important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

6th working day 2018

ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ടതെന്തൊക്കെ

  • ആറാം പ്രവര്‍ത്തിദിനത്തിലെ തിരക്ക് ഒഴിവാക്കാനും നെറ്റവര്‍ക്ക് സ്ലോ ആകാതിരിക്കാനും അവസാനദിനം വരെ കാത്തിരിക്കാതെ ഏഴാം തിയതി തന്നെ ഡാറ്റഎന്‍ട്രി ചെയ്യുന്നതായിരിക്കും ഉത്തമം. 
  • സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. 
  • Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
  • ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്

താഴെ തന്നിരിക്കുന്നവ ശ്രദ്ധിക്കുമല്ലോ

1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a) ലിംഗപദവി (gender)
      b) മതം,ജാതി,വിഭാഗം
      c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
      e) യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Step_1
സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുക. Dashboard ലെ 6th working day 2018-19 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Step_2
6th working day 2018-19 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന പേജിലെ Performa 1 എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ വരുന്ന സ്കൂള്‍ പെര്‍ഫോര്‌‍മ  പേജാണ് താഴെ കാണുന്നത്. ഇതില്‍ സ്കൂള്‍ കാറ്റഗറിയും റൂറല്‍/അര്‍ബന്‍ എന്നിവ മാത്രമാണ് ക്ലിക്ക് ചെയ്യാനുള്ളത്. മറ്റുള്ള വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ സമ്പൂര്‍ണ്ണയില്‍ തിരുത്തിയ ശേഷം Synchrontion നടക്കുന്നതുവരെ കാത്തിരിക്കുക. എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം പേജിന്റെ താഴെ കാണുന്ന Save Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  • സ്കൂള്‍ പ്രൊഫോര്‍മ I
    വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ
    വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം


  • റവന്യു ജില്ലയുടെ പേര്
    Ernakulam
  • വിദ്യാലയത്തിന്റെ പേര്
    St. Joseph`s Govt. L. P. S. Ayroor
  • അഡ്രസ്സ്
    Ayroor, Angamaly
  • ഫോണ്‍ നമ്പര്‍
    04842479552
  • ഇ-മെയില്‍ അഡ്രസ്സ്
    sjglpschool@gmail.com
  • സ്കൂള്‍ കോഡ്
    25403
  • * ആണ്‍കുട്ടികള്‍/
    പെണ്‍കുട്ടികള്‍/
    രണ്ടുംകൂടിയുള്ളത്
    ആണ്‍കുട്ടികള്‍
    പെണ്‍കുട്ടികള്‍
    രണ്ടുംകൂടിയുള്ളത്
  • സര്‍ക്കാര്‍/ എയിഡഡ് /അണ്‍എയിഡഡ്
    Government
  • ക്ലാസ് ( സ്റ്റാൻഡേർഡ്‌ )
    ആരംഭം: 1       അവസാനം: 4
  • * സ്കൂൾ നടത്തുന്ന സര്‍ക്കാര്‍ വകുപ്പിന്റെ പേര്
    General
  • വിദ്യാഭ്യാസ ഉപജില്ല
    Angamaly
  • വിദ്യാഭ്യാസ ജില്ല
    Aluva
  • സ്കൂൾ സ്ഥാപിച്ച വർഷം
    1942
  • അസംബ്ലി നിയോജകമണ്ഡലം
    Kalamassery
  • പാര്‍ലമെന്റ് നിയോജകമണ്ഡലം
    Ernakulam
  • * റൂറല്‍/അര്‍ബന്‍
    റൂറല്‍ അര്‍ബന്‍
  • ബ്ലോക്ക്
    Parakkadavu
  • താലൂക്ക്
    Paravur
  • പഞ്ചായത്ത് */ മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍
    Kunnukara
    Step 3
    Save Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Performa 1 സേവ് ചെയ്താല്‍ Performa ll കാണാം
     Performa ll ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കണ്‍സോളിഡേറ്റഡ് പേജ് താഴെ കാണാം. ഈ പേജിന്റെ ഏറ്റവും താഴെയായി കണ്‍ഫേം ബട്ടണ്‍ കാണാം (കണ്‍ഫേം ബട്ടണ്‍ അവസാന ദിവസങ്ങളില്‍ മാത്രം ലഭ്യമായിരിക്കും).  Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.


     Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers