ഉബുണ്ടുവില്‍ മലയാളം ടൈപ്പിങ് എങ്ങനെയെന്നു നോക്കാം. ഇതിനായി കീ ബോഡ് ലേ ഔട്ടിലേക്ക് മലയാളവും കൂടി ഉള്‍പ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ പറഞ്ഞിരിക്കുന്നു.
Step 1
Application ->Preferance -> Keyboard എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. കീ ബോഡ് വിന്‍ഡോ വിന്റെ Layout എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന Layout വിന്‍ഡോ യില്‍ Country, India എന്നും Variants, India Malayalam എന്നും സെലെക്ട് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലേ ഔട്ടില്‍ മലയാളം ഉള്‍പ്പെട്ടിട്ടുണ്ടാവും. പാനലില്‍ കാണുന്ന USA എന്ന ലേഔട്ടില്‍ ക്ലിക്ക് ചെയ്താല്‍ Ind എന്ന് മാറുന്നചു കാണാം. ഇനി റൈറ്റര്‍ ഓപ്പണ്‍ ചെയ്ത് (Applicatios -> Office -> OppenOffice.Org Word Processer) മലയാളത്തില്‍ ടൈപ്പുചെയ്യാം.
മലയാളം അക്ഷരങ്ങള്‍ PDF FILE DOWNLOAD
മലയാളം കീ ബോഡ് ലേ ഔട്ട് താഴെ കൊടുത്തിരിക്കുന്നു.
സ്വരാക്ഷരങ്ങള്‍
മിക്കവാറും എല്ലാ സ്വരാക്ഷരങ്ങളും കീ ബോഡിന്റെ ഇടതു വശത്തായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യത്യാസമുള്ളത് ഋ എന്ന സ്വരാക്ഷരത്തിനും ഃ എന്ന ചിഹ്നത്തിനും മാത്രമാണ്. ഷിഫ്റ്റ് കീ അമര്‍ത്തിപ്പിടിച്ചാണ് സ്വരാക്ഷരങ്ങള്‍ ടൈപ്പ് ചെയ്യേണ്ടത്.
വ്യഞ്ജനാക്ഷരങ്ങള്‍
മിക്കവാറും എല്ലാ വ്യഞ്ജനാക്ഷരങ്ങളും കീ ബോഡിന്റെ വലതു വശത്തായിട്ടാമ് ക്രമീകരീച്ചിരിക്കുന്നത്. ങ ഞ ണ ന മ എന്നീ വ്യഞ്ജനാക്ഷരങ്ങള്‍ ഒഴികെയുള്ളവ ഒരു പോലെ ടൈപ്പു ചെയ്യാം
ക - k
ഖ - K (shift + k)
ഗ - i (ക യുടെ തൊട്ടു മുകളില്‍)
ഘ - I ( (shift + i)
ച - ;
ഛ - : (shift + ;)
ജ - p (ച യുടെ തൊട്ടു മുകളില്‍)
ഝ - P ((shift + p)
ട - '
ഠ - (shift +')
ഡ - [
ഢ - { (shift + [)
ത - l
ഥ - L (shift + l)
പ - h
ഫ - H (shift + h)
ബ - y
ഭ - Y (shift + y)
കൂട്ടക്ഷരങ്ങള്‍
d എന്ന കമ്പയിലര്‍ ഉപയോഗിച്ചാണ് എല്ലാ കൂട്ടക്ഷരങ്ങളും ടൈപ്പു ചെയ്യുന്നത്
ചില്ലക്ഷരങ്ങള്‍
d ] എന്നിവ എല്ലാത്തിനും ഉള്ളതായി കാണാം.
റോസ്‌ലിന്‍ , അപ്‌ലറ്റ് തുടങ്ങിയവ ടൈപ്പ് ചെയ്യുമ്പോള്‍ റോസ്ലിന്‍ , അപ്ലറ്റ് എന്നിങ്ങനെ വരുമ്പോള്‍ zero width non jointer ആയ '\' കൂടി ചേര്‍ക്കണം. അതായത് അപ്‌ലറ്റ് എന്ന് ടൈപ്പ് ചെയ്യാന്‍ അപ് എന്ന് കഴിഞ്ഞിട്ട് \ എന്ന കേരക്ടര്‍ കൂടി ചേര്‍ത്ത് ലറ്റ് എന്ന് ടൈപ്പ് ചെയ്യുക. അപ്‌ലറ്റ്- Dhd\nJdJd
മലയാളം ടൈപ്പിങ് ഓണ്‍ലൈനില്‍
മലയാളം ടൈപ്പിങ് പഠിക്കാതെ തന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകള്‍ നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു വെബ്സൈറ്റിനെപ്പറ്റി താഴെ പറഞ്ഞിരിക്കുന്നു
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....