ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ പുതിയ ആക്ടിവിറ്റി പുസ്തകമാണ് കളിപ്പെട്ടി. പ്രൈമറിക്ലാസുകളില്‍ ഉപകാരപ്പെടുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. ഗണിതം പരിസരപഠനം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങള്‍ കളിപ്പെട്ടിയിലുണ്ട്. കളിയിലുടെ പഠനം എന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. ഈ പാഠപുസ്തകത്തിലെ പാഠങ്ങള്‍ മാത്രമായി ക്ലാസില്‍ അവതരിപ്പിക്കുന്നതിനു പകരം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെടുത്തിയിട്ടാണ് കളിപ്പെട്ടി കൈകാര്യം ചെയ്യേണ്ടത് എന്ന് അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്നു. ഉദാഹരണമായി പല പാഠഭാഗങ്ങളിലേയും എന്‍ട്രി ആക്ടിവിറ്റിയായി കളിപ്പെട്ടി ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ഭാഷയിലെ അധികപ്രവര്‍ത്തനമായി കളിപ്പെട്ടി ഉപയോഗപ്പെടുത്താം. നമ്മുടെ കുട്ടികള്‍ ഏറെ താല്‍പര്യത്തോടെ കമ്പ്യൂട്ടര്‍ പഠനത്തെ സ്വീകരിക്കുമെന്നതില്‍ സംശയമില്ല.
കളിപ്പെട്ടിയിലെ ഗെയിമുകള്‍ ഒരു പാക്കേജ് ആയി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പാക്കേജ് ഉബുണ്ടുവില്‍ ഇന്‍സ്റ്റള്‍ ചെയ്താല്‍ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. എങ്ങനെയാണ് പാക്കേജ് ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്ന് നോക്കാം.
- നിങ്ങളുടെ കമ്പ്യുട്ടറില്‍ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിരിക്കണം
- ഉബുണ്ടുവിന്റെ 14.04 പതിപ്പാണ് ഉണ്ടായിരിക്കേണ്ടത്. എങ്കില്‍ മാത്രമേ കളിപ്പെട്ടി പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കു
- കളിപ്പെട്ടി പാക്കേജ് നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് കളിപ്പെട്ടി പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുക്കുക
- ഇതൊരു സിപ്പ്ഡ് പാക്കേജ് ആയി LP_OS_Packages.tar എന്ന പേരിലായിട്ടായിരിക്കും ഡൗണ്‍ലോഡ് ചെയ്യപ്പെടുക.
- ഡൗണ്‍ലോഡിങ് കഴിഞ്ഞാല്‍ പ്രസ്തുത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extact Here എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- Extracting കഴിഞ്ഞാല്‍ LP_OS_Packages എന്ന പേരില്‍ പുതിയ ഒരു ഫോള്‍ഡര്‍ വന്നിരിക്കുന്നത് കാണാം
- ഈ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.
- ഈ ഫോള്‍ഡറിലെ install.sh എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ വരുന്ന പേജിലെ Permission എന്ന ടാബ് ക്ലിക്ക് ചെയ്ത് Allow Executing file as programe എന്നതില്‍ ടിക്ക് മാര്‍ക്ക് ഇല്ലെങ്കില്‍ ടിക്ക് മാര്‍ക്ക് നല്‍കി പേജ് ക്ലോസ് ചെയ്യുക
- install.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഉബുണ്ടുവിന്റെ പഴയ പതിപ്പാണെങ്കില്‍ എറര്‍ മെസ്സേജ് കാണാം
- റൂട്ട് പാസ്‌വേഡ് ചോദിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ റൂട്ട് പാസ്‌വേഡ് നല്‍കുക
- ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
- കമ്പ്യൂട്ടറിന്റെ ഡസ്ക്ടോപ്പ് കളിപ്പെട്ടിയിലേക്ക് മാറിയിട്ടുണ്ടാകും
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....