- സോഫ്റ്റ്‌വെയറില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തത്സമയം ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.
- Database Error എന്ന മെസ്സേജ് കാണിക്കുമ്പോള്‍ ആവര്‍ത്തിച്ച് അതേ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രസ്തുത പേജ് ഓപ്പണ്‍ ചെയ്തു വരുന്നതായി കാണുന്നു.
നിര്‍ദ്ദേശങ്ങള്‍
1. 6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
3. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
4. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
4. UID പുതുതായി രേഖപ്പെടുത്തേണ്ടവര്‍ Sampoornaയിലാണ് enter ചെയ്യേണ്ടത്.
5. EID മാത്രം ഉള്ളവര്‍ Enter EID ലിങ്ക് ക്ലിക്ക് ചെയ്ത് enter ചെയ്യാവുന്നതാണ്.
ഇവിടെ കൊടുത്തിരിക്കുന്ന ബട്ടണുകളാണ് ഹോം പേജില്‍ കാണുന്നത്.
Instructions : മുകളില്‍ കൊടുത്തിരിക്കുന്ന പൊതു നിര്‍ദ്ദേശങ്ങളാണ് Instructions ല്‍ ഉള്ളത്.
6th Working Day Report: AEO/DEO ഓഫീസില്‍ കൊടുത്ത 6th working day report ന്റെ കോപ്പിയാണ് ഈ പേജില്‍ കാണുന്നത്.
Entry Form EID : EID ഇല്ലാത്ത കുട്ടികളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഈ പേജില്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.
Edit EID : EID നമ്പറുകള്‍ എഡിറ്റു ചെയ്യാനുള്ള പേജ്.
Class Wise Print : ഓരോ ക്ലാസ്സിലേയും കുട്ടികളുടെ ലിസ്റ്റ് ഇവിടെ നിന്നും പ്രിന്റ് എടുക്കാവുന്നതാണ്. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാതെ പ്രിന്റ് എടുക്കുമ്പോള്‍ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ പ്രിന്റ് എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് HM/Class Teacher എന്നിവര്‍ ഒപ്പു വെക്കണം. 6th Working day ലിസ്റ്റില്‍ പെടാത്ത അധികമായ കുട്ടികളുണ്ടെങ്കില്‍ ഈ പേജില്‍ നിന്നും Remove ചെയ്യേണ്ടതാണ്. ഈ പേജില്‍ കാണുന്ന Submit ബട്ടണ്‍ കണ്‍ഫേം ചെയ്യാനുള്ളതല്ല. Submit ബട്ടണ്‍ ക്ലിക്ക് ചെയ്താലും Edit ചെയ്യാവുന്നതാണ്.
Certificate : സ്കൂളിലെ കുട്ടികളുടെ എണ്ണം Consolidate ചെയ്തത ഫോം ഈ പേജില്‍നിന്നും പ്രിന്റ് എടുക്കാവുന്നതാണ്.
ചിത്രങ്ങളുടെ സഹായത്തോടെയുള്ള വിശദീകരണം താഴെ കൊടുത്തിരിക്കുന്നു.
സമ്പൂര്‍ണ്ണ യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ നല്‍കി കയറുമ്പോള്‍ കാണുന്ന 6th working day Report-Academic Year 2014-15 എന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഹോം പേജ് താഴെ കാണാം.
6th working day Report
ഇടതു വശത്തെ 6th working day Report എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ AEO/DEO ഓഫീസില്‍ നല്‍കിയ 6th working day strength ന്റെ കോപ്പി ഇവിടെ കാണാം.
ഇടതു വശത്തെ Entry Form EID ക്ലിക്ക് ചെയ്യുമ്പോള്‍ EID ലഭിക്കാത്ത കുട്ടികളുടെ ലിസ്റ്റ് കാണാം.
Edit EIDClass wise print
ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണത്തേക്കാള്‍ കുടുതല്‍ എണ്ണം കാണുകയാണെങ്കില്‍ ഇടതു വശത്തെ Class wise print എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ Division ക്രമത്തിലുള്ള കുട്ടികളുടെ പേരുകള്‍ കാണാം. പേരിന്റെ അവസാനം കാണുന്ന Remove ബട്ടണില്‍ ക്ലിക്ക് ചെയ്ത് കുട്ടിയെ Remove ചെയ്യാവുന്നതാണ്. ഇങ്ങനെ Remove ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും കുട്ടി Remove ആകുന്നതല്ല.
Certificate
സ്കൂളിലെ കുട്ടികളുടെ എണ്ണം Consolidate ചെയ്തത ഫോം ഈ പേജില്‍നിന്നും പ്രിന്റ് എടുക്കാവുന്നതാണ്
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....