important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

How to Register TAN in TRACES




TAN രജിസ്റ്റര്‍ ചെയ്യുന്ന വിധം
ഇന്‍കം ടാക്സിന്റെ പുതിയ നടപടി ക്രമം അനുസരിച്ച് ഓരോ സ്ഥാപനത്തിന്റേയും TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്ററര്‍ ചെയ്ത ശേഷം അതില്‍ നിന്നും Form 16 (Part A) ജനറേറ്റ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യണം. മെയ് 31 നകം ഇത് ശമ്പളത്തില്‍ നിന്നും ടാക്സ് കുറക്കപ്പെട്ട എല്ലാവര്‍ക്കും DDO നല്‍കണം എന്ന് Section 203 പറയുന്നു.
TRACES ല്‍ TAN രജിസ്റ്റര്‍ ചെയ്യുന്നതിനായി
STEP 1
ചുവടെ കൊടുത്ത പേജ് തുറക്കുക. http://contents.tdscpc.gov.in/ ഇതാണ്  TRACES പേജിന്റെ വെബ് അഡ്രസ്സ്. ഇവിടെ ക്ലിക്ക് ചെയ്ത് നേരിട്ട് വെബ് സൈറ്റിലേക്ക് പ്രവേശിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഘട്ടങ്ങളില്‍ ഒന്നാമത്തേതാണ് ഇത്
തുടര്‍ന്ന് Deductor എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ഇടതു വശത്തു കാണുന്ന Register as new user എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തഴെ കാണുന്ന പേജിലേക്ക് പ്രവേശിക്കുക.
ഇതില്‍ TAN ചേര്‍ത്ത ശേഷം Verification Code അതേപോലെ താഴത്തെ കോളത്തില്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. തുടര്‍ന്ന് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 2
അപ്പോള്‍ തുറക്കുന്ന ഈ പേജില്‍ ഒരു Financial Year ഉം ഒരു Quarter ഉം കാണാം. ആ ക്വാര്‍ട്ടറിന്റെ 15 അക്ക Token Number ചേര്‍ക്കുക. അതിനു ശേഷം Part 1 നു താഴെയുള്ള Please Select if the Payment was done by book Adjustment (For Govt Deductors) ന്റെ തുടക്കത്തിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് ടിക്ക് മാര്‍ക്ക് ഇടുക.
Date on which Tax Deposited നു നേരെ ആക്വാര്‍ട്ടറിലെ ഏതെങ്കിലും ഒരു ചല്ലാന്‍ (മൂന്നു പേരുടെ എങ്കിലും  ടാക്സ് കുറച്ച മാസം ആവുക. അങ്ങനെ ഇല്ലെങ്കില്‍ ഒന്നോ രണ്ടോ പേരുടെ ടാക്സ് കുറച്ച മാസം എടുക്കാം). തെരെഞ്ഞെടുത്ത് ആ മാസത്തിന്റെ അവസാന ദിവസം ചേര്‍ക്കാം. അത് അവിടെ ഉദാഹരണത്തില്‍ കാണിച്ച പോലെ തന്നെ കൊടുക്കുക. Challan Amount നു നേരെ ആ മാസം ആകെ കുറച്ച ടാക്സ് ചേര്‍ക്കുക. ഇവിടെ 100 രൂപയ്ക്ക് 100.00 എന്ന് ചേര്‍ക്കണം. 
PAN as in statement എന്നതിനു കീഴെ ഉള്ള മൂന്നു കോളങ്ങളില്‍ ആ മാസത്തില്‍ ടാക്സ് കുറച്ച മൂന്നു പേരുടെ (മുന്നു പേര്‍ ഇല്ലെങ്കില്‍ ഉള്ളവരുടെ PAN ചേര്‍ക്കുക. Total Amount Deposited എന്നതിന് നേരെ ആ മാസം ഓരോരുത്തരുടേയും പേരില്‍ കുറച്ച ടാക്സ് ചേര്‍ക്കുക. ഇവിടേയും രൂപയും പൈസയും ചേര്‍ക്കണം. തുടര്‍ന്ന് Proceed ക്ലിക്ക് ചെയ്യുക. ഈ പേജില്‍ ചേര്‍ത്തവ ശരിയാണെങ്കില്‍ അടുത്ത പേജിലേക്ക് പോകും. 
Step 3
Category of Deductor ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും സെലക്ട് ചെയ്യുക.
PAN of Authorised Person എന്നയിടത്ത് DDO യുടെ PAN ചേര്‍ക്കണം. 
DOD of the Authorised Person ന് നേരെ DDO യുടെ ജനനത്തിയതി ചേര്‍ക്കുക. ഇത് ചേര്‍ത്താല്‍ DDO യുടെ പേരും പിതാവിന്റെ പേരും ജനറേറ്റ് ചെയ്യപ്പെടും. 
Are you an Employee of the Deductor എന്നയിടത്ത് Yes ക്ലിക്ക് ചെയ്യാം.
അഡ്രസ്സ് ചേര്‍ക്കുന്നതിനായി Same as in TAN master എന്നതിനു നേരെയുള്ള ബോക്സില്‍  ടിക്ക് മാര്‍ക്ക് ചെയ്താല്‍ TAN രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ അഡ്രസ്സും Same as in Last Statement ല്‍ ക്ലിക്ക് ചെയ്താല്‍ അവസാനം കൊടുത്ത TDS Statement ല്‍ ഉള്ള അഡ്രസ്സും അതെ പോലെ കോളങ്ങളില്‍ വരുന്നതാണ്. Communication Details നല്‍കാന്‍ നേരത്തെ പറഞ്ഞ പോലെ Same as in TAN master അല്ലെങ്കില്‍ Same as in Last Statement ല്‍ ക്ലിക്ക് ചെയ്താല്‍ മതി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ് എന്നിവ നല്‍കണം. ചുവപ്പു കുത്തുള്ള കോളങ്ങള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടവയാണ്. Email, Mobile എന്നിവയിലേക്ക് വരുന്ന Verification കോഡ് , ലിങ്ക് എന്നിവ അവസാന ഘട്ടത്തില്‍ ആവശ്യമുള്ളതു കൊണ്ട് അവകൃത്യമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്ന് next ക്ലിക്ക് ചെയ്താല്‍ അടുത്ത ഘട്ടത്തിലേക്ക് എത്തും.
Step 4
ഇതില്‍ TRACES ല്‍ ലോഗിന്‍ ചെയ്യാനുള്ള User ID, Password എന്നിവ ഉണ്ടാക്കി നല്‍കണം. ഒരു User ID കണ്ടെത്തി എന്റര്‍ ചെയ്ത് Check Availability ക്ലിക്ക് ചെയ്ത് അത് ലഭ്യമാണോ എന്ന് പരിശോധിക്കണം.
Password ന് നേരെയുള്ള ചോദ്യ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് അതില്‍ ഉള്ള നിര്‍ദ്ദേശ പ്രകാരം പാസ്സ്‍വേഡ് തയ്യാറാക്കി രണ്ട് സ്ഥലത്തും എന്റര്‍ ചെയ്യുക. എന്നിട്ട് Create Account ക്ലിക്ക് ചെയ്യുക. ഇതോട അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നു.
Step 5
ഇപ്പോള്‍ തുറക്കുന്ന പേജില്‍ നാം ഇതു വരെ രേഖപ്പെടുത്തിയ കാര്യങ്ങള്‍ കാണാം. അവയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ Edit  ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അപ്പോള്‍ മൂന്നാം ഘട്ടത്തിലേക്ക് തിരിച്ചു പോകും. മാറ്റങ്ങള്‍ ഒന്നും വരുത്താനില്ലെങ്കില്‍ Confirm ക്ലിക്ക് ചെയ്യുക.Registration Request Successfully Submitted എന്ന പേജ് കാണിക്കുന്നു. ഇനി നിങ്ങളുടെ അക്കൗണ്ട് Activation ചെയ്യണമെങ്കില്‍ ഇമെയില്‍ തുറക്കുക. അതില്‍ ഉള്ള Activation link to Activate account നു നേരെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. അതോടെ താഴെ കാണുന്ന പേജ് തുറക്കുന്നു.
ഇവിടെ Code sent thrugh Email എന്നിടത്ത് Email ല്‍‍ വന്ന Activation code 1 copy ചെയ്ത് paste ചെയ്യുക. Code sent through SMS എന്നിടത്ത് മൊബൈലില്‍ വന്ന Activation Code 2 എന്റര്‍ ചെയ്യുക. തുടര്‍ന്ന് Submit ക്ലിക്ക് ചെയ്യുക. ഇതോടെ Registration പൂര്‍ത്തിയാകുന്നു. ഇനി ലോഗിന്‍ പേജ് തുറന്ന് ലോഗിന്‍ ചെയ്യാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers