് പകരം Email ID, Mobile No എന്നിവയാണ്. ലഭ്യമാണെങ്കില്‍ അവ നല്‍കാവുന്നതാണ്. മേല്‍വിലാസം നല്‍കാനുള്ള അടുത്ത കോളങ്ങള്‍ കൃത്യമായി പൂരിപ്പിച്ചിരിക്കണം. പ്രസന്ററ് അഡ്രസ്സ് പൂരിപ്പിച്ച ശേഷം കാണുന്ന ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്താല്‍ ഇപ്പോള്‍ നല്‍കിയ മേല്‍വിലാസം അതേപടി തന്നെ Permanent Address ന്റെ കോളങ്ങളിലും വരുന്നതാണ്. സംസ്ഥാനം, രാജ്യം എന്നിവ ഡ്രോപ്പ് ഡൗണ്‍ ല്സ്റ്റില്‍ നിന്നുമാണ് സെലക്ട് ചെയ്യേണ്ടത്. Subscribe E mail and Alert എന്നതിനു താഴെയുള്ള രണ്ട് കോളങ്ങളും ടിക്ക് മാര്‍ക്ക് നല്‍കേണ്ടതാണ്. പാന്‍കാര്‍ഡ് ആക്ടിവെഷന്‍ ലിങ്ക്, മൊബൈല്‍ അലര്‍ട്ട് തുടങ്ങിയവ ലഭിക്കാനാണ് ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കുന്നത്.

    തുടര്‍ന്ന് കാണുന്ന കാപ്ഷെ കോഡ് അതേ പോലെ തന്നെ ടൈപ്പ് ചെയ്യേണ്ടതാണ്. കാപ്ഷെ കോഡ് തീരെ മനസ്സിലാകുന്നില്ലെങ്കില്‍ വലതു വശത്തു കാണുന്ന Refresh ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ കാപ്ഷെ കോഡ് കാണാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ താഴെ കാണുന്ന Submitഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പാന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. Submit Button ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ Registration Successful Page ല്‍ രജിസ്ട്രേഷന്‍ ID യും ഇ മെയില്‍ ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടും കൊണ്ടുള്ള മെസ്സേജ് കാണാം. 

    നിങ്ങളുടെ ഇ മെയില്‍ ചെക്കു ചെയ്താല്‍  ഇന്‍ ബോക്സില്‍ ഒരു ലിങ്ക് വന്നു കിടക്കുന്നതു കാണാം.  

    നിങ്ങളുടെ ഇ മെയില്‍ തുറന്ന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തെങ്കില്‍ മാത്രമേ പാന്‍ രജിസ്ടര്‍ ചെയ്തത് ആക്ടീവ് ആകുകയുള്ളൂ. ആങ്ങനെ ആക്ടീവ് ആക്കിയാല്‍ മാത്രമേ പിന്നീട് ഇ ഫയലിങ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറാന്‍ കഴിയൂ.

    ഓണ്‍ ലൈനായി ഇ ഫയലിങ് ചെയ്യുന്നതെങ്ങിനെ ....?

    പാസ്സ്‌വേഡും യൂസര്‍ നെയിമും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
    അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2013-14 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക. ഹൗസിംഗ് ലോണെടുത്തവരും ഇപ്പോള്‍ ITR-1 തന്നെ ഉപയോഗിച്ചാല്‍ മതി.
     ഇപ്പോള്‍ ലഭിക്കുന്നത് ITR Form-1 എന്ന ഫോമാണ്. ഇതില്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിന്‍േയും അവസാന ഭാഗത്തോ ആദ്യ ഭാഗത്തോ ഉള്ള പച്ച നിറത്തിലുള്ള Arrow മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഓരോ ടാബിലും എന്തൊക്കെ വിവരങ്ങളാണ് എന്‍റര്‍ ചെയ്യേണ്ടതെന്നു നോക്കാം. ഓരോ ടാബിലേയും വിവരങ്ങള്‍ സബ്‌മിറ്റ് ചെയ്യുന്നതിനു മുമ്പ് എന്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
    Tab 1 General Information
     General Information ടാബില്‍ പൊതുവായ വിവരങ്ങളാണ് കാണുന്നത്. ഇവ വ്യക്തമായി വായിച്ചു മനസ്സിലാക്കിയ ശേഷം അടുത്ത ടാബിലേക്ക് പോകാവുന്നതാണ്.
    1. While entering the data in online return, please do not click BACK button in browser or press BACKSPACE button. You will be logged out.
    2. All amounts are in Indian Rupees(₹).
    3. A calendar is provided for selecting the date field (format DD/MM/YYYY)
    4. All greyed out fields are either auto-filled or non-editable.
    5. It is a good practice to save your work frequently. Please use SAVE DRAFT option.
    6. In ITR wherever information is captured in tables
    • Adding new Row: Click ADD button to insert a new row and then enter values in the field provided. Make sure you provide information in all mandatory columns(*) marked
    • Deleting Row: Select the row to delete from the list and click DELETE ROW button
    • Remove unnecessary blank rows from the table by selecting the row and clicking on DELETE ROW button.
    7. Please enter only the value wherever the information is needed in percentage.
    8. Please verify the Return, before you submit.
    9. Pressing 'Enter' button will submit the form.
    10. Click here to see the IFSC Code sample
    11. Click here to download the instructions. എന്നീ വിവരങ്ങളാണ് General Information ടാബില്‍ ഉള്ളത്.
     Tab 2 Personal Information
    വ്യക്തിഗത വിവരങ്ങള്‍ മിക്കവാറും തന്നെ നമ്മുടെ പാന്‍ കാര്‍ഡില്‍ നിന്നും പൂരിപ്പിച്ചിരിക്കുന്നതായി കാണാം. അവശേഷിച്ചിരിക്കുന്നവ മാത്രം ചേര്‍ത്താല്‍ മതിയാകും.
    Tab 3 Income Details
    ഫോം-16 വെച്ചു കൊണ്ടാണ് Income Details എന്ന ടാബ് പൂരിപ്പിക്കേണ്ടത്. Income from Salary എന്നതിന് നേരെ നമ്മുടെ Net Salary Income ആണ് ചേര്‍ക്കേണ്ടത്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക. ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied  എന്ന് സെലക്ട് ചെയ്ത് Income from House Peoperty  എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് തുകയായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലും ഉള്‍പ്പെടുത്തുക

    Tab 4 TDS
    TDS എന്ന നാലാമത്തെ ടാബില്‍ നമ്മള്‍ 2012-13 Previous Year ല്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. മൂന്നു ഭാഗങ്ങളാണ് ഈ ടാബിന് ഉള്ളത്. SCH TDS1. Details of Tax Deducted at Source from SALARY [As per FORM 16 issued by Employer(s)] എന്നതാണ് ഒന്നാമത്തെ ഭാഗം. ശമ്പളത്തില്‍ നിന്നും പിടിച്ച വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുക.
    SCH TDS2. Sch TDS2 Details of Tax Deducted at Source from Income OTHER THAN Salary [As per Form 16 A issued by Deductor(s)] എന്നതാണ് രണ്ടാമത്തെ ഭാഗം. ഇതില്‍ സാലറിയില്‍ നിന്നല്ലാതെ പിടിച്ചിട്ടുള്ള വിവരങ്ങള്‍ ചേര്‍ക്കുക.
    SCH IT. Details of Advance Tax and Self Assessment Tax Payments എന്നതാണ് മൂന്നാമത്തെ ഭാഗം. ഇവിടെ സ്വന്തമായി അടച്ചിട്ടുള്ള മറ്റ് ടാക്സുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത്രയുമായാല്‍ നാലാമത്തെ ടാബ് അവസാനിച്ചു.
    Tab 5 Taxes Paid and verification
    ഈ ടാബില്‍ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നല്‍കുക. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് കണ്ടു പിടിക്കാവുന്നതാണ്. Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല.
    Tab 6 80G
    80G എന്ന ആറാമത്തെ ടാബില്‍ കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്.
    റിട്ടേണ്‍ വിജയകരമായി പൂരിപ്പിച്ചു കഴിഞ്ഞാല്‍ കണ്‍ഫര്‍മേഷന്‍ മെയില്‍ വരുന്നതാണ്. പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ എറര്‍ മെസേജ് കാണാം. തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. കണ്‍ഫര്‍മേഷന്‍ മെയിലില്‍ നിന്ന് ITR-V ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് പി.ഡി.എഫ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കി ഓപ്പണ്‍ ചെയ്ത് പ്രിന്റ് എടുക്കുക. ഈ ITR-V  പ്രിന്റ് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) Income Tax Department -  CPS, Post Bag No:1, Electronic City Post Office, Bengaluru 560100, Kanrnataka എന്ന അഡ്രസില്‍ അയക്കണം. ഒരു ഓഫീസിലുള്ളവരുടെ ITR-V എല്ലാം കൂടി ഒരു കവറിലിട്ട് അയച്ചാലും മതി.
    ഒരിക്കല്‍ നല്‍കിയ റിട്ടേണില്‍ തെറ്റുകള്‍ കണ്ടാല്‍ എന്തു ചെയ്യണം
    ഒരിക്കല്‍ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ നേരത്തെ പറഞ്ഞ അതേ നടപടി ക്രമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ നല്‍കി ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. ഇതില്‍ രണ്ടാമത്തെ ടാബില്‍ Filing Status എന്ന ഹെഡിന് താെഴെ A21 എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. എന്നിട്ട് സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം  മേല്‍ പറഞ്ഞ അഡ്രസിലേക്ക് അയച്ചാല്‍ മതി
    നാം അടച്ച ടാക്സുകള്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍
    നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ടുള്ളതുമായി ടാക്സ് നമ്മുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇതിനായി ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്സൈറ്റില്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന ടാബില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    അപ്പോള്‍ വരുന്ന പേജില്‍ Confirm ചെയ്തു കഴിഞ്ഞാല്‍ TRACE എന്ന വെബ്സൈറ്റിലേക്ക് പ്രവേശിക്കും. ഇവിടെ Assessment Year മുതലായ കാര്യങ്ങള്‍ നല്‍കിയാല്‍ നാം ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. HTML ഫോര്‍മാറ്റിലോ PDF ഫോര്‍മാറ്റിലോ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്.












    ഇന്‍കം ടാക്സ് സൈറ്റില്‍ പാസ്സ്‌വേഡ് റീസെറ്റു ചെയ്യുന്ന വിധം

    ഇന്‍കം ടാക്സ് സൈറ്റില്‍ ലോഗിന്‍ ചെയ്തെങ്കില്‍ മാത്രമേ ഇ റിട്ടേണുകള്‍ അപ്‌ലോഡ്ചെയ്യാനാവൂ. പക്ഷേ കഴിഞ്ഞ വര്‍ഷം ലോഗിന്‍ ചെയ്‌തതിനു ശേഷം ഈ വര്‍ഷമായിരിക്കും പലരും  സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. മിക്കവരും ലോഗിന്‍ പാസ്‌വേഡ് മറന്നു പോയിരിക്കും. ലോഗിന്‍ പാസ്സ്‌വേഡ് മറന്നു പോയാന്‍ എങ്ങനെയാണ് പുതിയ പാസ്സ്‌വേഡ് ലഭിക്കുന്നത്. ഈ സംശയം പലര്‍ക്കും ഉണ്ടായിരിക്കും. വളരെ എളുപ്പത്തില്‍ പുതിയ പാസ്സ്‌വേഡ് നമുക്കു തന്നെ ജനറേറ്റ് ചെയ്യാവുന്നതേയുള്ളൂ.
    ആദ്യമായി ഇന്‍കംടാക്സ് സൈറ്റിന്റെ ലോഗിന്‍ പേജില്‍ പ്രവേശിക്കുക. ഈ പേജില്‍ UserID, Password, Captche Code എന്നിവ ടൈപ്പ് ചെയ്യാനുള്ള ടെക്‌സ്‌റ്‌റ് ബോക്‌സുകള്‍ കാണാം. ഇവയുടെ ഏറ്റവും താഴെയായി Forgot Password എന്ന ലിങ്ക് കാണാം. ഈ ലിങ്കില്‍ ക്ലിക്ലിക്ക് ചെയ്യുക. Reset Password എന്ന പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നതു കാണാം.
    ഇവിടെ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ടൈപ്പ് ചെയ്യാനുള്ളത്. User Id യും Captche Code ഉം . ഇവ രണ്ടും ശരിയായി ടൈപ്പ് ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. രണ്ടും ശരിയായ രീതിയിലാണ് ടൈപ്പ് ചെയ്തതെങ്കില്‍ Reset Password ന്റെ അടുത്ത പേജിലേക്ക് പ്രവേശിക്കും.
    ഈ പേജില്‍ User ID ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടായിരിക്കും. പാസ്സ്‌വേഡ് റീസെറ്റ് ചെയ്യണമെങ്കില്‍ 3 ഓപ്ഷന്‍ അനുസരിച്ചു മാത്രമേ കഴിയുകയുള്ളൂ. 1.  Answer Secret Question 2. Upload Digital Signature Certificate 3.Enter e-Filed Acknowledgement Number and Bank Account Number ഇവയില്‍ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്യുക. രണ്ടാമത്തെ ഓപ്ഷന്‍ പൊതുവെ ആരും ഉപയോഗിക്കാത്തതു കൊണ്ട് ഒന്നും മൂന്നും ഉപയോഗിക്കുന്നതാണ് അഭികാമ്യം.
    ഓരോ ഓപ്ഷനും സെലക്ട് ചെയ്യുമ്പോള്‍ നല്‍കേണ്ട ഡാറ്റ ഇവിടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഡാറ്റ കൃത്യമായി നല്‍കിയ ശേഷം Validate ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ പാസ്സ് വേഡ് നല്‍കാനുള്ള
    പേജിലേക്ക് എത്തിച്ചേരും ഇവിടെ നമുക്ക് ഇഷ്ടമുള്ള പാസ്സ്‌വേഡ് നല്‍കി ഒരിക്കല്‍ക്കൂടി Retype ചെയ്ത് Submit ചെയ്താല്‍ പാസ്സ്‌വേഡ് റീസെറ്റു ചെയ്യപ്പെടും.ഈ പ്രസ്താവിച്ച രീതിയിലൊന്നും പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള ഒരു റിക്വസ്റ്റ് validate@incometaxindia.gov.in എന്ന ഇ-മെയിലിലേക്ക് അയച്ചാല്‍ മതി. റിക്വസ്റ്റില്‍ താങ്കളുടെ പാന്‍ നമ്പര്‍, പേര്, ജനന തീയതി,  പിതാവിന്‍റെ പേര്, പാന്‍കാര്‍ഡ് പ്രകാരമുള്ള വിലാസം എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ വെരിഫൈ ചെയ്തതിന് ശേഷം പുതിയ പാസ്‍വേര്‍ഡ് താങ്കള്‍ക്ക് മറുപടി ഇ-മെയിലായി ലഭിക്കും. മറുപടി ലഭിക്കുന്നതിന് ഒരാഴ്ചയോളം സമയമെടുത്തേക്കാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers