സംസ്ഥാനത്തെ ഗവ, എയിഡഡ്, മറ്റ് അംഗീകൃത സ്കൂളുകളിലേക്കുള്ള പ്രവേശനവും ട്രാന്‍സ്ഫറുകളും ഓണ്‍ ലൈന്‍ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ് DPI പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി സമ്പൂര്‍ണ്ണ സോഫ്റ്റ്‍വെയറാണ് ആധികാരിക രേഖയായി പരിഗണിക്കുന്നത്. സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ മിക്കവാറും വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. പ്രസ്തുത വിവരങ്ങളായിരിക്കും കുട്ടികളുടെ ടി.സി. യിലും ഉണ്ടായിരിക്കുക. അതിനാല്‍ സമ്പൂര്‍ണ്ണയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളുടെ ആധികാരികത പ്രഥമാധ്യാപകര്‍ ഉറപ്പു വരുത്തേണ്ടതാണ്.
ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ സമ്പൂര്‍ണ്ണയിലാണ് ടിസി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന സ്‌കൂളിലെത്തണം.
എല്‍പി സ്കൂളില്‍ നിന്നും യു പി സ്കൂളിലേക്കും യു പി സ്കൂളില്‍ നിന്നും ഹൈസ്കൂളിലേക്കും വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. പുതിയതായി ചേരാനുദ്ദേശിക്കുന്ന സ്കൂളിനെ പറ്റി കൃത്യമായ ധാരണയോടു കൂടി മാത്രമേ ടി സി ജനറേറ്റ് ചെയ്യാവൂ. ഒരിക്കല്‍ ടി സി ജനറേറ്റ് ചെയ്താല്‍ പിന്നീട് മാതൃവിദ്യാലയത്തിലെ ലിസ്റ്റില്‍ നിന്നും പ്രസ്തുത വിദ്യാര്‍ത്ഥി ഒഴിവാക്കപ്പെട്ടിരിക്കും.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....