important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Reports in SAMPOORNA

സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഡിവിഷന്‍ തിരിച്ചുള്ള റിപ്പോര്‍ട്ട്, എല്ലാ ക്ലാസ്സിലേയും APL/BPL കുട്ടികളുടെ ലിസ്റ്റ് അതല്ലെങ്കില്‍ ഓരോ ക്ലാസ്സിലേയും കുട്ടികളുടെ ജാതി തിരിച്ചുള്ള ലിസ്റ്റ്. ഇങ്ങനെ വിവിധ റിപ്പോള്‍ട്ടുകള്‍ മേലധികാരികള്‍ ആവശ്യപ്പെടുമ്പോഴാണ് ഓരോ ക്ലാസ്സധ്യാപകനും എഴുതിത്തുടങ്ങുന്നത്. അഡ്‌മിഷന്‍ നമ്പര്‍, പേര്, ജനനത്തിയതി, വീട്ടുപേര്, രക്ഷിതാവിന്റെ പേര് തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തി കുട്ടികളുടെ ലിസ്റ്റ് എഴുതിയുണ്ടാക്കുമ്പോഴേക്കും ഒന്നു രണ്ട് പിരീഡ് അവസാനിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ എത്ര തവണയാണ് നമുക്ക് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കേണ്ടി വരുന്നത്. ഇത്തരം ലിസ്റ്റുകള്‍ മുന്‍ കൂട്ടി തയ്യാറാക്കി വെയ്ക്കുകയാണെങ്കില്‍ യാതൊരു പ്രയാസവുമില്ലാതെ തന്നെ ഹെഡ്‌മാസ്റ്റര്‍ക്ക് ക്ലാസ്സദ്ധ്യാപകന്റെ സഹായമില്ലാതെ തന്നെ മിനിട്ടുകള്‍ക്കകം പ്രിന്റ് എടുക്കാന്‍ സാധിക്കും. ഇതിനുള്ള സൗകര്യം സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപ്‌ഡേഷനുകള്‍ റിപ്പോര്‍ട്ടിലും പ്രതിഫലിക്കുകയും ചെയ്യും.

സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറിലൂടെ നമ്മുടെ വിദ്യാലയത്തിലേക്കാവശ്യമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ജനറേറ്റ്  ചെയ്യാമെന്നു നോക്കാം.

