സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ യൂസര്‍ കോഡും പാസ്‍വേഡും ആവശ്യമാണല്ലോ. DDO യുടെ/Head of the Office ന്റെ PEN ആയിരിക്കും സാധാരണയായി യൂസര്‍ കോഡ്. പാസ്‌വേഡ് നമുക്ക് ഇഷ്ടമുള്ളത് നല്‍കാം. ചിലപ്പോള്‍ പാസ്‍വേഡ് മറന്നു പോയേക്കാം ഇങ്ങനെ വരുമ്പോള്‍ ഇതുവരെ നാം ആശ്രയിച്ചിരുന്നത് DMU മാരെയാണ്. ചില DMU മാരെങ്കിലും സൗകര്യത്തിനും സമയത്തിനുമനുസരിച്ചാണ് മറന്നു പോയ പാസ്‍വേഡ് മാറ്റിത്തരുന്നത്. പലപ്പോഴും ഇങ്ങനെയുള്ള DMU മാര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. എടുത്താല്‍ തന്നെ തൃപ്തികരമായ മറുപടി ലഭിക്കാറുമില്ല. ഇതിനെല്ലാം ഒരു പരിഹാരമായാണ് സ്പാര്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതിയ അപ്ഡേഷന്‍. പാസ്സ്‌വേഡ മറന്നു പോയാല്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്.......
സ്പാര്‍ക്കിലെ ലോഗിന്‍ പേജില്‍ Sign in ബട്ടണ് തൊട്ടു ഇടതു വശത്തായി Forgot Your Password എന്ന ബട്ടണ്‍ കണ്ടിരിക്കുമല്ലോ ?
തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, E-mail Address എന്നിവ നല്‍കി Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും. മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.
ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ് വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. SMS ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള പേജ് കാണാം. രണ്ട് ബോക്സുകളിലും പുതിയ പാസ്സ്‌വേഡ് തെറ്റില്ലാതെ എന്‍റര്‍ ചെയ്യണം. പാസ്സ്‌വേഡ് തെരെഞ്ഞെടുക്കുന്നത് വലതു വശത്ത് കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം. തുടര്‍ന്ന് Confirm ബട്ടണ്‍ അമര്‍ത്തുക
Complete Contact Details of DDO
DDO യുടെ Contact Details ല്‍ ഇതുവരെ പ്രസ്തുത വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ Main Menu എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലുള്ള ഒരു മെസ്സേജ് വരുന്നതു കാണാം.
ഇവിടെ Yes ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ DDO യുടെ പാസ്സ്‌വേഡ് മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കാനുള്ള പേജില്‍ എത്തിച്ചേരുന്നതാണ്. അല്ലെങ്കില്‍ No ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം Contact Details ല്‍ (Main Menu -> Service Matters -> Personal Details -> Contact Details) ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ് എന്നിവ നേരിട്ടു ചേര്‍ക്കാവുന്നതാണ്. എയിഡ് സ്കൂളുകള്‍ക്ക് Contact Details നേരിട്ട് എഡിറ്റ് ചെയ്യണമെങ്കില്‍ അണ്‍ലോക്ക് ചെയ്യേണ്ടതായിട്ടുണ്ട്
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....