PRE MATRIC MINORITY SCHOLARSHIP 2013 - 14
Directions for Applicants - Directions for Schools - Income Certificate not wanted Circular - Webdite - Application Form
അപേക്ഷകനുള്ള നിര്‍ദ്ദേശങ്ങള്‍
1.സര്‍ക്കാര്‍ എയിഡഡ്, അണ്‍ എയിഡഡ് (അംഗീകൃതം) , അഫിലിയേഷനുള്ള സി ബി എസ് സി, ഐ സി എസ് സി സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ , ബുദ്ധിസ്റ്റ്, പാഴ്സി എന്നീ മത വിഭാഗങ്ങളില്‍ പെടുന്നകുട്ടികളാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2. വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തു. സര്‍ക്കുലര്‍ മുകളില്‍
3. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും ഈ വര്‍ഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
4.മുന്‍ വര്‍ഷം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) തുക ലഭിച്ചവര്‍ Renewal എന്ന കോളം ടിക്ക് ചെയ്യണം
5.അപേക്ഷയില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഉണ്ടായിരിക്കണം.
6.രക്ഷാകര്‍ത്താവിന്റെ വരുമാനം രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.(സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയത്)
സ്കൂള്‍ അധികാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1.രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
2. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
3.ഒരു കുടുംബത്തിലെ പരമാവധി 2 പേര്‍ക്ക് മാത്രമേ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അര്‍ഹതയുള്ളൂ.
4. വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
5.മുസ്ലിം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) , പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ഒ ബി സി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകക്കു മാത്രമേ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടാവൂ.
6.N2/22494/13/DPI എന്ന നമ്പറിലുള്ള പൂരിപ്പിച്ച അപേക്ഷ മാത്രമേ സ്വീകരിക്കാവൂ.
7.ആധാര്‍ / യു ഐ ഡി നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്.
8. അപേക്ഷകള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.
9. അപേക്ഷകള്‍ വെബ്സൈറ്റില്‍ 01-07-2013 മുതല്‍ 31-07-2013 വരെ രേഖപ്പെടുത്താം.
10. അപേക്ഷകള്‍ ഓണ്‍ ലൈന്‍ ചെയ്യുന്നതിന് ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് അപേക്ഷ ഒന്നിന് 1 രൂപ നിരക്കില്‍ നല്‍കുന്നതാണ്.
11.അപേക്ഷ ഓണ്‍ ലൈന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്
12. ഡാറ്റ ഓണ്‍ ലൈന്‍ എന്‍ട്രി നടത്തിക്കഴിഞ്ഞുള്ള റിപ്പോര്‍ട്ട് AEO/DEO ഓഫീസില്‍ 05-08-2013 ന് സമര്‍പ്പിക്കേണ്ടതാണ്.
13. അപേക്ഷകരില്‍ നിന്നും 31-07-2013 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കാവുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....