ചില വെബ് സൈറ്റുകളിലേക്ക പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില കമ്പ്യൂട്ടറുകളില്‍ മോസില്ല ഫയര്‍ഫോക്സ് അപ് ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഉദാഹരണമായി Teachers Package സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ഇങ്ങനെ കാണാറുണ്ട്. മോസില്ല ഫയര്‍ഫോക്സ് അപ്ഗ്രേഡ് ചെയ്യുകയാണ് വേണ്ടത്. മോസില്ല ഫയര്‍ഫോക്സ് അപ്ഗ്രേഡ് ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ കാണിച്ചിരിക്കുന്നു.
Step 1
മോസില്ല ഫയര്‍ഫോക്സ് അപ്ഗ്രേഡ് ചെയ്യാനുള്ള ഫയല്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. ഡൗണ്‍ലോഡ്സ് എന്ന ഫോള്‍ഡറിലായിരിക്കും ഈ ഫയല്‍ സേവ് ആയിട്ടുണ്ടാവുക. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നത് താഴെ കാണുന്നതു പോലുള്ള ഒരു Zipped ഫയല്‍ ആയിരിക്കും.
Step 2
Zipped ഫയലിനെ Extract ചെയ്യുകയാണ് അടുത്ത Step. ഡൗണ്‍ലോഡ് ചെയ്തെടുത്ത സിപ്പ്ഡ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here എന്ന ഓപ്ഷനിലൂടെ Extract ചെയ്യുക.
Step 3
Extract ചെയാതെടുത്ത ഫയല്‍ താഴെ ചിത്രത്തില്‍ കാണുന്നതു പോലെ ആയിരിക്കും.
ഈ ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലെ Install Firefox10എന്ന ഫയല്‍ കാണാം.
ഈ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Run in Terminal ല്‍ ഓപ്പണ്‍ ചെയ്യുക. ഇപ്പോള്‍ ഉബുണ്ടുവിന്റെ റൂട്ട് പാസ് വേഡ് ചോദിക്കുകയാണെങ്കില്‍ അത് നല്‍കി Enter key പ്രസ്സ് ചെയ്താല്‍ താഴെ കാണുന്നതു പോലെ ഇന്‍സ്റ്റലേഷന്‍ നടക്കുന്നതു കാണാം.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മോസില്ല ഫയര്‍ഫോക്സ് ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്യുക. ആദ്യത്തെ പ്രശ്നം പരിഹരിച്ചിട്ടുണ്ടാകും
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....