നമുക്കാവശ്യമുള്ള റിപ്പോര്‍ട്ടുകള്‍ അനുയോജ്യമായ പേരുകളില്‍ സേവ് ചെയ്തു വച്ചാല്‍ മതി. യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ എത്തിച്ചേരുന്ന ഹോം പേജാണ് താഴെ കാണുന്നത്. ഈ  ഡാഷ്ബോഡിലെ Report എന്ന ബട്ടണില്‍ ക്ലിക്ക്
ചെയ്യുകയാണ് ആദ്യം വേണ്ടത്. സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും പൂര്‍ണ്ണമായും കൃത്യമായതുമായ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉണ്ടായിരിക്കണമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. 6th Working day യുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മിക്കവാറും സ്കൂളുകള്‍ തങ്ങളുടെ സമ്പൂര്‍ണ്ണ സൈറ്റ് പരമാവധി കൃത്യത വരുത്തിയിട്ടുമുണ്ടാകും. അതുകൊണ്ടു തന്നെ സമ്പൂര്‍ണ്ണയില്‍ നിന്നും കിട്ടുന്ന റിപ്പോര്‍‍ട്ടുകള്‍ ആധികാരികവും ആയിരിക്കും. ഡാഷ് ബോഡില്‍ കാണുന്ന Report എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് കസ്റ്റമൈസ് ചെയ്യാനുള്ള പേജിലേക്കാണ് എത്തിച്ചേരുക. ഈ പേജില്‍ Report Name, Select Creteria, Input Creteria to be used in search,  Class and Division, Select and order the fields, to be shown in the report  എന്നിങ്ങനെ വിവിധ ഭാഗങ്ങള്‍ കാണാം.
Report Name എന്നുള്ളിടത്ത് നാം ക്രിയേറ്റ് ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ പേര് നല്‍കുക. ഏത് തരത്തിലുള്ള റിപ്പോര്‍ട്ട് എന്നു നോക്കിയിട്ട് പേരു നല്‍കുന്നതായിരിക്കും ഉചിതം. പിന്നീട് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ക്രിയ്യേറ്റ് ചെയ്തു കഴിയുമ്പോള്‍ നമുക്ക് വേണ്ട റിപ്പോര്‍ട്ട് തെരെഞ്ഞ് കണ്ടു പിടിച്ച് പ്രിന്റ് എടുക്കാന്‍ അനുയോജ്യമായ പേരുകള്‍ നല്‍കുന്നത് ഉപകാരപ്രദമായിരിക്കും. അതിനു ശേഷം തൊട്ടു താഴെയായി കാണുന്ന Select Creteria  എന്ന ഹെഡിങിനു താഴെയുള്ളവയില്‍ നമുടെ റിപ്പോര്‍ട്ടില്‍ വരേണ്ട ഇനങ്ങള്‍ ടിക്ക് മാര്‍ക്ക് നല്‍കുക.
തുടര്‍ന്ന് Creteria എന്നതിനു താഴെ കാണുന്ന Input Creteria to be used in search എന്ന ഭാഗത്തേക്ക് എത്തുക. ഇവിടെ ആവശ്യമുണ്ടെങ്കില്‍ Creterias Define ചെയ്യാം. Creteria നല്‍കുകയാണെങ്കില്‍ അതിനനുസരിച്ചുള്ള ഡാറ്റയായിരിക്കും റിപ്പോര്‍ട്ടില്‍ കാണുക. Date of birth greater than 01/01/2010 എന്ന് കൊടുത്തു കഴിഞ്ഞാല്‍ 01/01/2010 ന് ശേഷം ജനനത്തിയതിയുള്ള കുട്ടികളുടെ പേരുകള്‍ മാത്രമേ ലിസ്റ്റ് ചെയ്യപ്പെടുകയുള്ളൂ. Admission Number begin with 8 എന്നു നല്‍കിക്കഴിഞ്ഞാല്‍ 8 ല്‍ ആരംഭിക്കുന്ന Admission നമ്പര്‍ ഉള്ള കുട്ടികളുടെ പേരുകള്‍ മാത്രമേ ലിസ്റ്റ് ചെയ്യപ്പെടുകയുള്ളൂ.
അടുത്തതായി ക്ലാസ്സ് ഡിവിഷന്‍ എന്ന ക്രമത്തില്‍ ടിക്ക് മാര്‍ക്ക് നല്‍കി സെലക്ട് ചെയ്യണം. ക്ലാസ്സ് മാത്രമായോ ഡിവി‍ഷന്‍ മാത്രമായോ സെലക്ട് ചെയ്യാം. ക്ലാസ്സ് മാത്രമാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ പ്രസ്തുത ക്ലാസ്സിലെ എല്ലാ ഡിവിഷനിലേയും കുട്ടികളുടെ പേരുകളായിരിക്കും കാണിക്കുക. ഒരു ക്ലാസ്സ് മാത്രമായോ ഒന്നില്‍ കൂടുതല്‍ ക്ലാസ്സുകളായോ സെലക്ട് ചെയ്യാവുന്നതാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ക്ലാസ്സുകള്‍ സെലക്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ടില്‍ പേരുകള്‍ ഇടകലര്‍ന്ന് വരുന്നതായി കാണാം. അതുകൊണ്ട് ഒരു ക്ലാസ്സ് മാത്രമായോ ഒരു ഡിവിഷന്‍ മാത്രമായോ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ് നല്ലത്.
അടുത്തതായി Select and order the fields to  be shown in the report. എന്ന ഭാഗത്തേക്ക് പ്രവേശിക്കാം. ഇവിടെയാണ് നമ്മുടെ റിപ്പോര്‍ട്ടില്‍ ഏതെല്ലാം ഫീല്‍ഡുകള്‍ വേണമെന്നും അവ ഏതു ക്രമത്തില്‍ ആയിരിക്കണമെന്നും ഡിഫൈന്‍ ചെയ്യുന്നത്. ഓരോ ഫീല്‍ഡിന്റേയും വലതു വശത്തുള്ള ചുവന്ന ആരോ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത ഫീല്‍ഡ് വലതു വശത്ത് ലിസ്റ്റ് ചെയ്യപ്പെടും. ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെടുന്ന ഫീല്‍ഡുകള്‍ ഓരോന്നും മുകളിലേക്കോ താഴേക്കോ മാറ്റാവുന്നതാണ്. ഇവിടെ നല്‍കുന്ന ക്രമത്തിലായിരിക്കും റിപ്പോര്‍‍ട്ടിലും കോളങ്ങള്‍ ക്രമീകരിക്കപ്പെടുക. ഏറ്റവും വലത്തേ അറ്റത്ത് കാണുന്ന ചുവന്ന Left Arrow മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇത്രയുമായിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് സേവ് ചെയ്യാം. പേജിന്റെ ഏറ്റവും താഴെ വലതു വശത്തായാണ് Save ബട്ടണ്‍ ഉള്ളത്. നാം നേരത്തെ നല്‍കിയ പേരില്‍ ഒരു റിപ്പോര്‍ട്ട് സേവ് ചെയ്തിരിക്കുന്നതായി കാണാം. ക്രിയ്യേറ്റ് ചെയ്യപ്പെട്ട പുതിയ റിപ്പോര്‍ട്ട് താഴെ കാണാം.
ഈ റിപ്പോര്‍ട്ട് പി ഡി എഫ് ഫയലായി കാണണമെങ്കില്‍ വലതു വശത്ത് കാണുന്ന Show Report എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. റിപ്പോര്‍ട്ട് Delete ചെയ്യണമെങ്കില്‍ Delete എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം സേവ് ചെയ്തു വച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് വീണ്ടും എടുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. രണ്ട് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എടുക്കാം. 1. Dashboad -> Reports -> Show all Reports 2. Menu Bar -> Reports -> Custom Reports. ഇതൊക്കെയാണെങ്കിലും ഒട്ടേറെ പോരായ്‌മകള്‍ റിപ്പോര്‍ട്ടില്‍ കാണാം. അനുയോജ്യമായ ഹെഡ്ഡിങ് നല്‍കാനാവില്ല, കൂടുതല്‍ കോളങ്ങള്‍ സെലക്ട് ചെയ്താലും പി ഡി എഫ് ഫയലില്‍ അവ മുഴുവന്‍ വരാറില്ല, സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും പേരുകള്‍ റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്നില്ല. എങ്കിലും എഴുതിയുണ്ടാക്കുന്ന പ്രയാസം ഓര്‍ക്കുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഏറെ ഉപകാരപ്രദം തന്നെ. ഈ പോസ്റ്റ് ഉപകാരപ്രദമായോ ... കമന്റുകള്‍ പ്രതീക്ഷിക്കുന്നു.....

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers