കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലുമുള്ള പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ അദ്ധ്യയനം നടക്കുന്ന എല്ലാ വിദ്യാലയങ്ങളുടേയും വിവര ശേഖരണം നടത്തുകയും അവയെ പ്രത്യേകമായി തിരിച്ചറിയുന്നതിനും ഭരണ പരമായ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമമാക്കുന്നതിനും വേണ്ടി ഇന്റര്‍നെറ്റ് അധിഷ്ഠിതമായ U-DISE (Unified District Information System for Education)എന്ന സംവിധാനം ആവിഷ്കരിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സഹായങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് വളരെ വേഗത്തില്‍ അറിയുന്നതിന് ഈ സംവിധാനം സഹായിക്കും. ഇതിനായി രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും 11അക്ക തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകള്‍ ഓരോ വിദ്യാലയവും അവരവരുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും പ്രസ്തുത നമ്പറുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
വെബ്സൈറ്റില്‍ എങ്ങനെ പ്രവേശിക്കാം.
സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും പ്രസ്തുത നമ്പറുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
വെബ്സൈറ്റില്‍ എങ്ങനെ പ്രവേശിക്കാം.
- http://www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. (Click Here for Sampoorna Doubts) അല്ലെങ്കില്‍ മുകളില്‍ കാണുന്ന WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് നേരിട്ട് വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
- എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
- ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
- വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
- ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
- സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. അവ ശരിയാണെന്ന് ഉറപ്പു വരുത്തുക.
- സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായി എന്റര്‍ ചെയ്യുക
- സ്കൂളിന്റെ പ്രാഥമിക വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ സമ്പൂര്‍ണ്ണ സൈറ്റിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.
- സമ്പൂര്‍ണ്ണ സ്കൂള്‍ ലവലില്‍ കണ്‍ഫേം ചെയ്തിട്ടുണ്ടെങ്കില്‍ U-DISE സൈറ്റില്‍ പ്രവേശിക്കുന്നതിന് പ്രയാസമനുഭവപ്പെടുന്നതായി കാണുന്നു. അങ്ങനെ വരുമ്പോള്‍ സമ്പൂര്‍ണ്ണ കണ്‍ഫേം Un Confirm ചെയ്താല്‍ മതി
ഐടി അറ്റ് സ്കൂളിന്റെ സൈറ്റില്‍ പ്രവേശിച്ച് ഹോം പേജിലെ ഇടതു വശത്തെ school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ് സൈറ്റിലേക്ക് കടക്കാം.
യൂസര്‍ ഐഡി, പാസ്സ്‍വേഡ് എന്നിവ നല്‍കി Sign In ചെയ്യുക.
ഇവിടെ UDISE Code, Select Bank, Select Branch, Account No എന്നിവ നല്‍കി Submit ചെയ്യുക. Submit ചെയ്ത് കഴിഞ്ഞതിനു ശേഷമാണ് Print ബട്ടണ്‍ കാണാന്‍ സാധിക്കുക. Submit ചെയ്ത് കഴിഞ്ഞ ശേഷവും എഡിറ്റ് ചെയ്യാവുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....